കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്സിക്കൻ മതിൽ നിർമ്മാണം; പുതിയ തന്ത്രവുമായി ഡൊണാൾഡ് ട്രംപ്, അമേരിക്കയിൽ അടിയന്തിരാവസ്ഥ!!

Google Oneindia Malayalam News

ന്യൂയോർക്ക്: സ്വപ്ന പദ്ധതിയായ മെക്സിക്കന്‍ മതിലിന് ഫണ്ട് ലഭിക്കാൻ ഡൊണാൾഡ് ട്രംപിന്റെ പുതിയ നീക്കം. അമേരിക്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപനവുമായാണ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്. മെക്സിക്കന്‍ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ് പുതിയ തന്ത്രങ്ങളുമായി ട്രംപിന്റെ നീക്കം.

<strong>ജോതിരാദിത്യ സിന്ധ്യയുടെ ഭാര്യ മത്സര രംഗത്തേക്ക്, ഗ്വാളിയോര്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം</strong>ജോതിരാദിത്യ സിന്ധ്യയുടെ ഭാര്യ മത്സര രംഗത്തേക്ക്, ഗ്വാളിയോര്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം

അനധികൃത കുടിയേറ്റം തടയുന്നതിനായാണ് അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ട്രംപ് തീരുമാനിച്ചത്. മതില്‍ നിര്‍മിക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു. എന്നാല്‍, അമേരിക്കന്‍ സെനറ്റ് 1.6 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം.

Donald Trump

മതില്‍ നിര്‍മ്മിക്കാന്‍ 20 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോക വ്യാപക പ്രതിഷേധങ്ങളെയും മറികടന്നാണ് ട്രംപ് മെക്സിക്കൻ മതിലുമായി രംഗത്തെത്തിയത്. തിപക്ഷത്തിന് പുറമെ റിപ്പബ്ലിക്കന്‍ പ്രതിനിധികളും ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനെതിരെ അമേരിക്കയിൽ വൻ പ്രതിഷേധം നടക്കുന്നുണ്ടെന്നാണ് റിപ്പോർച്ചുകൾ.
English summary
Trump declares national emergency to build US-Mexico border wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X