കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടില്ലേഴ്ൺ സമയം പാഴാക്കുന്നു; ഉത്തര കൊറിയയുമായുള്ള ചർച്ച ഫലം കാണില്ല; ട്രംപിന്റെ വെളിപ്പെടുത്തൽ

ഉത്തരകൊറിയയുമായി ചർച്ച നടത്താനുള്ള ടില്ലേഴ്സിന്റെ ശ്രമങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

വാഷിങ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സിനെ വിമർശിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഉത്തരകൊറിയയുമായി ചർച്ച നടത്താനുള്ള ടില്ലേഴ്സിന്റെ ശ്രമങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്.

trump

ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉന്നുമായി ചർച്ച നടത്തുന്നത് സമയം പാഴാക്കുന്നതിനു തുല്യമാണെന്നും ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെ ടില്ലേഴ്സനെതിരെതിരെ വിമർശനവുമായി ട്രംപ് രംഗത്തെത്തിയത്.

 ചർച്ച ചെയ്ത് സമയം കളയണ്ട

ചർച്ച ചെയ്ത് സമയം കളയണ്ട

ഉത്തരകൊറിയയുമായി ചർച്ച ചെയ്ത് വെറുതെ സമയവും ഊർജവും പാഴാക്കേണ്ടെന്ന് ട്രംപ് ടില്ലേഴ്സനോട് പറഞ്ഞു. കൂടാതെ ഉത്തരകൊറിയ എന്തു ചെയ്യുമെന്നും നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ധിസംഭാഷണം

സന്ധിസംഭാഷണം

രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുമായി സന്ധി സംഭാഷണത്തിനു അമേരിക്ക തയ്യാറാണെന്ന് ടില്ലേഴ്സൺ അറിയിച്ചത്. മേഖലയിൽ സ്ഥിതി ഗതികൾ ശാന്തമാക്കുന്നതിനാണ് യുഎസ് മുൻഗണ കൊടുക്കുന്നതെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാവുമെങ്കിൽ അതാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി

ട്രംപിന്റെ ദുർവാശി

ട്രംപിന്റെ ദുർവാശി

അമേരിക്കയും മറ്റു രാജ്യങ്ങളുമായുള്ള ബന്ധം സുഗമമാക്കൻ ടില്ലേഴ്സനും ദേശീയ സുരക്ഷ ജീവനക്കാരും ശ്രമിച്ചിരുന്നു. എന്നാൽ ഇതിനോട് നിഷേധാത്മക സമീപനമാണ് ട്രംപ് കൈകൊള്ളുന്നത്.

 ബന്ധം സുഗമമാക്കാൻ ഉദ്യോഗസ്ഥരുടെ ശ്രമം

ബന്ധം സുഗമമാക്കാൻ ഉദ്യോഗസ്ഥരുടെ ശ്രമം

പ്രധാനമായും നാറ്റോ, മെക്സികോ, ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം എന്നിവ സുഗമമാക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം.

 മധ്യസ്ഥയ്ക്ക് മറ്റൊരാളുടെ ആവശ്യമില്ല

മധ്യസ്ഥയ്ക്ക് മറ്റൊരാളുടെ ആവശ്യമില്ല

ഉത്തരകൊറിയയുമായി സംസാരിക്കാന്‍ യുഎസിന് മാര്‍ഗങ്ങളുണ്ടെന്നും അതിൽ മറ്റൊരാളുടെ മധ്യസ്ഥത വേണ്ടെന്നും ടില്ലേഴ്സ് പറഞ്ഞിരുന്നു . ഞങ്ങള്‍ക്ക് അവരോട് സംസാരിക്കാന്‍ കഴിയുമെന്നും. ഞങ്ങള്‍ സംസാരിക്കുന്നുണ്ടെന്നും ടില്ലേഴ്സ് അറിയിച്ചു.

 മിസൈൽ പരീക്ഷണം

മിസൈൽ പരീക്ഷണം

ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷികമായ ഒക്ടോബർ പത്തിനോ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കുന്ന പതിനെട്ടിനോ ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയേക്കുമെന്നും സൂചനയുണ്ട്.

English summary
President Donald Trump, not for the first time, publicly contradicted his chief diplomat on a major foreign policy issue Sunday, saying via Twitter that Secretary of State Rex Tillerson was "wasting his time trying to negotiate with Little Rocket Man."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X