കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദൃശ്യ ശത്രുവില്‍ നിന്ന് അമേരിക്കക്കാരെ രക്ഷിക്കണം, വിദേശികളില്‍ ആശങ്ക പരത്തി ട്രംപിന്റെ പ്രഖ്യാപനം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകത്തെ തന്നെ ഭീതിയിലാക്കിയ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. പുറത്തുവന്ന ഏറ്റവും പുതിയ കണക്ക് പ്രകാരം 170455 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 2481865 പേര്‍ക്ക് രോഗം ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണെങ്കിലും ഇന്ന് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്.

രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ അമേരിക്കയില്‍ 792913 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 425175 പേര്‍ മരിച്ചപ്പോള്‍ 72389 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ഈ സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് അമേരിക്ക രാജ്യത്ത് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ വിദേശികള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്താന്‍ പോകുകയാണ് ട്രംപ് ഭരണകൂടം. കൊറോണ പടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

അദൃശ്യ ശത്രുക്കള്‍

അദൃശ്യ ശത്രുക്കള്‍

അദൃശ്യ ശത്രുക്കളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം സ്വീകരിച്ചതെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. താല്‍ക്കാലികമായാണ് വിലക്ക്. ഇതിനോടൊപ്പം തൊഴില്‍ സംരക്ഷണവും ലക്ഷ്യമിടുന്നെന്ന് ട്രംപ് ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ എതൊക്കെ വിസകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന വ്യക്തമാക്കിയിട്ടില്ല. പുതിയ തീരുമാനം വന്നതോടെ അമേരിക്കയില്‍ നിന്ന് അവധിക്ക് പോയ വിദേശികളില്‍ ആശങ്ക പടര്‍ന്നിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

അതേസമയം, കൊറോണ കാലത്തെ ട്രംപിന്റെ ഈ നീക്കം അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രംപിന്റെ ജനശ്രദ്ധ കുറഞ്ഞുവരുന്ന സ്ഥിതിവിശേഷമാണ് നിലനിന്നിരുന്നത്. ഈ സാഹചര്യത്തില്‍ കൊറോണയെ കൂട്ടുപിടിച്ച ജനശ്രദ്ധ വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്താനാണ് ട്രംപ് പദ്ധതിയിടുന്നത്. അടുത്ത വര്‍ഷമാണ് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രതിഷേധം

പ്രതിഷേധം

അതേസമയം, കൊവിഡ് നിയന്ത്രണത്തിനെതിരെ കഴിഞ്ഞ ദിവസം അമേരിക്കയില്‍ വമ്പന്‍ പ്രതിഷേധമാണ് നടന്നത്.വാഷിംഗ്ടണ്‍ തലസ്ഥാന നഗരിയില്‍ വമ്പന്‍ പ്രക്ഷോഭമാണ് നടന്നത്. 2500ലധികം പേരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ക്കെതിരെ വിപ്ലവം നടത്തണമെന്ന് ആഹ്വാനം ചെയ്ത ട്രംപിന് പിഴച്ചിരിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളിലും ജനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങി കൊണ്ടിരിക്കുകയാണ്.

മരണനിരക്ക്

മരണനിരക്ക്

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. 42517 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 13951 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അമേരിക്കയില്‍ ഇതുവരെ 4027367 കൊറോണ ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്. 678007 പേരാണ് ഇപ്പോള്‍ രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

Recommended Video

cmsvideo
അമേരിക്കയില്‍ വന്‍ പ്രതിഷേധം | Oneindia Malayalam
എണ്ണവില

എണ്ണവില

കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എണ്ണവില കുത്തനെ ഇടിയുന്നു. അമേരിക്കന്‍ ബെഞ്ച് മാര്‍ക്ക് ക്രൂഡ് ആയ വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റിന്റെ വിലയാണ് കുത്തനെ ഇടിഞ്ഞത്. -40.32 ഡോളര്‍ വരെ താഴ്ന്നു. ബാരല്‍ എണ്ണയ്ക്ക് ചരിത്രത്തില്‍ ആദ്യമായി പൂജ്യം ഡോളറില്‍ താഴെയായി വില. വിപണിയില്‍ വില്‍ക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം കൊറോണ ഭീതിയില്‍ അടച്ചിട്ടതോടെയാണ് ആവശ്യക്കാര്‍ തീരെ കുറഞ്ഞതും വില ഇടിഞ്ഞുപൊളിഞ്ഞതും.

English summary
Trump Is Going To Impose A Barrier On Foreigners Entering The United States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X