കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാം'ട്രംപിന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് പാകിസ്താന്‍

ഇസ്ലാമാബാദില്‍ പാകിസ്താന്‍ വിദേശ കാര്യ വക്താവാണ് ട്രംപിന്റെ ആശയം സ്വാഗതം ചെയ്തത്

  • By Sandra
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് പാകിസ്താന്‍. കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്നാണ് ട്രംപ് പാകിസ്താന് മുന്നില്‍ വച്ച നിര്‍ദ്ദേശം. ഇസ്ലാമാബാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്താന്‍ വിദേശ കാര്യ വക്താവ് നഫീസ് സക്കറിയയാണ് ട്രംപിന്റെ ആശയത്തെ സ്വാഗതം ചെയ്തത്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാവുമെന്നാണ് പാകിസ്താന്‍ കരുതുന്നത്. മോദിയുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച ട്രംപ് ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുമെന്ന പല റിപ്പോര്‍ട്ടുകളും ട്രംപിന്റെ വിജയത്തോടെ പുറത്തുവന്നിരുന്നു. ലോകത്ത് ഏറ്റവും അപകടകരമായ രാജ്യം പാകിസ്താനാണെന്ന് ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.

donald-trump

അമേരിക്കയുമായി ഒരു ശക്തമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും സക്കറിയ പറഞ്ഞു. ഇന്ത്യയും പാകിക്‌സ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത് അനിവാര്യമാണെങ്കില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും മധ്യസ്തത വഹിച്ച് പ്രശ്‌ന പരിഹാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഒരു ഇന്റര്‍വ്യൂവിലാണ് ട്രംപ് വ്യക്തമാക്കിയത്. ഇതിനോടുള്ള പ്രതികരണമായിരുന്നു പാകിസ്താന്റേത്.

English summary
Trump had 'offered' to mediate on Kashmir issue, Pakistan just welcomed it. During a weekly press briefing in Islamabad, while responding to queries about the victory of Republican Donald Trump in the US presidential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X