കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോൾ ചന്ദ്രൻ, ശേഷം ചൊവ്വ പിന്നീട്....പുതിയ ബഹിരാകാശ നയത്തിന് ട്രംപിന്റെ അനുമതി, ലക്ഷ്യം വേറെ

ഇതു സംബന്ധമായ നയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പ് വെച്ചു. ട്രംപിന്റെ നിർദേശപ്രകാരം ബഹിരാകാശ ഏജൻസിയായ നാസയാണ് ദൗത്യം പുനരാംഭിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേയ്ക്ക് മനുഷ്യനെ അയക്കാൻ അമേരിക്ക തയ്യാറാകുന്നു. ഇതു സംബന്ധമായ നയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പ് വെച്ചു. ട്രംപിന്റെ നിർദേശപ്രകാരം ബഹിരാകാശ ഏജൻസിയായ നാസയാണ് ദൗത്യം പുനരാംഭിക്കുന്നത്.

mars

ആദ്യം ചന്ദ്രനിലേയ്ക്കും പിന്നീട് ചൊവ്വയിലേയ്ക്കും മനുഷ്യനെ അയക്കാനുള്ള പദ്ധതിയ്ക്കാണ് ട്രംപ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.1972 നു ശേഷം ചന്ദ്രനിൽ വീണ്ടും ബഹിരാകാശ സഞ്ചാരികളെ എത്തിനുള്ള ശ്രമത്തിന്റെ ആദ്യ ചുവടുവയ്പ്പെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.

 ചന്ദ്രനിലേയ്ക്കുള്ള യാത്രയുടെ ലക്ഷ്യം വേറെ

ചന്ദ്രനിലേയ്ക്കുള്ള യാത്രയുടെ ലക്ഷ്യം വേറെ

1972 നു ശേഷം അമേരിക്കയിൽ നിന്ന് ചന്ദ്രനിലേയ്ക്ക് ബഹിരാകാഷ സഞ്ചാരികൾ പോയിട്ടില്ല. എല്ലാ തവണത്തേയും പോലെ ചന്ദ്രനിൽ പതാക സ്ഥാപിക്കാനോ പാദമുദ്ര പതിപ്പിക്കാനോ അല്ല ദൗത്യമെന്നും ട്രംപ് പറഞ്ഞു. ഇത്തണത്തെയാത്രയുടെ പ്രധാന ലക്ഷ്യം ചൊവ്വയും അതിനപ്പുറത്തേയ്ക്കുള്ള യാത്രകൾക്ക് അടിസ്ഥാനമൊരുക്കലാണ് ചന്ദ്രയാത്രകൊണ്ട് ലക്ഷ്യമിടുന്നതെന്നും ട്രംപ് വെളിപ്പെടുത്തി,

 ഭീമമാമയ ചെലവ്

ഭീമമാമയ ചെലവ്

ട്രംപിന്റെ മുൻകാമികളായിരുന്ന ജോർജ് ബുഷ് സീനിയറും സീനിയറും തങ്ങൾ പ്രസിഡന്റായിരുന്ന കാലത്ത് ചന്ദ്രയാത്ര നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിനാവാശ്യമായ ചെലവ് തങ്ങാവുന്നതിവും മുകളിലായിരുന്നു. ഇതു പദ്ധതിയെ പിന്നോട്ടടിച്ചിരുന്നു. എന്നാൽ അമേരിക്കയിൽ ട്രംപ് സർക്കാർ വന്നതോടു കൂടി വീണ്ടും ഈ പദ്ധതി പുനഃ ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി അമേരിക്കൻ ബഹിരാകാശ സഞ്ചാരികളെ വെറ്റ് ഹൗസിൽ വിളിച്ചു ചേർത്ത് ചന്ദ്രായാൻ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മറ്റ രാജ്യങ്ങളുടെ സഹായം

മറ്റ രാജ്യങ്ങളുടെ സഹായം

ചന്ദ്രയാൻ പദ്ധതിയ്ക്ക് മറ്റു രാജ്യങ്ങളുമായും സ്വകാര്യ ബഹിരാകാശ ഏജൻസികളുമായി നാസ സഹകരിച്ച് പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 1972 ൽ അപ്പോളോ 17 നു ശേഷം ഇതുവരെ ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല. ഇതുവരെ 12 പേരാണ് ചന്ദ്രനിൽ ചന്ദ്രയാത്ര നടത്തിയിട്ടുള്ളത്. ഇവരെല്ലാവരും അമേരിക്കക്കാരാണ്.

1969 ൽ ആദ്യ ചന്ദ്രയാത്ര

1969 ൽ ആദ്യ ചന്ദ്രയാത്ര

1969 ജൂലൈ 20 നാണ് നീൽ ആംസ്ട്രാങ് ചന്ദ്രനിൽ കാലു കുത്തിയത്. നാസയുടെ ബഹിരാകാശ വാഹനമായ അപ്പോളോ 11 ലാണ് നീൽ ആംസ്ട്രോങ് ഉൾപ്പെടെ യുള്ള മൂന്ന് ശാസ്ത്രജ്ഞൻമാർ ചന്ദ്രനിലെത്തിയത്. നീല്‍ ആംസ്‌ട്രോങിന്‌ പിന്നാലെ എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ കാല്‍ കുത്തി. മൈക്കല്‍കോളിന്‍സായിരുന്നു മൂന്നാമന്‍. എന്നാല്‍ അദ്ദേഹത്തിന്‌ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. പേടകം നിയന്ത്രിയ്‌ക്കലായിരുന്നു അദ്ദേഹത്തിന്റെ ചുമതല.

English summary
President Donald Trump wants to send man back to the moon - and on to Mars.Trump signed a policy directive Monday instructing the National Aeronautics and Space Administration to "refocus America's space program on human exploration and discovery."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X