ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ്;ഇന്ത്യക്ക് കനത്ത തിരിച്ചടി
ട്രംപ് ഇറാനുമായി വ്യാപാരം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് . 25% തീരുവ ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പ്രതികരണം. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളിൽ അമേരിക്കയുടെ ഇടപെടൽ തുടരുന്നതിനിടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം.
ഇറാനുമായി വ്യാപാരം ചെയ്യുന്ന ഏതൊരു രാജ്യവും അമേരിക്കയുമായുള്ള വ്യാപാരത്തിൽ 25 ശതമാനം തീരുവ നൽകേണ്ടി വരും. 25 ശതമാനം തീരുവ ഉടനടി പ്രാബല്യത്തിൽ വരം', ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാനുമായി ഏറ്റവും കൂടുതൽ വ്യാപാരം നടത്തുന്ന രാജ്യങ്ങൾ ഇറാഖും യുഎഇയുമാണ്. റഷ്യ, ചൈന, ബ്രസീൽ, തുർക്കി തുടങ്ങിയ പ്രധാന രാജ്യങ്ങൾ ഇറാനുമായി വ്യാപാരം ചെയ്യുന്നുണ്ട്. ഇന്ത്യക്കും നീക്കം തിരിച്ചടിയാകും. ഇറാനെതിരെ ഉപരോധമുള്ളതിനാൽ ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ എണ്ണഇതര ഉഭയകക്ഷി വ്യാപാരം ശക്തമാണ്.ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നുമാണ് ഇപ്പോൾ ഇന്ത്യ. അതുകൊണ്ട് തന്നെ യുഎസ് നീക്കം ഇന്ത്യയെ സമ്മർദ്ദത്തിലാക്കും.

അതിനിടെ ഇറാനെതിരെ കടുപ്പിക്കുകയാണ് അമേരിക്ക. ഇറാൻ ആണവ-സൈനിക പരിപാടികൾ അവസാനിപ്പിക്കണമെന്ന യുഎസ് ആവശ്യങ്ങൾ പാലിച്ചില്ലെങ്കിൽ, കൂടുതൽ സൈനികാക്രമണങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു.. 'ഇറാൻ വീണ്ടും ശക്തിപ്രാപിക്കാൻ ശ്രമിക്കുകയാണെന്ന് ഞാൻ കേൾക്കുന്നു, അങ്ങനെയാണെങ്കിൽ അവരെ നമ്മൾ തകർക്കേണ്ടിവരും. നമ്മൾ അവരെ തകർക്കും. പൂർണ്ണമായി നിഷ്കരുണം തകർക്കും. എന്നാൽ, അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു', എന്നായിരുന്നു ട്രംപിൻ്റെ വാക്കുകൾ.
ജൂണിൽ യുഎസ് മൂന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടിരുന്നു. ജൂണിൽ യുഎസ് മൂന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടിരുന്നു. ഇറാനെതിരായ വ്യോമാക്രമണം ഇപ്പോഴും തങ്ങളുടെ പരിഗണനയിലുണ്ടെന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലെവിറ്റ് തിങ്കളാഴ്ച പറഞ്ഞത്.
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരായ അടിച്ചമർത്തലും ഏതൊരു അക്രമവും യുഎസ് വ്യോമാക്രമണത്തിന് കാരണമാകുമെന്ന് ട്രംപും ഭീഷണി മുഴക്കിയിരുന്നു. പ്രക്ഷോഭകർ കൊല്ലപ്പെട്ടാൽ സൈനിക നടപടി പരിഗണിക്കുമെന്ന് ജനുവരി 2 നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്. സമാധാനപരമായ പ്രക്ഷോഭകരെ വെടിവെച്ച് കൊലപ്പെടുത്തുകയാണ് ഇറാനെങ്കിൽ, അത് അവർ പതിവാക്കുന്നെങ്കിൽ, അമേരിക്ക അവരെ രക്ഷിക്കാൻ എത്തും. ഞങ്ങൾ തയ്യാറാണ്', എന്നാണ് ട്രംപ് കുറിച്ചത്. ഈ ഭീഷണിക്ക് ഒരു ദിവസം മുൻപ് വെനസ്വേലയിൽ യുഎസ് സൈനികാക്രമണം നടന്നിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് തടവിലാക്കി. അതേസമയം ഇറാനിൽ പ്രക്ഷോഭം രൂക്ഷമാകുകയാണ്. 500ൽ അധികം പ്രക്ഷോഭകർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പതിനായിരത്തിലധികം പേരെ കസ്റ്റഡിയിലെടുത്തതായും അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications