Get Updates
Get notified of breaking news, exclusive insights, and must-see stories!

നെതന്യാഹുവിനെതിരേയുള്ള ക്രിമിനല്‍ വിചാരണ നടപടികളിലും ഇടപെട്ട് ട്രംപ്: രാഷ്ട്രീയ വേട്ടയാടല്‍ അവസാനിപ്പിക്കണം

വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയുള്ള ക്രിമിനല്‍ വിചാരണ നടപടികളെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നെതന്യാഹുവിനെതിരെയുള്ള വിചാരണ നടപടികള്‍ രാഷ്ട്രീയ വേട്ടയാടല്‍ ആണെന്ന് ട്രംപ് കുറ്റപ്പെടുത്തി. 2019 ല്‍ ചുമത്തപ്പെട്ട കൈക്കൂലി, വിശ്വാസ വഞ്ചന തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ക്കാണ് രാജ്യത്തിനകത്ത് തന്നെ നെതന്യാഹു വിചാരണ നടപടികള്‍ നേരിടുന്നത്.

വിചാരണയ്ക്ക് ഹാജരാകുന്നത് മാറ്റിവയ്ക്കണമെന്ന നെതന്യാഹുവിന്റെ അഭ്യര്‍ത്ഥന ഇസ്രായേല്‍ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ രൂക്ഷ വിമര്‍ശനം. ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് ശക്തമായ സംരക്ഷണം ഒരുക്കിയാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍. നെതന്യാഹുവിനെ യുദ്ധവീരന്‍ എന്ന് പ്രശംസിച്ച ട്രംപ് ഇസ്രായേല്‍ ബന്ധികളുടെ മോചനത്തിനായി നെതന്യാഹു ഹമാസുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

trump

ഇത്തരം നിര്‍ണായക ചര്‍ച്ചകള്‍ക്കിടയില്‍ വിചാരണ നടപടികള്‍ നടത്തുന്നതിന്റെ സാംഗത്യത്തെയും യുഎസ് പ്രസിഡന്റ് ചോദ്യം ചെയ്തു. നെതന്യാഹുവിനെതിരെ വിചാരണ നടപടികള്‍ തുടരുന്ന ഇസ്രായേല്‍ പ്രോസിക്യൂട്ടര്‍മാരെ ട്രംപ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ഇറാന്റെ ആണവ ഭീഷണിയില്‍ നിന്ന് മോചനം നേടുന്നതിന് അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ധീരനായ പ്രധാനമന്ത്രിയാണ് ബെഞ്ചമിന്‍ നെതന്യാഹു എന്ന് ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ബന്ധികളുടെ മോചനം സംബന്ധിച്ച് ഹമാസുമായുള്ള നിര്‍ണായക ചര്‍ച്ചകളുടെ മധ്യത്തിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും ഉയര്‍ന്ന സ്ഥാനത്തുള്ള ഒരാളെയാണോ ഇത്ര നിസാരമായ കാര്യങ്ങള്‍ക്ക് ദിവസം മുഴുവന്‍ കോടതിയില്‍ ഇരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് തങ്ങളുടെ വിജയത്തെ കളങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിചാരണ നടപടികള്‍ റദ്ദാക്കി അദ്ദേഹത്തെ വെറുതെ വിടണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രായേലിന്റെ ആഭ്യന്തര കാര്യങ്ങളിലും ട്രംപ് ഇടപെടുന്നതില്‍ നെതന്യാഹുവിനെതിരേ കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ട്.

2020 മെയിലാണ് നെതന്യാഹുവിനെതിരെ വിചാരണ ആരംഭിച്ചത്. കൈക്കൂലി, വഞ്ചന, വിശ്വാസ ലംഘനം എന്നീ മൂന്ന് ക്രിമിനല്‍ കേസുകളിലാണ് വിചാരണ നടക്കുന്നത്. ജൂണ്‍ മൂന്നിനാണ് ടെല്‍ അവീവിലെ കോടതിയില്‍ നെതന്യാഹുവിന്റെ വിസ്താരം ആരംഭിച്ചത്.

നെതന്യാഹുവും ഭാര്യ സാറയും ആനുകൂല്യങ്ങള്‍ക്കായി സമ്പന്നരായ ബിസിനസുകാരില്‍ നിന്ന് ഷാംപെയ്ന്‍, ആഭരണങ്ങള്‍ തുടങ്ങി 260,000 ഡോളറിലധികം ആഡംബര വസ്തുക്കള്‍ സ്വീകരിച്ചതായാണ് ആരോപണം. ഇസ്രായേലി വാര്‍ത്താ ഏജന്‍സികളില്‍ നിന്ന് അനുകൂലമായ മാധ്യമ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനും വിചാരണ നേരിടുന്നുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, അദ്ദേഹത്തിന് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഗാസ യുദ്ധം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി നെതന്യാഹു വിചാരണ നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+