കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയ്ക്ക് കൂടുതല്‍ സാമ്പത്തിക ഉപരോധം: കരാറില്‍ ട്രംപിന്‍റെ ഒപ്പ്, ചൈന ഒപ്പം നില്‍ക്കും!

ഉത്തരകൊറിയയുമായി ഇടപാടുകളുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബന്ധമൊഴിവാക്കാന്‍ യുഎസ് ട്രഷറിയ്ക്ക് അധികാരം നല്‍കുന്നതാണ് ട്രംപ് ഒപ്പുവച്ച പുതിയ ഉത്തരവ്.

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്ക്ക് മേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏ‍ര്‍പ്പെടുത്താനുള്ള യുഎസ് ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് ഉത്തരകൊറിയയെ സഹായിക്കുന്ന സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുകയാണ് പുതിയ സാമ്പത്തിക ഉപരോധം വഴി ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ​എന്നാല്‍ ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെ രംഗത്തെത്തിയ ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്‍ അമേരിക്കയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. ഭ്രാന്ത് പിടിച്ച യുഎസ് വൃദ്ധനാണ് ട്രംപെന്ന് ആരോപിച്ച ഉന്‍ ട്രംപ് പ്രതീക്ഷിക്കുന്നതിനേക്കാള്‍ അധികമായിരിക്കും അനുഭവിക്കേണ്ടിവരികയെന്ന മുന്നറിയിപ്പും നല്‍കുന്നു. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് കിം ജോങ് ഉന്നിന്‍റെ പ്രസ്താവന പുറത്തുവിട്ടത്.

ഉത്തരകൊറിയയുമായി ഇടപാടുകളുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബന്ധമൊഴിവാക്കാന്‍ യുഎസ് ട്രഷറിയ്ക്ക് അധികാരം നല്‍കുന്നതാണ് ട്രംപ് ഒപ്പുവച്ച പുതിയ ഉത്തരവ്. ഉത്തരകൊറിയയുമായുള്ള എല്ലാത്തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ചൈനീസ് സെന്‍ട്രല്‍ ബാങ്ക് മറ്റ് ചൈനീസ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാണിക്കുന്നു. വ്യാഴാഴ്ചയാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചത്.

 ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധന്‍

ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധന്‍

ഉത്തരകൊറിയ‍യ്ക്ക് കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കരാറില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചതോടെ ട്രംപ് ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധനാണെന്ന വിശേഷണവുമായി ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു.

 കൊറിയയ്ക്ക് സഹായധനം

കൊറിയയ്ക്ക് സഹായധനം

കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ ഉത്തരകൊറിയയ്ക്ക് സഹായ പാക്കേജുമായി ദക്ഷിണ കൊറിയ. എട്ട് മില്യണിന്‍റെ സഹായധന പാക്കേജ് ഉത്തരകൊറിയയ്ക് നല്‍കാനാണ് ദക്ഷികൊറിയ തീരുമാനിച്ചിട്ടുള്ളത്. അമേരിക്കയ്ക്കെതിരെ ഉത്തരകൊറിയ കൂടുതല്‍ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ദക്ഷിണ കൊറിയ ഉത്തരകൊറിയയ്ക്ക് എട്ടുമില്യണിന്‍റെ സഹായ ധനം പ്രഖ്യാപിക്കുന്നത്.

 അമേരിക്കന്‍ നീക്കം

അമേരിക്കന്‍ നീക്കം

ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണമുള്‍പ്പെടെയുള്ള ആയുധ പരീക്ഷണങ്ങള്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയയ്ക്കെതിരെയുള്ള ഏത് നടപടികള്‍ക്കും പിന്തുണയുമായി ഒപ്പം നിന്ന ദക്ഷിണ കൊറിയയുടെ അപ്രതീക്ഷിത നീക്കം അമേരിക്കയെ പ്രകോപിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 ചൈനയ്ക്ക് പ്രശംസ

ചൈനയ്ക്ക് പ്രശംസ

ഒറ്റപ്പെട്ടുകിടക്കുന്ന കമ്യൂണിസ്റ്റ് രാഷ്ട്രത്തെ സഹായിക്കുന്ന ചൈനയുടെ നീക്കത്തെ സഖ്യരാജ്യമായ ഉത്തരകൊറിയ പ്രകീര്‍ത്തിച്ചു. ഉത്തരകൊറിയ പ്രകോപനം തുടര്‍ന്നാല്‍ ആക്രമിച്ച് നശിപ്പിക്കുമെന്ന് ട്രംപ് പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ്- ഉന്‍ വാക്പോര് മുറുകുന്നത്.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

English summary
President Trump on Thursday announced new financial sanctions targeting North Korea as his administration seeks to build international support for more aggressively confronting the rogue nation, whose escalating nuclear and ballistic missile capabilities have reached what U.S. officials consider a crisis point.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X