• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രംപ് വംശീയവാദി, പ്രസിഡന്റ് പദവിയിലിരിക്കാൻ യോഗ്യനല്ല; കടന്നാക്രമിച്ച് മിഷേൽ ഒബാമ

വാഷിംങ്ടൺ; യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മുൻ പ്രഥമ വനിത മിഷേൽ ഒബാമ. ട്രംപിനെ വംശീയവാദിയെന്ന് വിളിച്ച മിഷേൽ യുഎസ് പ്രസിഡൻറ് ആവാൻ യോഗ്യതയില്ലാത്ത ആളാണ് ട്രംപ് എന്നും കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട 'ക്ലോസിംഗ് ആർഗ്യുമെന്റ്' എന്ന് പേരിട്ടിരിക്കുന്ന 24 മിനിറ്റ് വീഡിയോയിലൂടെയാണ് ട്രംപിനെതിരെ മിഷേൽ രംഗത്തെത്തിയത്. അമേരിക്കയിലെ ജനങ്ങൾ വിവേചന പൂർവ്വം വോട്ട് വിനിയോഗിക്കണമെന്നും അവർ വീഡിയോയിൽ ആവശ്യപ്പെട്ടു.

ഷൂട്ടിംഗിനിടെ പരിക്ക്: നടന്‍ ടൊവിനോ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഐസിയുവില്‍ നിരീക്ഷണത്തിൽ

നിങ്ങൾ വിശ്വസിച്ചാലും ഇല്ലേങ്കിലും തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കുകയാണ്. വോട്ടുകൾ ചിലർ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ആർക്ക് വോട്ട് ചെയ്യും അല്ലേങ്കിൽ വോട്ട് ചെയ്യേണ്ടതുണ്ടോ എന്ന ചിന്തയിലാണ് നിങ്ങൾ എങ്കിൽ നിലവിലെ രാജ്യത്തെ സാഹചര്യം ഓർമ്മിപ്പിക്കാനും ഇന്ന് തന്നെ വോട്ട് രേഖപ്പെടുത്തണമെന്ന് പറയാനും താൻ ആഗ്രഹിക്കുന്നു. കാരണം ഈ ഘട്ടത്തിൽ നമ്മൾ സത്യസന്ധത പുലർത്തണം, നിലവിലെ പ്രസിഡന്റ് പദവിയിലിരിക്കാൻ യോഗ്യനായ വ്യക്തിയല്ല, രാജ്യം പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്, മിഷേൽ പറഞ്ഞു.

നവംബർ 3 നാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതെങ്കിലു ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങളിൽ മെയിൽ മുഖേനയുള്ള വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ചിട്ടും രോഗം വൈറസ് യഥാർത്ഥ ഭീഷണിയല്ലെന്ന് സ്ഥാപിക്കാനാണ് ഇപ്പോഴും ട്രംപ് ശ്രമിക്കുന്നതെന്നും വീഡിയോയിൽ മിഷേൽ ആക്ഷേപിച്ചു. ട്രംപ് ചെയ്യുന്നത് ധാർമികമായും തെറ്റാണ്, ഇത് വംശീയതയാണെന്നും മിഷേൽ കുറ്റപ്പെടുത്തി.

രാജ്യത്ത് സ്ഥിരത വീണ്ടെടുക്കണമെങ്കിലും നമ്മളുടെ വിലയേറിയ ഓരോ വോട്ടുകളും വിനിയോഗിക്കേണ്ടതുണ്ട്. കാരണം രാജ്യത്തെ ദുർബരണം തലക്കെട്ടുകളിലൂടെ മാത്രമല്ല നമ്മൾ അറിയുന്നത്. സ്വന്തം കുടുംബത്തിൽ തന്നെ ഇതിന്റെ പ്രത്യാഘാതങ്ങൾ നമ്മുക്ക് പ്രകടമാകുന്നുണ്ട്. നിങ്ങൾ എന്നെപ്പോലുള്ള ഒരു രക്ഷകർത്താവാണെങ്കിൽ, മാസ്ക്, സാമൂഹിക അകലം എന്നിവയുടെ പ്രാധാന്യത്തെ നിരന്തരം താഴ്ത്തിക്കെട്ടുന്ന പ്രസിഡന്റ്ിന്റെ ആഹ്വാനങ്ങളുടെ അനന്തരഫലങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടു്ന്നുണ്ടാകും. വ്യക്തമായ പദ്ധതി പോലും ഇല്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സമ്മർദ്ദം ചെലുത്തുന്നത് മനസിലാകും., മിഷേൽ പറഞ്ഞു.

അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെല്ലാം മറികടക്കാൻ ബൈഡന് വേണ്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന് മിഷേൽ അഭ്യർത്ഥിച്ചു. ഇപ്പോഴത്തെ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും മറികടക്കാനുള്ള പരിചയ സമ്പത്തുള്ള നേതാവാണ് ബൈഡൻ, മിഷേൽ വീഡിയോയിൽ പറഞ്ഞു.

cmsvideo
  Donald Trump's post removedby facebook | Oneindia Malayalam

  English summary
  Trump is racist and unfit to run for president; Michelle Obama slams
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X