കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തള്ളിമറിച്ച് ട്രംപ്!!! ഐക്യരാഷ്ട്രസഭയിലും രക്ഷയില്ല... ചിരിച്ച് വയറുളുക്കി ലോക നേതാക്കള്‍... !!!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് മാത്രമല്ല, ലോകത്തിന് നന്നായി ചിരിക്കാന്‍ വക നല്‍കുന്ന ഒരാള്‍ കൂടിയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലം മുതലേ അത് അങ്ങനെയാണ്. വിവാദങ്ങളാണെങ്കില്‍ ട്രംപിന്റെ കൂടെപ്പിറപ്പും.

ട്രംപ് കാത്തുവെച്ചത് ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി!! എച്ച് 4 വിസയില്‍ മൂന്ന് മാസത്തിനകം തീരുമാനംട്രംപ് കാത്തുവെച്ചത് ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി!! എച്ച് 4 വിസയില്‍ മൂന്ന് മാസത്തിനകം തീരുമാനം

അമേരിക്കക്കെതിരെ ആഞ്ഞടിച്ച് സൗദി; ട്രംപ് പറയുന്നത് പച്ചക്കള്ളം!! എണ്ണവില കുത്തനെ വര്‍ധിക്കുംഅമേരിക്കക്കെതിരെ ആഞ്ഞടിച്ച് സൗദി; ട്രംപ് പറയുന്നത് പച്ചക്കള്ളം!! എണ്ണവില കുത്തനെ വര്‍ധിക്കും

വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്ന് പറഞ്ഞതുപോലെ ആണ് ട്രംപിന്റെ കാര്യം. എന്ത്, എപ്പോള്‍, എങ്ങനെ പറയും എന്ന് ഒരു തീര്‍പ്പും ഇല്ല. വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പലപ്പോഴും ഈ വെര്‍ബല്‍ ഡയറിയയെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടാറുണ്ട് എന്നത് വേറൊരു കാര്യം.

എന്തായാലും ട്രംപിന്റെ തള്ളുകള്‍ക്ക് ഒരു കുറവും ഇല്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന സംഭവങ്ങള്‍. ലോകനേതാക്കള്‍ പോലും ആ പ്രസംഗം കേട്ട് ചിരിച്ച് കുഴഞ്ഞുപോയി. സംഗതി കളിയാക്കിയതാണെന്ന് മനസ്സിലായെങ്കിലും ട്രംപിന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.

അമേരിക്ക നമ്പര്‍ വണ്‍!

അമേരിക്ക നമ്പര്‍ വണ്‍!

അമേരിക്കയാണ് എപ്പോഴും നമ്പര്‍ വണ്‍ എന്ന് വിശ്വസിക്കുന്ന ആളുകളാണ് അമേരിക്കക്കാര്‍. എന്നാല്‍ അക്കാര്യത്തില്‍ ഏത് അമേരിക്കക്കാരനേയും വെല്ലുന്ന ആളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ കുറിച്ച് തള്ളാന്‍ സ്ഥലവും സന്ദര്‍ഭവും ഒന്നും ട്രംപിന് വിഷയം അല്ല. അതിപ്പോള്‍ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തെ യോഗം ആണെങ്കില്‍ പോലും!!!

വൈകിയെത്തി... തള്ളോട് തള്ള്...

വൈകിയെത്തി... തള്ളോട് തള്ള്...

ആക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ട്രംപ് എത്താന്‍ നേരം വൈകിയിരുന്നു. പക്ഷേ, അതുകൊണ്ടൊന്നും തന്റെ തള്ള് കുറയ്ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ട്രംപിനെ കൈയ്യടികളോടെ സ്വീകരിച്ച ലോകനേതാക്കള്‍ക്ക് പക്ഷേ, പിന്നെ പരിഹസിച്ച് ചിരിക്കാന്‍ ആയിരുന്നു അവസരം കിട്ടിയത്.

സൈന്യത്തെ കുറിച്ച്

സൈന്യത്തെ കുറിച്ച്

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ തങ്ങളുടെ സൈന്യം ഏറ്റവും ശക്തമായത് തന്റെ ഭരണകാലത്താണ് എന്നതായിരുന്നു പ്രധാന തള്ളുകളില്‍ ഒന്ന്. രണ്ട് കൊല്ലത്തെ തന്റെ ഭരണം അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്നായിരുന്നു അടുത്തത്. ഇത് കേട്ടാല്‍ ആളുകള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ!

പ്രതീക്ഷിച്ചതല്ല കിട്ടിയത്

പ്രതീക്ഷിച്ചതല്ല കിട്ടിയത്

ആളുകള്‍ പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോള്‍ തന്നെ ട്രംപിന് സംഗതി പിടികിട്ടി. പക്ഷേ, അതുകൊണ്ടൊന്നും തളരാന്‍ അദ്ദേഹം തയ്യാറല്ല. താന്‍ പ്രതീക്ഷിച്ച ഒരു മറുപടിയല്ല സദസ്സില്‍ നിന്ന് കിട്ടിയത് എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് തന്നെ തുറന്ന് പറഞ്ഞു. എന്നാലും കുഴപ്പമൊന്നും ഇല്ലെന്ന് കൂടി കൂട്ടിച്ചേര്‍ത്തു.

സഖ്യകക്ഷികള്‍ക്ക് തന്നെ സംശയം

സഖ്യകക്ഷികള്‍ക്ക് തന്നെ സംശയം

ട്രംപിന്റെ സ്വയം പൊക്കി നടപടികള്‍ സഖ്യകക്ഷികള്‍ക്കുള്ളില്‍ തന്നെ ചില സംശയങ്ങളും ആശങ്കകളും ബലപ്പെടുത്തുന്നുണ്ട്. അധികാരമേറ്റെടുത്ത ഉടന്‍ തന്നെ പാരിസ് പരിസ്ഥിതി സമ്മിറ്റില്‍ നിന്ന് പിന്‍വാങ്ങിയ ആളാണ് ട്രംപ്. ഇങ്ങനെയുള്ള അമേരിക്കയ്ക്ക് എങ്ങനെ ലോകരാഷ്ട്രങ്ങളുടെ വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ആകും എന്നാണ് പലരുടേയും ചോദ്യം.

ആകെ പ്രശ്‌നങ്ങള്‍

ആകെ പ്രശ്‌നങ്ങള്‍

തന്റെ ഭരണത്തെ കുറിച്ച് സ്വയം പ്രശംസിച്ച ട്രംപിന് അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും അറിയില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ട്രംപിന്റെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ പോലും ഇപ്പോള് ലൈംഗികാപവാദ കേസില്‍ കുടുങ്ങിക്കിടക്കുകയാണ്. ട്രംപിനെതിരെയുള്ള ആക്ഷേപങ്ങള്‍ അനവധി വേറേയും ഉണ്ട്.

English summary
Trump draws mocking laughter as he boasts of America’s ‘might’ at UN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X