കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ മലേറിയ മരുന്ന് നല്‍കണം, ഇല്ലെങ്കില്‍.... ട്രംപിന്റെ ഭീഷണി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇന്ത്യക്ക് മുന്നില്‍ ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്നുള്ള മലേറിയ മരുന്നുകള്‍ വിട്ടുനല്‍കിയിട്ടില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. തിരിച്ചടിയുണ്ടാവുമെന്ന് വ്യക്തമാക്കി അദ്ദേഹം പറഞ്ഞു. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌ളോറോകിന്‍ കയറ്റുമതി ഇന്ത്യ നേരത്തെ നിരോധിച്ചതാണ്. കഴിഞ്ഞ ദിവസം ഈ മരുന്നിന്റെ കാര്യത്തില്‍ യുഎസിന് ഇളവ് നല്‍കണമെന്നും, മരുന്ന് അനുവദിക്കണമെന്നും ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

Recommended Video

cmsvideo
ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുവിറച്ച് മോദി : Oneindia Malayalam
1

ഞാന്‍ മോദിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചു. ഞങ്ങള്‍ക്കുള്ള മലേറിയ മരുന്നിന് നിങ്ങള്‍ അനുമതി നല്‍കുകയാണെങ്കില്‍ അത് നല്ലതാണ്. എന്നാല്‍ മോദി മലേറിയ മരുന്ന് കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെങ്കില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. പക്ഷേ തീര്‍ച്ചയായും അതിനൊരു തിരിച്ചടിയുണ്ടാവും. പ്രത്യാഘാതങ്ങള്‍ കടുക്കും. എന്തുകൊണ്ട് ഇത്തരം തിരിച്ചടികള്‍ ഉണ്ടാവാതിരിക്കണമെന്നും ട്രംപ് ചോദിച്ചു. അതേസമയം ഇന്ത്യന്‍ നിയമ പ്രകാരം മാനുഷിക പരിഗണന വെച്ച് കയറ്റുമതി നിരോധിച്ച മരുന്നുകള്‍ നല്‍കാന്‍ എത്തിച്ച് നല്‍കാന്‍ അനുവദിക്കുന്നുണ്ട്. ഇത് പ്രകാരം ഇന്ത്യ അമേരിക്കയ്ക്ക് മരുന്നുകള്‍ നല്‍കുമെന്നും സൂചനയുണ്ട്.

ഇതിനിടെ ട്രംപിന്റെ ഭീഷണി കൂടി പരിഗണിച്ച് ജനറിക് മരുന്നുകളുടെ വിതരണക്കാര്‍ 24 മരുന്നുകളുടെ കയറ്റുമതി നിരോധനം പിന്‍വലിച്ചു. എന്നാല്‍ പാരാസെറ്റമോളിനെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് വേദനസംഹാരികളിലൊന്നാണ്. ഇതിന്റെ ഫോര്‍മുലേഷനില്‍ വരുന്ന മരുന്നുകള്‍ക്ക് വിലക്ക് തുടരും. അതേസമയം ഇത്ര പെട്ടെന്ന് ഇന്ത്യ വിലക്ക് മാറ്റിയത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദം കടുത്തെന്നാണ്. മോദിയുമായി വളരെ അടുത്ത ബന്ധം ട്രംപിനുണ്ട്. ഇത് തകരാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ല. യുഎസ്സില്‍ നിന്ന് തിരിച്ചടിയുണ്ടായാല്‍ അത് താങ്ങാന്‍ ഇന്ത്യ വിപണി സജ്ജവുമല്ല.

കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ അടക്കം ഇന്ത്യയും അമേരിക്കയും മരുന്നുകളും വിതരണത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും പരസ്പരം സഹായിക്കാനും തീരുമാനിച്ചെന്ന് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡീരി പറഞ്ഞിരുന്നു. ഇന്ത്യ മാര്‍ച്ച് മൂന്നിനാണ് 26 മരുന്നുകളെ കയറ്റുമതി നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം കൊറോണ പരിശോധനാ കിറ്റുകള്‍, വെന്റിലേറ്ററുകള്‍, മാസ്‌കുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കും നേരത്തെ തന്നെ ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം യുഎസ്സ് തകര്‍ന്ന് കിടകുന്ന വിപണിയെ അടക്കം സഹായിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പിണക്കേണ്ടെന്നാണ് മോദിയുടെ തീരുമാനം. നേരത്തെ മൂന്ന് മില്യണോളം ഡോളര്‍ ഇന്ത്യയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രംപ് നല്‍കിയിരുന്നു.

English summary
trump hints at retaliation if india turns down request for malaria medicine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X