കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ അത്ര അപകടകാരിയല്ല.... ഡൊണാള്‍ഡ് ട്രംപാണ് അതിനേക്കാള്‍ അപകടകാരിയെന്ന് ഇറാന്‍!!

Google Oneindia Malayalam News

തെഹറാന്‍: ഇറാന്‍ കൊറോണ വൈറസിനെ തുടര്‍ന്ന് പൊറുതി മുട്ടുന്നതിനിടെ അമേരിക്കയ്‌ക്കെതിരെ വീണ്ടും രംഗത്ത്. കൊറോണവൈറസിനേക്കാള്‍ അപകടകാരിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന് റിയര്‍ അഡ്മിറല്‍ അലി ഷംക്കാനി പറഞ്ഞു. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സെക്രട്ടറിയാണ് അദ്ദേഹം. ഇറാനിലേക്കുള്ള അത്യാവശ്യ മരുന്നുകളെ പോലും തടയുകയാണ് ട്രംപ്. കൊറോണയ്‌ക്കെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തെ അദ്ദേഹം ദുര്‍ബലപ്പെടുത്തുകയാണ്. മാനവികതയ്‌ക്കെതിരെയുള്ള കുറ്റകൃത്യമാണ് ഇത്. അദ്ദേഹം കൊറോണ വൈറസിനേക്കാളും അപകടകാരിയാണെന്നും ഷംക്കാനി ആരോപിച്ചു.

1

ഇറാനെ സഹായിക്കണമെന്ന് അന്താരാഷ്ട്ര നാണ്യനിധിക്കുണ്ട്. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഐഎംഎഫ് ഫണ്ടിംഗിനെ തടയുകയാണെന്ന് ഷംക്കാനി പറഞ്ഞു. നേരത്തെ ഇറാന്‍ വായ്പ ഐഎംഎഫില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ മേഖലയിലേക്കുള്ള ഉപകരണങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. മനുഷ്യത്വവിരുദ്ധമായ കാര്യമാണ്. ഇറാനിയന്‍ ജനതയോടുള്ള പരസ്യമായ വെറുപ്പാണ് ട്രംപ് ഇതിലൂടെ കാണിക്കുന്നതെന്നും ഷംക്കാനി ആരോപിച്ചു. ഇതുകൊണ്ടാണ് ട്രംപ് കൊറോണയേക്കാള്‍ അപകടകാരിയെന്ന് പറയുന്നതെന്നും ഇയാള്‍ പറഞ്ഞു. ഇറാനില്‍ ഇതുവരെ 3600 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 60000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാന്‍ ഉപരോധം അടക്കമുള്ള കാര്യങ്ങള്‍ കൊണ്ട് വലിയ പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. ഇതിനിടെ രാജ്യത്തെ വിപണി തുറക്കാനും ഇറാന്‍ തീരുമാനിച്ചിരുന്നു. റിസ്‌ക് കുറഞ്ഞ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നതെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും പറഞ്ഞു. ഏപ്രില്‍ 11നാണ് വിപണി തുറക്കുന്നത്. അതേസമയം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇറാന്‍. വിപണി തുറക്കാതെ മറ്റൊരു മാര്‍ഗവും റൂഹാനിക്ക് മുന്നിലില്ല. അതേസമയം ഇറാനില്‍ രണ്ടാം തരംഗത്തിന് ഈ നീക്കം വഴിയൊരുക്കുമെന്ന് ഡോക്ടര്‍ ഭയപ്പെടുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടം ഒരുപാട് വരുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും റൂഹാനി പറഞ്ഞിരുന്നു.

Recommended Video

cmsvideo
ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam

അതേസമയം ഇറാനെ സഹായിക്കാനുള്ള ധാര്‍മിക ബാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ട്രംപ് പറഞ്ഞിരുന്നു. കൊറോണ ആഗോള മഹാമാരിയാണ്. അവര്‍ക്ക് എന്ത് സഹായവും നല്‍കാന്‍ യുഎസ് തയ്യാറാണ്. എന്നാല്‍ അവര്‍ ഇതുവരെ സഹായത്തിനായി ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അവര്‍ക്ക് ഞങ്ങളുമായി സംസാരിക്കാന്‍ തയ്യാറാണെങ്കില്‍ തീര്‍ച്ചയായും അതിന് തയ്യാറാണ്. എല്ലാ പ്രശ്ങ്ങളും ഞങ്ങള്‍ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഉപരോധത്തിനിടയില്‍ ഇറാനില്‍ നിന്നുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇവര്‍ തീവ്രവാദ ഗ്രൂപ്പുകളെ സഹായിച്ചെന്നാണ് വാദം. നേരത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടും അമേരിക്കയുമായി സംസാരിക്കണമെന്ന് റൂഹാനി നിര്‍ദേശിച്ചിരുന്നു.

English summary
trump more dangerous than coronavirus says iranian admiral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X