തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന വാദം അംഗീകരിച്ചില്ല;ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി ട്രംപ്
വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന തന്റെ വാദം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട് ഡൊണാള്‍ഡ് ട്രംപ്. സരുക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ക്രിസ് ക്രബ്‌സിനെയാണ് ഡൊണാള്‍ഡ് ട്രപ് പുറത്താക്കിയത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചിരുന്നത് ക്രിസ് ക്രബ് നേതൃത്വം നല്‍കുന്ന ഏജന്‍സി കൂടി ചേര്‍ന്നായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ചരിത്രത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് നടന്നതെന്ന് ക്രിസ് ക്രബ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഡൊണാള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചത്.
തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണലില്‍ പരാജയം മണത്തതോടെ യാതൊരു തെളിവിന്റെയും ആനുകൂല്യമില്ലാതെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ട്രംപ് ആരോപിക്കുകയായിരുന്നു.
ക്രബ്‌സ് കെര്‍ബിനെ പുറത്താക്കുന്നതിനു തൊട്ട് മുന്നേ കെര്‍ബിന്റെ തിരഞ്ഞെടുപ്പ് വിജയമാണെന്നുള്ള അവകാശ വാദം തെറ്റാണെന്നും തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.
അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്നുമാണ് ക്രിസ് ക്രബ്‌സിനെ പുറത്താക്കിയത്.തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷിന്റെ പൂര്‍ണ ചുമതല ക്രിസ് ക്രബ്‌സിനായിരുന്നു.
ക്രിബ്‌സിനെ പുറത്താക്കിയതിനെതിരെ വലിയ വിമര്‍ശനമാണ് അമേരിക്കയില്‍ ഉയരുന്നത്. തിരഞ്ഞെടുപ്പില്‍ ക്രിസ് ക്രബിന്റെയും ടീമിന്റെയും പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നതും മികച്ചതുമായിരുന്നെന്ന് ഇന്റലിജന്‍സ് കമ്മിറ്റിയുടെ ചെയര്‍മാനായ ആദം ഷിഫ് പറഞ്ഞു.ക്രബിനെ പുറത്താക്കിയ ഡൊണാള്‍്‌ഡ് ട്രംപിന്റെ നടപടി അപലപനീയമാണെന്നും ആദം ഷിഫ്‌റ്റ് പറഞ്ഞു. റിപ്പബ്‌ളിക്കന്‍ സെനറ്ററായ ബെന്‍ സസെയും ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി.
അടുത്ത ജനുവരിമാസത്തോടെ മാത്രമേ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരസ്ഥാനം ഏറ്റെടുക്കൂ. ഭരണഘട നിഷ്‌കര്‍ഷിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതുകാണ്ടാണ് ജനുവരി മാസം വരെ കാലതാമസം എടുക്കുന്നത്.