'കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാം'ട്രംപിന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് പാകിസ്താന്
ഇസ്ലാമാബാദില് പാകിസ്താന് വിദേശ കാര്യ വക്താവാണ് ട്രംപിന്റെ ആശയം സ്വാഗതം ചെയ്തത്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് പാകിസ്താന്. കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്നാണ് ട്രംപ് പാകിസ്താന് മുന്നില്‍ വച്ച നിര്‍ദ്ദേശം. ഇസ്ലാമാബാദില് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്താന് വിദേശ കാര്യ വക്താവ് നഫീസ് സക്കറിയയാണ് ട്രംപിന്റെ ആശയത്തെ സ്വാഗതം ചെയ്തത്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരമാവുമെന്നാണ് പാകിസ്താന് കരുതുന്നത്. മോദിയുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച ട്രംപ് ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുമെന്ന പല റിപ്പോര്‍ട്ടുകളും ട്രംപിന്റെ വിജയത്തോടെ പുറത്തുവന്നിരുന്നു. ലോകത്ത് ഏറ്റവും അപകടകരമായ രാജ്യം പാകിസ്താനാണെന്ന് ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.

അമേരിക്കയുമായി ഒരു ശക്തമായ ബന്ധമാണ് പാകിസ്താന് ആഗ്രഹിക്കുന്നതെന്നും സക്കറിയ പറഞ്ഞു. ഇന്ത്യയും പാകിക്സ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അത് അനിവാര്യമാണെങ്കില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും മധ്യസ്തത വഹിച്ച് പ്രശ്ന പരിഹാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഒരു ഇന്റര്‍വ്യൂവിലാണ് ട്രംപ് വ്യക്തമാക്കിയത്. ഇതിനോടുള്ള പ്രതികരണമായിരുന്നു പാകിസ്താന്റേത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം












Click it and Unblock the Notifications