കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ യുഎസ് വിലക്കില്‍ ഉത്തരകൊറിയയും വെനസ്വേലയും: സുഡാന്‍ പുറത്ത്, ചാഡും പട്ടികയില്‍!

ഒക്ടോബര്‍ 18 മുതലാണ് പുതിയ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് പിന്നാലെ ഉത്തരകൊറിയയ്ക്കും വെനസ്വേലയ്ക്കും ചാഡിനും ഡൊണാള്‍ഡ് ട്രംപിന്‍റെ യാത്രാവിലക്ക്. ഇറാന്‍, ചാഡ്, ലിബിയ, സിറിയ, യെമന്‍, സൊമാലിയ എന്നീ രാജ്യങ്ങള്‍ക്കാണ് അമേരിക്ക പുതുതായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ചയാണ് ട്രംപ് ഭരണകൂടം ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 18 മുതലാണ് പുതിയ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായി അധികാരത്തിലെത്തിയ ശേഷം പാസാക്കിയ യാത്രാവിലക്ക് കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഏറ്റവും ഒടുവിലായി ട്രംപ് കൊണ്ടുവരുന്ന യാത്രാ വിലക്കാണ് ഒക്ടോബര്‍ 18 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.

നേരത്തെ തയ്യാറാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് വ്യത്യസ്തമായി ആഫ്രിക്കന്‍ രാജ്യമായ ചാഡിനെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സുഡാനെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മുന്നറിയിപ്പുകളും ഉപരോധവും തുടരുന്ന ഉത്തരകൊറിയന്‍ നീക്കങ്ങളും ഉത്തരകൊറിയ തടങ്കലിലാക്കിയ യുഎസ് യുവാവിന്‍റെ ദാരുണാന്ത്യവുമാണ് ഉത്തരകൊറിയന്‍ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചിട്ടുള്ളത്.

സുരക്ഷിത അമേരിക്ക

സുരക്ഷിത അമേരിക്ക

അമേരിക്കയെയും അമേരിക്കന്‍ പൗരന്‍മാരെയും സുരക്ഷിതമാക്കുകയെന്ന ലക്ഷ്യമാണ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നിലെന്ന് നേരത്തെ തന്നെ പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 18 മുതലാണ് പുതിയ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നത്.

രാജ്യസുരക്ഷയ്ക്ക് പ്രഥമ പരിഗണന

രാജ്യസുരക്ഷയ്ക്ക് പ്രഥമ പരിഗണന

താന്‍ പ്രഥമ പരിഗണന നല്‍കുന്നത് രാജ്യസുരക്ഷയ്ക്കാണെന്നും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്നവരെ രാജ്യത്തിനുള്ളിലേയ്ക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.

പഴയതല്ല പുതിയ വിലക്ക്

പഴയതല്ല പുതിയ വിലക്ക്

നേരത്തെ അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ശനിയാഴ്ച അവസാനിച്ചതോടെയാണ് ഒക്ടോബര്‍ എട്ട് മുതല്‍ പുതിയ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ ഇറാനും ഇറാഖും ഉള്‍പ്പെടെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം അന്താരാഷ്ട്ര തലത്തിലും അമേരിക്കയിലും ശക്തമായ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. തുടര്‍ന്നാണ് കോടതി ഇടപെട്ട് യാത്രാ വിലക്ക് സ്റ്റേ ചെയ്തത്.

ഉത്തരകൊറിയയോട് മയമില്ല

ഉത്തരകൊറിയയോട് മയമില്ല

നിരന്തരം ആയുധ പരീക്ഷണങ്ങള്‍ കൊണ്ട് കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ഉത്തരകൊറിയെ ആക്രമിച്ച് നശിപ്പിക്കുമെന്ന് നേരത്തെ പ്രസി‍ഡ‍ന്‍റ് ട്രംപ് ഭീഷ​ണി മുഴക്കിയിരുന്നു. ഇതിനെല്ലാം മുമ്പുതന്നെ ഉത്തരകൊറിയന്‍ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ അമേരിക്ക ആരംഭിച്ചിരുന്നു. ഉത്തരകൊറിയ തടവില്‍ നിന്ന് മോചിപ്പിച്ച യുഎസ് വിദ്യാര്‍ത്ഥി ഓട്ടോ കൊല്ലപ്പെട്ടതിന് പിന്നാലെ ഉത്തരകൊറിയിലേയ്ക്ക് സഞ്ചരിക്കരുതെന്ന് യു​എസ് പൗരന്മാര്‍ക്ക് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വെനസ്വേലയ്ക്ക് വിലക്ക്

വെനസ്വേലയ്ക്ക് വിലക്ക്


വെനസ്വേലയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാവിലക്ക് ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രം ബാധകമാവുന്നതാണെന്നും യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

പട്ടികയില്‍ എട്ട്

പട്ടികയില്‍ എട്ട്

ഉത്തരകൊറിയ, ചാഡ്, വെനസ്വേല ഏന്നീ രാജ്യങ്ങള്‍ക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം ​എട്ടായി. ഇറാന്‍, ലിബിയ, സിറിയ, യെമന്‍, സൊമാലിയ എന്നിവയാണ് നിലവില്‍ അമേരിക്കയുടെ യാത്രാവിലക്കുള്ള രാജ്യങ്ങള്‍.

English summary
President Donald Trump on Sunday slapped new travel restrictions on citizens from North Korea, Venezuela and Chad, expanding to eight the list of countries covered by his original travel bans that have been derided by critics and challenged in court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X