കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് ഇഫക്ട്! കാനഡ ഇമ്മിഗ്രേഷന്‍ സൈറ്റ് തകര്‍ന്നു, സെര്‍വ്വര്‍ തകരാറിന് പിന്നില്‍

നിരവധി പേരാണ് വെബ്ബ്‌സൈറ്റിന്റെ തകരാറുകളെക്കുറിച്ചുള്ള അറിയിപ്പുമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കാനഡ ഇമ്മിഗ്രേഷന്‍ വെബ്ബ്‌സൈറ്റ് തകര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ കാനഡയിലേക്ക് പോകുമെന്ന് യുഎസ് പൗരന്മാര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ചൊവ്വാഴ്ച രാത്രി കാനഡ ഇമ്മിഗ്രേഷന്‍ വകുപ്പിന്റെ വെബ്ബ്‌സൈറ്റില്‍ തകരാറുകള്‍ പ്രത്യക്ഷപ്പെട്ടത്.

കാനഡ ഇമ്മിഗ്രേഷന്‍ ആന്‍ഡ് വിസ ഇന്‍ഫര്‍മേഷന്‍ വെബ്ബ് സൈറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഉപയോക്താക്കള്‍ക്ക് ഇന്റേണല്‍ സെര്‍വ്വര്‍ തകരാറാണെന്ന അറിയിപ്പാണ് ലഭിച്ചത്. എന്നാല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. നിരവധി പേരാണ് വെബ്ബ്‌സൈറ്റിന്റെ തകരാറുകളെക്കുറിച്ചുള്ള അറിയിപ്പുമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

canada-flag

അമേരിക്കയില്‍ ഒരുവിഭാഗം ജനങ്ങള്‍ക്ക് ട്രംപ് അധികാരത്തിലെത്തുന്നതില്‍ എതിര്‍പ്പുണ്ട്. ഹിലരിയ്ക്ക് വേണ്ടി ഒത്താശ ചെയ്തിരുന്ന അമേരിക്കന്‍ മാധ്യമങ്ങളും ഇതിനെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ട്രംപിനെതിരെ ഉയരുന്ന ആരോപണങ്ങളെ പെരുപ്പിച്ചു കാണിക്കുന്ന മാധ്യമങ്ങള്‍ ഹിലരി ഉള്‍പ്പെട്ട വിവാദങ്ങളും ഹിലരിക്കെതിരെയുള്ള ആരോപണങ്ങളും വാര്‍ത്തയാവാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

English summary
Trump effect? Canada immigration site wreck, users get info on internal server error. Americans threatten to relocate when Trump elected as president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X