എന്തെങ്കിലും സംഭവിക്കുന്നത് വരെ കാത്തിരിക്കില്ല!ഇന്ത്യ-പാകിസ്ഥാന് വിഷയത്തില്‍ ഇടപെടുമെന്ന് അമേരിക്ക
ഇന്ത്യ പാകിസ്ഥാന് വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു ഇതുവരെ അമേരിക്കയുടെ നിലപാട്.
ന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെടുമെന്ന് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കഴിയുമെന്നും, എന്തെങ്കിലും സംഭവിക്കുന്നത് വരെ കാത്തിരിക്കാനാകില്ലെന്നും ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹലെയ് പറഞ്ഞു.
ഇന്ത്യ പാകിസ്ഥാന് വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു ഇതുവരെ അമേരിക്കയുടെ നിലപാട്. എന്നാല്‍ ട്രംപ് സ്ഥാനമേറ്റതിന് ശേഷം ഈ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ചിരിക്കുന്ന നിലപാട് ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും, ഇത് എങ്ങനെ പരിഹരിക്കാമെന്നതിനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും നിക്കി ഹലെയ് ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി.

പ്രശ്നം പരിഹരിക്കാനായി നേരിട്ട് ഇടപെടാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറാണെന്നും, പ്രശ്നം പരിഹരിക്കുന്നതിനായി അമേരിക്കയ്ക്ക് ഫലപ്രദമായി ഇടപെടാനാകുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
ബറാക്ക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് ഇരുരാജ്യങ്ങളും തമ്മില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. കശ്മീര്‍ പ്രശ്നം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നായിരുന്നു അമേരിക്കയുടെ നിലപാട്. കശ്മീര്‍ പ്രശ്നം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്നും, അമേരിക്കയോ ഐക്യരാഷ്ട്രസഭയോ ഉള്‍പ്പെടെ മൂന്നാമതൊരാള്‍ ഈ പ്രശ്നത്തില്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
-
അഫ്ഗാനിസ്ഥാനിലെ ആശുപത്രിയില്‍ പാകിസ്ഥാന്റെ വ്യോമാക്രമണം; 400 പേര് കൊല്ലപ്പെട്ടു, 250 പേര്‍ക്ക് പരിക്ക് -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും












Click it and Unblock the Notifications