കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലചിത്ര നടി നഷ്ടപരിഹം നല്‍കണം! ട്രംപുമായുള്ള ബന്ധം പുറത്ത് പറയണ്ട, ഇപ്പോള്‍ തന്നെ നാണക്കേട്!

സ്റ്റോമി ഇപ്പോള്‍ തന്നെ കരാര്‍ ലംഘനം നടത്തിയെന്ന് ട്രംപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കിടപ്പറക്കഥകള്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമുള്ള കാര്യമാണ്. നേരത്തെ പല സ്ത്രീകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ അണിയറ കഥകള്‍ നിത്യേന പുറത്തുവന്നിരുന്നു. അതൊന്നും ട്രംപ് നിഷേധിക്കാനും പോയിരുന്നില്ല. എന്നാല്‍ നീലചിത്ര നടി സ്‌റ്റെഫാനി ക്ലിഫോര്‍ഡ് എന്ന സ്‌റ്റോമി ഡാനിയല്‍സിന്റെ വെളിപ്പെടുത്തല്‍ അമേരിക്കയില്‍ ഒന്നടങ്കം ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു.

താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു ട്രംപ് എന്നും ഇത് പുറത്തുപറയാതിരിക്കാന്‍ പണം നല്‍കി കരാറുണ്ടാക്കിയെന്നൊക്കെയുള്ള കാര്യങ്ങള്‍ അദ്ഭുതത്തോടെ ലോകം കേട്ടത്. കഴിഞ്ഞ ദിവസം ഇക്കാര്യങ്ങള്‍ മുഴുവന്‍ ലോകത്തോട് വിളിച്ചുപറയണമെന്ന് സ്റ്റോമി പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ട്രംപ് നിലപാട് വ്യക്തമാക്കിയിരുന്നു.

ശരിക്കും ബന്ധമുണ്ടോ

ശരിക്കും ബന്ധമുണ്ടോ

അമേരിക്കയിലെ ഏറ്റവും ചൂടേറിയ നീലചിത്ര നടിയാണ് സ്‌റ്റോമി ഡാനിയല്‍സ്. ഇവരുമായി യഥാര്‍ത്ഥത്തില്‍ ട്രംപ് ബന്ധം പുലര്‍ത്തിയിരുന്നോ എന്നാണ് പാപ്പരാസികള്‍ക്ക് അറിയേണ്ടിരുന്നത്. എന്നാല്‍ ട്രംപ് ഇത് നിഷേധിക്കുകയാണ് ചെയ്തത്. ഭാര്യ മെലാനിയക്ക് ഈ ബന്ധം അറിയില്ലെന്നും സൂചനയുണ്ട്. ട്രംപിന്റെ സ്വകാര്യ അഭിഭാഷകന്‍ മൈക്കല്‍ കോഹെന്‍ പ്രസിഡന്റുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ ഇവര്‍ക്ക് പണം നല്‍കിയെന്നാണ് ആരോപണം. അതും ഇയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നാണ് പണം നല്‍കിയിരുന്നത്. 1,30000 ഡോളറാണ് ഇയാള്‍ നല്‍കിയത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഒരു കരാറും ഉണ്ടാക്കി. ഈ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സ്‌റ്റോമി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പുറത്തുവിട്ടാല്‍ ട്രംപിന്റെ ഭരണകൂടം തന്നെ നാണക്കേടിലാകുമെന്നാണ് സൂചന.

കരാര്‍ ലംഘനം

കരാര്‍ ലംഘനം

സ്റ്റോമി ഇപ്പോള്‍ തന്നെ കരാര്‍ ലംഘനം നടത്തിയെന്ന് ട്രംപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതിനാല്‍ ഇവര്‍ 20 മില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടപരിഹാരം നല്‍കണമെന്നും ട്രംപ് പറയുന്നു. ട്രംപുമായുള്ള ബന്ധം പുറത്തുപറയരുതെന്നായിരുന്നു കരാര്‍. എന്നാല്‍ ഇത്രയും കാര്യങ്ങള്‍ പറഞ്ഞതിലൂടെ തന്നെ കരാര്‍ ലംഘനം നടത്തിയെന്നാണ് ട്രംപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതുവരെ 20 തവണയിലധികം കരാര്‍ ലംഘനം സ്റ്റോമി നടത്തികഴിഞ്ഞു. കരാര്‍ പ്രകാരം ഓരോ തവണ ലംഘനങ്ങള്‍ നടക്കുമ്പോള്‍ ഒരു ബില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ്. അതേസമയം അമേരിക്കന്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് സ്റ്റോമി പണം വാങ്ങിയതെന്ന് കരാറില്‍ നിന്ന് വ്യക്തമാണ്. ഈ പണം അനധികൃതമായി ട്രംപ് ക്യാംപയിനില്‍ നിന്ന് നല്‍കിയതാണെന്ന് ആരോപണമുണ്ട്.

ശാരീരിക ബന്ധമില്ല

ശാരീരിക ബന്ധമില്ല

ട്രംപുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നതായി സ്റ്റോമി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്നാണ് ട്രംപിന്റെ വാദം. 2006-2007 കാലഘട്ടത്തിലാണ് ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നത്. അതേസമയം ഈ സമയത്തുണ്ടായിരുന്ന ബന്ധം വ്യക്തമാക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ എന്നിവ പുറത്തുവിടാന്‍ അനുവദിക്കണമെന്നാണ് സ്റ്റോമി കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഈ കരാറില്‍ ട്രംപ് ഒപ്പിട്ടിട്ടില്ലെന്ന് സ്റ്റോമി പറയുന്നു. അതിനാല്‍ ഇതിന് നിയമസാധുതയില്ലെന്ന് സ്റ്റോമി വ്യക്തമാക്കി. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലൂടെ സാധാരണ വ്യക്തിയെ ഭീഷണിപ്പെടുത്തുകയാണെന്ന് നിയമ വിദഗ്ദര്‍ പറയുന്നു. പൊതുജനത്തിനോട് തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യത്തെ പറ്റി സംസാരിക്കാനാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ ട്രംപ് അതിനെ മറ്റൊരു രീതിയിലേക്ക് കൊണ്ടുപോവുകയാണെന്ന് ഇവര്‍ പറഞ്ഞു.

തര്‍ക്കപരിഹാരം

തര്‍ക്കപരിഹാരം

കോടതിക്ക് അകത്ത് വെച്ച് തന്നെ സ്‌റ്റോമിയും ട്രംപിന്റെ അഭിഭാഷകനും ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്. അതിനാല്‍ ട്രംപിനെതിരായ ഗുരുതര വെളിപ്പെടുത്തല്‍ പുറത്തുവരില്ലെന്നാണ് സൂചന. ഈ ബന്ധം രഹസ്യമാക്കി സൂക്ഷിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ പുറത്തുവരുന്നത് മതപരമായ വോട്ടുകള്‍ ഇല്ലാതാക്കുമെന്ന് അദ്ദേഹത്തിന് ഭയമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ ജയത്തിന് പിന്നില്‍ ഇത്തരം വോട്ടര്‍മാരാണെന്ന് ഇവര്‍ വിലയിരുത്തുന്നു. മെലാനിയയുമായി പ്രശ്‌നങ്ങള്‍ക്ക് വെളിപ്പെടുത്തല്‍ കാരണമാകുമെന്ന് ട്രംപ് ഭയപ്പെടുന്നുണ്ട്. അതേസമയം ഈ ഒത്തുതീര്‍പ്പ് പ്രകാരം സ്റ്റോമിയില്‍ നിന്ന് പ്രസിഡന്റ് 20 മില്യണ്‍ ആവശ്യപ്പെടില്ലെന്നാണ് സൂചന. നേരത്തെ പ്ലേബോയ് മാഗസിന്റെ മോഡല്‍ കേരന്‍ മക്‌ഡൊഗലുമായുള്ള ട്രംപിന്റെ ബന്ധവും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ ബന്ധവും ട്രംപിന്റെ ഭാര്യ മെലാനിയ അറിയാതെയാണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തലുണ്ട്.

നീലച്ചിത്ര നടിയുമായുള്ള രഹസ്യ ബന്ധത്തിന് വില 84 ലക്ഷം!! ആ പണം തിരിച്ചുകൊടുക്കാമെന്ന് നടി... എന്തിന്?നീലച്ചിത്ര നടിയുമായുള്ള രഹസ്യ ബന്ധത്തിന് വില 84 ലക്ഷം!! ആ പണം തിരിച്ചുകൊടുക്കാമെന്ന് നടി... എന്തിന്?

ട്രംപിന് അടുത്ത പണിയുമായി പോണ്‍ താരം! പ്രസിഡന്റുമായുള്ള ബന്ധം വെളിപ്പെടുത്തും, കരാര്‍ റദ്ദാക്കണംട്രംപിന് അടുത്ത പണിയുമായി പോണ്‍ താരം! പ്രസിഡന്റുമായുള്ള ബന്ധം വെളിപ്പെടുത്തും, കരാര്‍ റദ്ദാക്കണം

യോഗേഷ് മതം മാറി അൽത്താഫായി! തട്ടിക്കൊണ്ടുപോയി മതം മാറ്റിയതെന്ന് ബന്ധുക്കൾ... പിന്നിൽ യുവതി...യോഗേഷ് മതം മാറി അൽത്താഫായി! തട്ടിക്കൊണ്ടുപോയി മതം മാറ്റിയതെന്ന് ബന്ധുക്കൾ... പിന്നിൽ യുവതി...

English summary
Trump lawyer claims Stormy Daniels liable for $20 million for violating nondisclosure agreement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X