കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ട്രംപ് വിരുദ്ധ പ്രതിഷേധക്കടല്‍: 200ലധികം പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: 45ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ 200ലധികം പേര്‍ അറസ്റ്റില്‍. ഉദ്ഘാടന ചടങ്ങിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയവരെയാണ് വെള്ളിയാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. അക്രമാസക്തരായ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ തെരുവില്‍ കല്ലെറിഞ്ഞതോടെ പൊലീസ് ഇവര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

തെരുവില്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. സ്റ്റാര്‍ബക്ക്‌സ് കോഫി ഷോപ്പുള്‍പ്പെടെ പല കടകളും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് സ്ഥാനമേല്‍ക്കാനിരിക്കെ വൈറ്റ് ഹൗസില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അവശേഷിയ്‌ക്കെയാണ് അക്രമാസക്തരായ ജനക്കൂട്ടം ട്രംപിനെതിരെ തെരുവിലിറങ്ങിയത്.

trump-21

ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും വാഷിംഗ്ടണ്‍ ഡിസി മേയര്‍ മുറിയല്‍ ബൗസര്‍ വ്യക്തമാക്കി. ട്രംപിനെതിരെയുള്ള പ്രതിഷേധം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാമെന്നും അല്ലാത്ത പക്ഷം നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ വ്യക്തമാക്കി.

വാഷിംഗ്ടണിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപിന്റെ സ്ഥാനാരോഹണം നടന്നത്. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റായി മൈക്ക് പൈന്‍സും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. 2016 നവംബര്‍ എട്ടിന് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്.

English summary
Violent protests erupted in downtown Washington on Friday, with a limousine set on fire just half a mile from Donald Trump's victory parade and protesters lobbing rocks into lines of police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X