കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന് മുന്നില്‍ ട്രംപ് വീണു; ചര്‍ച്ച ഈ മാസം, ഉപരോധം ഇളവ് ചെയ്യും, ബോള്‍ട്ടനെ പുറത്താക്കി

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇറാനുമായി സമവായത്തിന്റെ പാത സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉപരോധത്തില്‍ ഇളവ് വരുത്തി ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കാനാണ് ട്രംപിന്റെ ശ്രമം. സാമ്പത്തിക കാര്യ സെക്രട്ടറി സ്റ്റീവന്‍ നുചിന്‍ ട്രംപിനെ അനുകൂലിച്ചെങ്കിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ എതിര്‍ത്തു. തൊട്ടുപിന്നാലെ ജോണ്‍ ബോള്‍ട്ടനെ ട്രംപ് അപ്രതീക്ഷിതമായി പുറത്താക്കി.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്ന മൂന്ന് പേരെ ഉദ്ധരിച്ചാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്. ഫ്രാന്‍സ് ഇറാനുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപ് നിലപാട് മയപ്പെടുത്തുന്നത്. എന്നാല്‍ ഇറാനെ ആക്രമിക്കണമെന്ന അഭിപ്രായക്കാരനാണ് ബോള്‍ട്ടന്‍. അദ്ദേഹത്തെയാണ് പുറത്താക്കിയിരിക്കുന്നത്. വ്യത്യസ്തമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഇറാന്‍ നിലപാട്

ഇറാന്‍ നിലപാട്

അമേരിക്ക ഉപരോധം പിന്‍വലിക്കാതെ അവരുമായി ചര്‍ച്ചയ്ക്കില്ല എന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഉപരോധം ശക്തമാക്കി ഇറാനെ സമ്മര്‍ദ്ദത്തിലാക്കണമെന്നായിരുന്നു ബോള്‍ട്ടന്റെ ഉപദേശം. ഇതേ നിലപാട് അദ്ദേഹം പ്രത്യേക യോഗത്തിലും ആവര്‍ത്തിച്ചപ്പോഴാണ് ബോള്‍ട്ടനെ ട്രംപ് പുറത്താക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്‍ പ്രസിഡന്റ് ഈ മാസം എത്തും

ഇറാന്‍ പ്രസിഡന്റ് ഈ മാസം എത്തും

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയുടെ യോഗം ഈ മാസം അവസാനത്തില്‍ നടക്കുന്നുണ്ട്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി യോഗത്തിന് എത്തും. ഈ വേളയില്‍ സമവായ ചര്‍ച്ച നടത്താനാണ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. ഇതിന് കളമൊരുക്കുകയാണ് അദ്ദേഹം.

ഇളവ് പ്രഖ്യാപിച്ചേക്കും

ഇളവ് പ്രഖ്യാപിച്ചേക്കും

ഉപരോധത്തില്‍ നേരിയ ഇളവ് പ്രഖ്യാപിക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതത്രെ. ശേഷം റൂഹാനിയുമായി ചര്‍ച്ച നടത്താനും അദ്ദേഹം പദ്ധതിയിടുന്നു. ഓവല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ട്രംപ് നിലപാട് വ്യക്തമാക്കി. ഇതിനെ സാമ്പത്തിക കാര്യ സെക്രട്ടറി പിന്തുണയ്ക്കുകയും ചെയ്തു.

വൈറ്റ് ഹൗസ് ഒരുക്കം തുടങ്ങി

വൈറ്റ് ഹൗസ് ഒരുക്കം തുടങ്ങി

സപ്തംബര്‍ 23 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി ചേരുന്നത്. യോഗത്തിലേക്ക് ഹസന്‍ റൂഹാനി എത്തും. ട്രംപ്-റൂഹാനി ചര്‍ച്ചയ്ക്ക് വേണ്ടി ഒരുക്കങ്ങള്‍ നടത്തുകയണ് വൈറ്റ് ഹൗസ്. അതേസമയം ഇറാന്‍ ഭരണകൂടം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഉപരോധം നിലനില്‍ക്കുമ്പോള്‍ ചര്‍ച്ചയില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

വ്യക്തമായ മറുപടിയില്ലാതെ ട്രംപ്

വ്യക്തമായ മറുപടിയില്ലാതെ ട്രംപ്

ഇറാനെതിരായ ഉപരോധം പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി തന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് കാണാം എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാനിലെ ഭരണകൂടം മാറുന്നതിന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ട്രംപിന്റെ വാക്കുകള്‍.

നിര്‍മല സീതാരാമനെ പൊളിച്ചടുക്കി മാരുതി സുസുകി; മന്ത്രിയുടെ വാദം തള്ളി, ഒലയും ഊബറുമല്ലനിര്‍മല സീതാരാമനെ പൊളിച്ചടുക്കി മാരുതി സുസുകി; മന്ത്രിയുടെ വാദം തള്ളി, ഒലയും ഊബറുമല്ല

ഡികെ ശിവകുമാറിന്റെ മകള്‍ അന്വേഷണസംഘത്തിന് മുമ്പില്‍; അറസ്റ്റ് ചെയ്യാന്‍ സാധ്യതഡികെ ശിവകുമാറിന്റെ മകള്‍ അന്വേഷണസംഘത്തിന് മുമ്പില്‍; അറസ്റ്റ് ചെയ്യാന്‍ സാധ്യത

English summary
Trump mulls Easing Iran Sanctions, Prompting Bolton Pushback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X