കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെതിരെ പുതിയ നീക്കം! തന്ത്രം മെനഞ്ഞ് ട്രംപും യുഎസും, ഒന്നും എളുപ്പമാവില്ലെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
'കള്ളങ്ങളല്ലാതെ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ല' പാകിസ്താനെതിരെ ആഞ്ഞടിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗമൊരുക്കുന്ന പാകിസ്താനെതിരെ പുതിയ വഴിയില്‍ നീങ്ങാനുള്ള നീക്കവുമായി അമേരിക്കന്‍ ഭരണകൂടം. ഭീകരര്‍ക്ക് താവളമൊരുക്കുന്നതില്‍ നിന്ന് പാകിസ്താനെ വിലക്കുന്ന തരത്തിലുള്ളതായിരിക്കും പാകിസ്താനെതിരെയുള്ള നിലപാടുകള്‍. അതിനൊപ്പം അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുകയുമാണ് അമേരിക്ക ഇത് വഴി ലക്ഷ്യമിടുന്നത്. ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആധാര്‍ വിവരച്ചോര്‍ച്ച: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ കേസ്

പാകിസ്താനോ അഫ്ഗാനിസ്താനോ ഭീകരര്‍ക്ക് സുരക്ഷിത താവളം നല്‍കുന്നത് അനുവദിക്കാനാവില്ലെന്നും ഇത് മേഖലയുടെ സ്ഥിരതയെ ഇത് ബാധിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിച്ചിരുന്നു. പാകിസ്താന്‍റെ നീക്കങ്ങള്‍ ആഗോള തലത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി യുഎസ് പാകിസ്താന് 33 ബില്യണ്‍ ഡോളറുകളാണ് നല്‍കിയത്. എന്നാല്‍ കുറേ കള്ളങ്ങളല്ലാതെ അവര്‍ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ലെന്നും യുഎസിനെ വിഡ്ഡികളാക്കിയെന്നും ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു.

 സിഎഐ ഡയറക്ടര്‍ പറയുന്നത്

സിഎഐ ഡയറക്ടര്‍ പറയുന്നത്

അമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്ന ഭീകരകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ പാകിസ്താനോട് ട്രംപ് ആവശ്യപ്പെട്ടതായി സിഐഎ ഡയറക്ടര്‍ മൈക്ക് പോമ്പിയോ വ്യക്തമാക്കിയിരുന്നു. അഫ്ഗാന്‍ താലിബാനെയും ഹഖാനി നെറ്റ് വര്‍ക്ക് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെയും തുരത്തുന്നതില്‍ പാകിസ്താന് വീഴ്ച പറ്റിയതിനാലാണ് രണ്ട് ബില്യണ്‍ ഡോളറിനടുത്ത് വരുന്ന സഹായ ധനം നിര്‍ത്തിവെച്ചതെന്നും മൈക്ക് പോമ്പിയോ പറയുന്നു. അമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്ന ഭീകരര്‍ക്ക് പാകിസ്താനികള്‍ അഭയം നല്‍കുകയാണെന്ന് സിബിഎസിനെ ഉദ്ധരിച്ച് പോമ്പിയോ പറയുന്നു.

ക്ഷമ ഗുണം ചെയ്യില്ല

ക്ഷമ ഗുണം ചെയ്യില്ല


പാകിസ്താനോട് ഇതിന് മുമ്പുണ്ടായിരുന്ന അമേരിക്കന്‍ ഭരണകൂടങ്ങള്‍ പുലര്‍ത്തിയിരുന്ന സമീപനം ഗുണം ചെയ്യില്ലെന്നാണ് അമേരിക്കയുടെ നിഗമനം. തന്ത്രപരമായ ക്ഷമയെന്ന നയം സ്വീകരിക്കുകയും ഭീകരരെ ഇല്ലാതാക്കാന്‍ ബില്യണ്‍ കണത്തിന് തുക നല്‍കിയിട്ടും ഇത് ഫലപ്രദമായില്ലെന്നും പാകിസ്താനില്‍ ഭീകരര്‍ക്ക് സ്വൈര്യവിഹാരമാണെന്നും സിഐഎ ഡയറക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. ഭീകരരും ഭരണകൂടവും തമ്മിലുള്ള ബന്ധം ശക്തമാണെന്നും മൈക്ക് കൂട്ടിച്ചേര്‍ക്കുന്നു.

 അമേരിക്കയെ രക്ഷിക്കും

അമേരിക്കയെ രക്ഷിക്കും


അമേരിക്കയില്‍ നിന്നുള്ള സഹായധനം കൈപ്പറ്റിയിട്ടും ഭീകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പാകിസ്താന്റെ നിലപാട് ഏറെക്കാലം അംഗീകരിക്കാന്‍ കഴിയില്ലെന്നും മൈക്ക് പറയുന്നു. അമേരിക്ക പാകിസ്താന് നല്‍കിവന്നിരുന്നത് ഉപാധികളോടെയുള്ള സഹായമായിരുന്നുവെന്ന് പാകിസ്താന്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം ഇത്തരം നീക്കങ്ങളാണ് നടത്തുകയെന്നും മൈക്ക് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയെ സുരക്ഷിതമാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇത് വഴി യുഎസ് അവലംബിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 ഭീഷണിയാവുന്ന ഭീകരര്‍ വേണ്ട

ഭീഷണിയാവുന്ന ഭീകരര്‍ വേണ്ട


അമേരിക്കയ്ക്കും അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍ക്കും ഭീഷണിയാവുന്ന തരത്തില്‍ പാകിസ്താനെയോ അഫ്ഗാനിസ്താനെയോ ഭീകരരുടെ സ്വര്‍ഗ്ഗമാക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരകേന്ദ്രങ്ങള്‍ മേഖലയിലെ സമാധാനത്തെ ഇല്ലാതാക്കുന്നുവെന്നും, ഭീകരവാദത്തില്‍ എണ്ണപകരുന്ന സാഹചര്യമാണ് ഇപ്പോള്‍ നേരിടുന്നതെന്നും ട്രംപ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. ഭീകരര്‍ സ്വതന്ത്രരായി പാകിസ്താനില്‍ കഴിയുന്നു എന്നതിനര്‍ത്ഥം ഭരണകൂടവും ഭീകരരും തമ്മിലുള്ള ബന്ധം ദൃഢമായിക്കഴിഞ്ഞിരുന്നുവെന്നാണ്.

 അമേരിക്കന്‍ സഖ്യത്തില്‍ നിന്ന് പുറത്തേയ്ക്ക്!

അമേരിക്കന്‍ സഖ്യത്തില്‍ നിന്ന് പുറത്തേയ്ക്ക്!

പാകിസ്താന്‍ ഏറെക്കാലം അമേരിക്കയുടെ സഖ്യരാജ്യമായിരിക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്ക സഹായധനം റദ്ദാക്കിയതിന് പിന്നാലെ ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തിയ പാക് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫ് അമേരിക്കയോട് ഏറെക്കാലം നല്ല ബന്ധം തുടരില്ലെന്ന സൂചനകളും നല്‍കിയിരുന്നു.

ട്രംപ് കൊടുത്തത് കനത്ത തിരിച്ചടി

ട്രംപ് കൊടുത്തത് കനത്ത തിരിച്ചടി

ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി യുഎസ് പാകിസ്താന് 33 ബില്യണ്‍ ഡോളറുകളാണ് നല്‍കിയത്. എന്നാല്‍ കുറേ കള്ളങ്ങളല്ലാതെ അവര്‍ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ല, അവര്‍ ചിന്തിക്കുന്നുണ്ടാകും ഞങ്ങളുടെ നേതാക്കളെല്ലാം വിഡ്ഢികളാണെന്ന്. പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നുവെന്നും അഫ്ഗാനിസ്താനില്‍ അവരെ ഞങ്ങള്‍ വേട്ടയാടുന്നുവെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസത്തിന് ശേഷം ട്രംപ് പാകിസ്താനുള്ള 1.15 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം മരവിപ്പിക്കുകയും ചെയ്തിരുന്നു.

English summary
US President Donald Trump has asked Pakistan to "cease" being a safe haven for terrorists that threaten the US, the CIA director Mike Pompeo said on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X