കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ് അധിനിവേശം കടന്നല്‍ക്കൂട്ടിലേക്ക് ഇഷ്ടികയെറിഞ്ഞതു പോലെയെന്ന് ട്രംപ്; ബുഷ് യഥാര്‍ത്ഥ ജീനിയസെന്ന് പരിഹാസം

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: രാസായുധമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക കൈക്കൊണ്ട തീരുമാനം രാജ്യം നടത്തിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ധനസമാഹരണ യോഗത്തിലാണ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ട്രംപ് പരിഹാസം കൊണ്ട് മൂടിയത്.

കിഴക്കന്‍ ഗൗത്തയില്‍ നിന്ന് കൂട്ടപ്പലായനംകിഴക്കന്‍ ഗൗത്തയില്‍ നിന്ന് കൂട്ടപ്പലായനം

കടന്നല്‍ക്കൂട്ടിലേക്ക് വലിയ ഇഷ്ടിക എടുത്തെറിയുന്നതു പോലെയായിപ്പോയി ഇറാഖിനെതിരായ അമേരിക്കന്‍ ആക്രമണമെന്ന് രഹസ്യമായി നടന്ന യോഗത്തില്‍ ട്രംപ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സിഎന്‍എന്‍ വാര്‍ത്താ ചാനല്‍ പുറത്തുവിടുകയായിരുന്നു.

bush

ലോകത്തിനു മുമ്പില്‍ പരിഹാസപാത്രമായി അമേരിക്ക മാറിയിരിക്കുകയാണെന്നും കുറേക്കാലമായി മോശം രാഷ്ട്രീയക്കാര്‍ രാജ്യം ഭരിച്ചതിന്റെ തിക്തഫലമാണ് അതെന്നും ട്രംപ് യോഗത്തില്‍ പറഞ്ഞു. ഇറാഖ് അധിനിവേശത്തിന് ഉത്തരവിട്ട ജോര്‍ജ് ഡബ്ല്യു ബുഷിനെ 'ശരിയായ ജീനിയസ്' എന്നാല്‍ പരിഹാസപൂര്‍വം ട്രംപ് വിശേഷിപ്പിച്ചത്. ഇറാഖില്‍ രാസായുധമുണ്ടെന്ന കണ്ടുപിടുത്തത്തെ കുറിച്ച് 'ഗംഭീര രഹസ്യാന്വേഷണം' എന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച യു.എസ് അന്വേഷണ വിഭാഗമായ സി.ഐ.എയെ 'മഹത്തായ രഹസ്യാന്വേഷണ ഏജന്‍സി'യെന്നും ട്രംപ് കളിയാക്കി.

2003ലായിരുന്നു പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പക്കല്‍ കൂട്ട നശീകരണായുധം ഉണ്ടെന്ന തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇറാഖിനെതിരേ അമേരിക്ക അധിനിവേശം നടത്തിയത്. ബ്രിട്ടന്റെ പിന്തുണയോടെയായിരുന്നു ആക്രമണം. ഇറാഖ് അധിനിവേശം തെറ്റായിപ്പോയെന്ന് അന്നത്തെ ബിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ പിന്നീട് കുറ്റസമ്മതം നടത്തിയിരുന്നു. അധിനിവേശത്തിന്റെ ഫലമായി പ്രസിഡന്റ് സദ്ദാംഹുസൈനെ സ്ഥാനഭ്രഷ്ടനാക്കാനും പിന്നീട് തൂക്കിക്കൊല്ലാനും സാധിച്ചുവെങ്കിലും ഇറാഖ് ഛിന്നഭിന്നമാവുകയും എങ്ങും അക്രമം വ്യാപിക്കുകയുമായിരുന്നു. അധിനിവേശ വേളയിലും തുടര്‍ന്നുമുണ്ടായ ആക്രമണങ്ങളില്‍ 10 ലക്ഷത്തിലധികം പേരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്.

ജെറുസലേമിലെ യുഎസ് എംബസി: ട്രംപിനെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ നെതന്യാഹു അമേരിക്കയില്‍ജെറുസലേമിലെ യുഎസ് എംബസി: ട്രംപിനെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ നെതന്യാഹു അമേരിക്കയില്‍

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടില്ലഅടുത്ത മൂന്ന് വര്‍ഷത്തേക്ക് ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടില്ല

English summary
US President Donald Trump is attacking former President George W. Bush over his decision to launch a bloody war against Iraq,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X