കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിഹാസം തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപ്, ഇത്തവണ ആഗോളതാപനത്തിന് നേരെ, വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

പരിഹാസം തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപ്: ഇത്തവണ ആഗോളതാപനത്തിന് നേരെ, വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ!! സോഷ്യല്‍ മീഡിയ ട്രംപിനെ നിര്‍ത്തിപ്പൊരിച്ചു!!

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പരിഹാസങ്ങള്‍ കൊണ്ട് വാര്‍ത്തയില്‍ ഇടം പിടിക്കുന്നയാളാണ്. ആഗോള താപനമാണ് ട്രംപിന്റെ പുതിയ പരിഹാസവിഷയം. ആഗോളതാപനത്തെ കൂടി കയ്യടക്കിയതോടെ സോഷ്യല്‍ മീഡിയ ട്രംപിനെതിര രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കയാണ്. ഇതുവരെ ട്രംപ് തന്റെ പരിഹാസങ്ങള്‍ക്കുള്ള വിമര്‍ശനങ്ങള്‍ ഏറ്റ് തൃപ്തനായില്ലെന്നാണ് പുതിയ പരാമര്‍ശത്തിലൂടെ വ്യക്തമാക്കുന്നത്. ഇനിയും പാഠം പഠിക്കാത്ത ട്രംപ് തന്റെ അബദ്ധങ്ങള്‍ തുടരുകയാണ്.

മിഡ്വെസ്റ്റ് പ്രദേശത്ത് താപനില താഴുകയും അതിശൈത്യം അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് വരെ റെക്കോര്‍ഡ് ചെയ്തതില്‍ വച്ച് ഏറ്റവും കുറവ് താപനിലയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങള്‍ ഇനിയും അതി കഠിനമായ ശൈത്യം ആണുണ്ടാകുക. ആളുകള്‍ക്ക് വീടിനുവെളിയില്‍ ഓരു നിമിഷം പോലും ഇരിക്കാന്‍ കഴിയില്ല. എന്താണ് ആഗോള താപനത്തിന് സംഭവിച്ചത്,വേഗം തിരിച്ച് വരൂ,ഞങ്ങള്‍ക്ക് ആഗോളതാപനം ആവശ്യമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

donaldtrump-08-15

ഇതാണ് ട്രംപിനെ പുതിയ വിവാദത്തില്‍ കുരുക്കിയത്. 51000 ലൈക്ക് ലഭിച്ച ട്വീറ്റിന് അതേസമയം അമേരിക്കന്‍ പ്രസിഡന്റിന് കാലാവസ്ഥയുടെയും കാലഭേദത്തിന്റഎയും വ്യത്യാസം പോലും അറിയില്ലെന്നും അതിനാലാണ് ഇത്തരത്തില്‍ മണ്ടന്‍ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുന്നതെന്നും ഉള്ള വിമര്‍ശനങ്ങളാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്. ആഗോളതാപനത്തിന്റെ ഭവിഷ്യത്തറിയാതെയാണ് ഇങ്ങനെ അബദ്ധം വിളമ്പാന്‍ ട്രംപിന് കഴിയുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.

ഡൊണാള്‍ഡ് ട്രംപ് അത്തരത്തില്‍ ഒരു കാലാവസ്ഥാ വ്യതിയാനം ഇല്ലെന്നും അതിനാല്‍ തന്നെ അധികാരത്തിലേറിയതിന്റെ തൊട്ട് പിന്നാലെ പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.

English summary
Trump mocks global warming,calls for another massive attack from social media over his tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X