കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്‍ - ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച പരാജയം, ആണവ നിരായുധീകരണം ധാരണയിലെത്തിയില്ല

  • By Desk
Google Oneindia Malayalam News

ഹാനോയി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്- കിം ജോങ് ഉന്‍ ചര്‍ച്ച പരാജയമെന്ന് സൂചന. സിംഗപൂര്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വിയറ്റ്‌നാമിലെ ഹാനോയില്‍ നടന്ന കൂടിക്കാഴ്ച്ചയാണ് പരാജയപ്പെട്ടത്. ഇന്ന് നടക്കാനിരുന്ന ഇരു നേതാക്കളുടെയും ഉച്ചവിരുന്നും റദ്ദാക്കിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് അറിയിച്ചു. ആണവ നിരായുധീകരണം സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപും കിം ജോഹ് ഉന്നും ധാരണയിലെത്തിയില്ലെന്നാണ് ഔദ്യോഗിക വിവരം.

ഇരു നോതാക്കളും സംയുക്തമായി നടത്താനിരുന്ന വാര്‍ത്താ സമ്മേളനവും നടക്കില്ല,പകരം ഡൊണാള്‍ഡ് ട്രംപ് മാത്രമായിരിക്കും മാധ്യമങ്ങളെ കാണുക. ഉത്തര കൊറിയയ്ക്ക മേലുള്ള ഉപരോധം നീക്കണമെന്ന കിം ജോങ് ഉന്നിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന് പറയുന്നു. ഇന്നലെ നടന്ന ചര്‍ച്ച നല്ല രീതിയിലുള്ളതാണെന്ന് ഇരു നേതാക്കളും ട്വീറ്റ് ചെയ്തിരുന്നു. ആണവനിരായുധീകരണത്തെ കുറിച്ച് ചര്‍ച്ചചെയ്തില്ലെങ്കില്‍ താനിവിടെ വരില്ലെന്നായിരുന്നു ഇതെ കുറിച്ച് കിം ജോങ് ഉന്നിന്റെ മറുപടി. ഇത് കേട്ട ട്രംപ് അത് ഒരു നല്ല മറുപടിയാണെന്ന് പറഞ്ഞിരുന്നു.

trump-kim-15513


ചര്‍ച്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും സംയുക്തമായി കരാറില്‍ ഒപ്പുവയ്ക്കുമെന്നായിരുന്നു ലോകം പ്രതീക്ഷിച്ചിരുന്നത്. ഉത്തര കൊറിയയ്‌ക്കെതിരെയുള്ള ഉപരോധം പൂര്‍ണമായും ഇല്ലാതാകുമെന്ന തീരുമാനവും പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്തരത്തില്‍ തിരിച്ചടി. ഇതേ തുടര്‍ന്ന ദക്ഷിണ കൊറിയയിലെ ഓഹരി വിപണി ഇടിഞ്ഞിരുന്നു.

English summary
Trump Kim joining ceremony is lapsed, summit was failed says white house press secretary Sara Sanderse, joint press conference also cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X