കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്‌സിക്കന്‍ അതിര്‍ത്തി സുരക്ഷിതം, കുടിയേറ്റക്കാരെ ഇവിടെ വേണ്ട, പ്രഖ്യാപിച്ച് ട്രംപ്, പ്രതിഷേധം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കുടിയേറ്റ നിയമങ്ങള്‍ ശക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ ഗ്രീന്‍ കാര്‍ഡ് രണ്ട് മാസത്തേക്ക് പുതുക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കുടിയേറ്റ നിയന്ത്രണത്തിനായുള്ള ഉത്തരവില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. അതേസമയം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കര്‍ശനമായ നിരീക്ഷണം നടക്കുന്നുണ്ടെന്നും അതിശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. മനുഷ്യക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ ഒരുകാരണവശാലും അതിര്‍ത്തി വഴി നടക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎസ്സില്‍ നിന്ന് മെക്‌സിക്കായിലേക്ക് മനുഷ്യക്കടത്ത് സജീവമാണ്. ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയും യുഎസ് എടുക്കുന്നുണ്ട്.

1

ഗ്രീന്‍കാര്‍ഡ് അനുവദിക്കുന്നത് നീട്ടിവെച്ചത് നിരവധി ഇന്ത്യക്കാരെ ബാധിക്കുമെന്ന് ഉറപ്പാണ്. ഈ രണ്ട് മാസത്തിനിടയില്‍ നിരവധി ഇന്ത്യക്കാര്‍ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ തൊഴിലിനെ അടക്കം ബാധിക്കുന്ന കാര്യമാണിത്. ഒരുപക്ഷേ ഇവര്‍ക്ക് ഇത് നീട്ടാന്‍ സാധിക്കാതെ വന്നാല്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും. അതേസമയം ഗ്രീന്‍ കാര്‍ഡ് അപേക്ഷാ സമയം നീട്ടി നല്‍കണമെന്നും ആവശ്യമുണ്ട്. ഈ കാലയളവില്‍ ഇവരെ കൈവിടരുതെന്നും യുഎസ്സില്‍ നില്‍ക്കാനുള്ള സമയം നീട്ടി നല്‍കണമെന്നുമാണ് ആവശ്യം. എന്നാല്‍ അമേരിക്കക്കാരെ സംരക്ഷിക്കാനുള്ള തീരുമാനമാണ് ഇതെന്നാണ് ട്രംപിന്റെ വാദം. അതുകൊണ്ട് സമയം നീട്ടി നല്‍കുമെന്ന് ഉറപ്പില്ല.

അതേസമയം ട്രംപിനെതിരെ യുഎസ്സില്‍ പ്രതിഷേധവും നടക്കുന്നുണ്ട്. അന്യരാജ്യങ്ങളോടുള്ള വിരോധം വളര്‍ത്താന്‍ ദേശീയതയെ ഉപയോഗിക്കുകയാണ് ട്രംപ് എന്നാണ് പ്രധാന വിമര്‍ശനം. പുതിയ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെക്കാനും നേരത്തെ ട്രംപ് തീരുമാനിച്ചിരുന്നു. എന്നാല്‍ ബിസിനസ് ഗ്രൂപ്പുകളില്‍ നിന്ന് വന്‍ സമ്മര്‍ദമാണ് ട്രംപ് നേരിട്ടത്. ഇവരില്‍ കൂടുതലും വിദേശത്ത് നിന്നുള്ള ജോലിക്കാരെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും ടെക് മേഖലയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള തൊഴിലാളികളുള്ളത്. എന്നാല്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളുടെ കുടുംബങ്ങള്‍ക്കും തൊഴില്‍ ദാതാവിനും ഈ നിയമം വലിയ തിരിച്ചടിയാവും.

5,77000 കുടിയേറ്റക്കാര്‍ക്കാണ് അമേരിക്ക ഒക്ടോബര്‍ 2018നും 2019 ഒക്ടോബറിനും ഇടയില്‍ ഗ്രീന്‍ കാര്‍ഡ് അനുവദിച്ചത്. ദക്ഷിണ അതിര്‍ത്തിയില്‍ നിന്നുള്ള കുടിയേറ്റക്കാരെ നേരത്തെ തന്നെ ട്രംപ് രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. മെക്‌സിക്കോയില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികവും. വിദേശത്തെ കോണ്‍സുലേറ്റുകള്‍ പുതിയ വിസകള്‍ പരിശോധിക്കുന്നില്ല. ചൈനയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള സഞ്ചാരികളെയും യുഎസ് വിലക്കിയിരിക്കുകയാണ്. അജ്ഞാത ശത്രുവിന്റെ ആക്രമണമെന്നാണ് കൊറോണവൈറസിനെ ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കക്കാരുടെ തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

English summary
trump prohibiting immigration to america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X