കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ അമേരിക്ക അമേരിക്കക്കാര്‍ക്ക് മാത്രം..!! മലയാളികള്‍ അടക്കമുള്ളവര്‍ ആശങ്കയില്‍..!!

വിദേശികളെ ആശങ്കയിലാഴ്ത്തി പുതിയ അമേരിക്കന്‍ പ്രസിഡണ്ടിന്റെ ആദ്യപ്രസംഗം.

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടായി സ്ഥാനമേറ്റെടുത്തുകൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം അമേരിക്കയിലെ മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ഒട്ടും തന്നെ പ്രതീക്ഷയ്ക്ക് വകനല്‍കുന്നതല്ല. അമേരിക്ക അമേരിക്കക്കാര്‍ക്ക് മാത്രം എന്നതാണ് ട്രംപിന്റെ നയമെന്ന് വ്യക്തമായിക്കഴിഞ്ഞു. അമേരിക്കയിലെ കമ്പനികളില്‍ ഇനി അമേരിക്കന്‍ പൗരന്മാര്‍ മാത്രം ജോലിചെയ്താല്‍ മതിയെന്ന ട്രംപിന്റെ പ്രഖ്യാപനം മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് വന്‍തിരിച്ചടിയാകുമെന്നുറപ്പാണ്.

trump

അമേരിക്കന്‍ ഉത്പന്നങ്ങള്‍ അമേരിക്കക്കാര്‍ മാത്രം വാങ്ങിയാല്‍ മതിയെന്നും ട്രംപ് തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ വ്യക്തമാക്കി. അമേരിക്ക ആദ്യം എന്നതാണ് തന്റെ മുദ്രാവാക്യമെന്നാണ് ട്രംപ് പറഞ്ഞത്. നികുതി, കുടിയേറ്റം, വ്യവസായം, വിദേശകാര്യം തുടങ്ങിയ വിഷയങ്ങളില്‍ പ്രഥമ പരിഗണന അമേരിക്കക്കാര്‍ക്ക് തന്നെയായിരിക്കും. കുടിയേറ്റ വിഷയങ്ങളിലുള്‍പ്പെടെ ട്രംപിന്റെ നിലപാടുകള്‍ നേരത്തെ തന്നെ വിമര്‍ശന വിധേയമായിരുന്നു. ബരാക്ക് ഒബാമ ഉള്‍പ്പെടെ ഉള്ള മുന്‍ പ്രസിഡണ്ടുമാരുടെ മുന്നില്‍വെച്ച് മുന്‍ഭരണാധികാരികളെ അമേരിക്കയ്ക്ക് പ്രഥമപരിഗണന നല്‍കാത്തതില്‍ കുറ്റപ്പെടുത്താനും ട്രംപ് മറന്നില്ല. രാഷ്ട്രീയക്കാര്‍ പുരോഗതി നേടിയപ്പോള്‍ അമേരിക്കന്‍ ജനതയെ കൈവിട്ടുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രംപിന് കീഴിൽ അധികാരം ജനങ്ങളിലേക്ക് എത്തുമെന്നും ട്രംപ് ഉറപ്പ് നൽകി.

trump

അമേരിക്ക വിദേശരാജ്യങ്ങള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചിലവാക്കിയെന്നും ഇത് വഴി അമേരിക്കയെ ദുര്‍ബലപ്പെടുത്തിയെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയില്‍ സ്വദേശിവത്ക്കരണണം നടപ്പിലാക്കുമ്പോള്‍ അത് ഇന്ത്യയെ ചെറുതല്ലാത്ത രീതിയില്‍ ബാധിക്കും. അമേരിക്കയില്‍ ഐടി കമ്പനികളിലുള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇവരുടെ ഭാവിയടക്കം ആശങ്കയിലാക്കുന്നതാണ് പുതിയ പ്രസിഡണ്ടിന്റെ നീക്കം.

English summary
Donald Trump said in his nationalist speech that its going to be america first in all matters. Trump said Americans have been devastated by the outsourcing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X