കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ബോട്ടുകള്‍ വെടിവച്ച് തകര്‍ക്കാന്‍ ട്രംപിന്റെ ഉത്തരവ്; യുദ്ധഭീതി വിതച്ച് വീണ്ടും അമേരിക്ക

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: പേര്‍ഷ്യന്‍ കടലിലെ പോരിന് പിന്നാലെ ശക്തമായ നടപടികളിലേക്ക് അമേരിക്ക കടക്കുന്നു. ഇറാന്റെ ബോട്ടുകള്‍ വെടിവച്ച് തകര്‍ക്കാന്‍ ട്രംപ് യുഎസ് നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കി. അമേരിക്കന്‍ സൈനികര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന സൂചനയാണ് ട്രംപ് നല്‍കിയത്.

Recommended Video

cmsvideo
ഇറാന്‍ ബോട്ടുകള്‍ വെടിവച്ച് തകര്‍ക്കാന്‍ ട്രംപിന്റെ ഉത്തരവ് | Oneindia Malayalam

ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയുടെയും ഇറാന്റെയും നാവിക സേനാംഗങ്ങള്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. അമേരിക്കന്‍ കപ്പലുകളെ ഇറാന്‍ കപ്പലുകള്‍ വളയുകയും ചെയ്തു. അമേരിക്കന്‍ സൈന്യം പിന്തിരിഞ്ഞതാണ് അന്ന് പ്രശ്‌നങ്ങളില്ലാതെ പോയത്. തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഉത്തരവ്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ആക്രമിക്കാന്‍ വന്നാല്‍

ആക്രമിക്കാന്‍ വന്നാല്‍

അമേരിക്കന്‍ സൈനികരെയും കപ്പലുകളെയും ആക്രമിക്കാന്‍ വന്നാല്‍ ഇറാന്റെ ബോട്ടുകള്‍ വെടിവച്ച് തകര്‍ക്കാനാണ് ട്രംപിന്റെ നിര്‍ദേശം. ശക്തമായ നടപടി സ്വീകരിക്കാന്‍ താന്‍ നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇറാന്‍ ബോട്ടുകള്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ വന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ നിര്‍ദേശം.

സൈന്യം പ്രകോപനമായി പെരുമാറി

സൈന്യം പ്രകോപനമായി പെരുമാറി

ഇറാന്‍ സൈന്യം പ്രകോപനമായി പെരുമാറിയെന്നാണ് അമേരിക്കന്‍ നാവിക സേന കഴിഞ്ഞദിവസം അറിയിച്ചത്. 11 ഇറാന്‍ ചെറുകപ്പലുകളും ബോട്ടുകളും അമേരിക്കന്‍ കപ്പലുകളെ വളഞ്ഞുവത്രെ. ഇതിന്റെ വീഡിയോയും പിന്നീട് അമേരിക്കന്‍ സൈന്യം പുറത്തുവിട്ടു.

ഇറാന്‍ പറയുന്നത്

ഇറാന്‍ പറയുന്നത്

എന്നാല്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആരോപണം ഇറാന്‍ സൈന്യം നിഷേധിക്കുകയാണ് ചെയ്തത്. ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ് അമേരിക്കന്‍ സൈന്യം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. പരിധി കടന്ന് അമേരിക്കന്‍ സൈന്യം എത്തിയപ്പോഴാണ് തങ്ങള്‍ വളഞ്ഞതെന്നും ഒരു മണിക്കൂറിന് ശേഷം പിന്തിരിഞ്ഞെന്നും ഇറാന്‍ ആര്‍മി അറിയിച്ചു. ഇതിന്റെ വീഡിയോ ഇറാന്‍ സൈന്യവും പുറത്തുവിട്ടു.

ഈ വര്‍ഷം തുടക്കം മുതലേ

ഈ വര്‍ഷം തുടക്കം മുതലേ

ഈ വര്‍ഷം തുടക്കം മുതലേ അമേരിക്കയും ഇറാനും തമ്മില്‍ കൊമ്പുകോര്‍ക്കല്‍ തുടരുകയാണ്. ഇറാഖില്‍ വച്ച് ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചത് പ്രകോപനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി.

 കടലില്‍ ആക്രമണങ്ങള്‍

കടലില്‍ ആക്രമണങ്ങള്‍

ഗള്‍ഫിലെ പല മേഖലകളിലും കടലില്‍ ആക്രമണമുണ്ടായിരുന്നു. ആരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ അമേരിക്കയും ചില ഗള്‍ഫ് രാജ്യങ്ങളും ഇറാനെയാണ് കുറ്റപ്പെടുത്തിയത്. ഇറാന്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

കടലില്‍ പട്രോളിങ് ശക്തം

കടലില്‍ പട്രോളിങ് ശക്തം

ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക പേര്‍ഷ്യന്‍ കടലില്‍ പട്രോളിങ് ശക്തമാക്കിയത്. മാത്രമല്ല, സൗദി അറേബ്യയ്ക്കും യുഎഇക്കും മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറുകയും ചെയ്തു. അമേരിക്കയെയോ തങ്ങളുടെ സഖ്യകക്ഷികളെയോ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

അജിത്തിനേക്കാള്‍ ഒരടി മുന്നില്‍ വിജയ്; കോടിയിലധികം രൂപ സംഭാവന!! കേരളത്തെയും മറന്നില്ലഅജിത്തിനേക്കാള്‍ ഒരടി മുന്നില്‍ വിജയ്; കോടിയിലധികം രൂപ സംഭാവന!! കേരളത്തെയും മറന്നില്ല

English summary
Trump directs US Navy to shoot down all Iranian gunboats if they harass US ships
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X