കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയൻ വിഷയത്തിൽ റഷ്യ ഇടപെടും? പുതിയ വെല്ലുവിളി ഉയർത്തി ട്രംപ്-പുടിൻ കൂടിക്കാഴ്ച...

ചിലർ രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ് റഷ്യയുമായുള്ള ബന്ധത്തിന് കുറുകെ നിൽക്കുന്നത്. ഇത് ഒരിക്കലും അമേരിക്കയ്ക്ക് ഗുണകരമാകുകയില്ലെന്നും ട്രംപ് പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ഉത്തരകൊറിയയുമായുള്ള നിലവിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് റഷ്യയുടെ സഹായം ആവശ്യമാണെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്നാമിൽ എത്തിയ ട്രംപ് ഏഷ്യൻ-പസഫിക് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കൂടികാഴ്ച നടത്തിയിരുന്നു. യുഎസ്- റഷ്യ ബന്ധം രാജ്യത്തിന് നല്ലതാണെന്നു തന്റെ ശത്രുക്കൾ എന്നാണ് മനസിലാക്കുക. ചിലർ രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ് റഷ്യയുമായുള്ള ബന്ധത്തിന് കുറുകെ നിൽക്കുന്നത്. ഇത് ഒരിക്കലും അമേരിക്കയ്ക്ക് ഗുണകരമാകുകയില്ലെന്നും ട്രംപ് പറഞ്ഞു. ഏഷ്യ-പസഫിക് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സംഘികൾ വീണ്ടും വെട്ടിലായി, ടിപ്പു സുൽത്താൻ ജയന്തിയെ പിന്തുണച്ച് ശ്രീശ്രീ രവി ശങ്കറും സംഘികൾ വീണ്ടും വെട്ടിലായി, ടിപ്പു സുൽത്താൻ ജയന്തിയെ പിന്തുണച്ച് ശ്രീശ്രീ രവി ശങ്കറും

trump

ലോക സമാധാനത്തിനെതിരെ നിൽക്കുന്ന ഉത്തരകൊറിയ, സിറിയ, ഉക്രൈൻ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് റഷ്യയുടെ സഹായം കൂടിയേ തീരുള്ളുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. എന്നാൽ യുഎസ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിന് കാരണം റഷ്യയാണെന്നു പ്രചാരണമുണ്ടായിരുന്നു. എന്നാൽ അത് വാസ്തവ വിരുദ്ധമാണെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം വ്യാജവാർത്തകൾക്കു പിന്നിൽ ഡെമോക്രാറ്റുകളാണെന്നും ട്രംപ് ആവർത്തിച്ചു. അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് സഹായ അഭ്യർഥനയുമായി ട്രംപ് പുടിനെ സമീപിച്ചിരിക്കുന്നത്

പുടിനുമായുള്ള കൂടിക്കാഴ്ച

പുടിനുമായുള്ള കൂടിക്കാഴ്ച

ഉത്തരകൊറിയൻ വിഷയത്തിൽ റഷ്യയുടെ സഹായം തേടുമെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയൻ വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ ട്രംപ് തേടിയിട്ടുണ്ട്. എന്നാൽ ഉത്തരകൊറിയോടൊപ്പം ഒറ്റയ്ക്ക് പൊരുതി നിൽക്കുവാൻ അമേരിക്കയ്ക്ക് ആകില്ല. എന്നാൽ റഷ്യയെ പോലുളള ഒരു വമ്പൻ ശക്തിയുടെ പിന്തുണയുണ്ടെങ്കിൽ ഉത്തരകൊറിയയോടൊപ്പം അമേരിക്കയ്ക്ക് പൊരുതി നിൽക്കുവാൻ സാധിക്കും. ലോകരാജ്യങ്ങളെ എല്ലാം ഒറ്റ ചേരിയിലാക്കി ഉത്തരകൊറിയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുകയെന്നതാണ് ട്രംപിന്റെ ലക്ഷ്യം.കഴിഞ്ഞ ജുലൈയിൽ ജർമനിയിലെ ഹാംബർഗിൽ പുടിനും ട്രംപുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. ഇതു കഴിഞ്ഞ് നാലു മാസം മാത്രം പിന്നിടുമ്പോഴാണ് അടുത്ത കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്

 അമേരിക്കൻ തിരഞ്ഞെടുപ്പ്

അമേരിക്കൻ തിരഞ്ഞെടുപ്പ്

റഷ്യയുമായി വളരെ അടുത്ത ബന്ധമാണ് ഡൊണാൾഡ് ട്രംപിനുള്ളത്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിനു പിന്നിൽ റഷ്യയണെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. റഷ്യയുടെ രഹസ്യമായുള്ള ഇടപെടലാണ് തിരഞ്ഞെടുപ്പിൽ ട്രംപിനെ വിജയപ്പിച്ചതെന്നു റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനെ റഷ്യയും അമേരിക്കയും രംഗത്തെത്തിയിരുന്നു. ട്രംപിനെതിരെ ഉന്നയിക്കുന്നത് വാജ്യ വാർത്തയാണെന്നും തിരഞ്ഞെടുപ്പിൽ റഷ്യൻ സമീപനം ഉണ്ടായിട്ടില്ലെന്നും ട്രംപ് ആവർത്തിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നു പുടിനും അറിയിച്ചിട്ടുണ്ട്.അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ചുള്ള അന്വേഷണം നടന്നു വരുകയാണ്.

ഏഷ്യൻ സന്ദർശനം

ഏഷ്യൻ സന്ദർശനം

ഉത്തരകൊറിയക്കെതിരെ ലോകരാജ്യങ്ങളെ ഒന്നിച്ച് ഒരു ചേരിയിൽ നിർത്താൻ വേണ്ടിയാണ് ട്രംപിന്റെ പെട്ടെന്നുളള ഏഷ്യൻ സന്ദർശനം. ആദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് ഏഷ്യൻ പര്യടനം നടത്തുന്നത്. എന്നാൽ ട്രംപിന്റെ ഏഷ്യൻ സന്ദർശനം ഒരു പരിധിവരെ ലക്ഷ്യം കണ്ടിട്ടുണ്ട്. ഉത്തരകൊറിയ്ക്കെതിരെ വെല്ലുവിളിയുമായി ദക്ഷിണകൊറിയ , ജപ്പാൻ എന്നീ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുമായി ചേർന്ന് കൊറിയൻ പെനിൻസുലയി യുഎസ്- ജപ്പാൻ - ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം നടത്തുന്നുണ്ട്. ജപ്പാന്റെ യുദ്ധക്കപ്പലുകളായ ഇസെ, ഇനാസുമ, മകിനാമി എന്നീ കപ്പലുകളും, അമേരിക്കയുടെ യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ്, യുഎസ്എസ് തിയോഡർ റൂസ്‌വെൽറ്റ് എന്നീവയും 14 യുഎസ് പടക്കപ്പലുകളും സൈനികാഭ്യാസത്തിൽ പങ്കെടുക്കും. ദക്ഷിണ കൊറിയയുടെ ഏഴ് കപ്പലുകളായിരിക്കും സൈനികാഭ്യാസത്തിൽ യുഎസിനോടൊപ്പം പങ്കെടുക്കുന്നത്. നാവികാഭ്യാസത്തിനോടൊപ്പം വ്യോമാഭ്യാസവും ഉണ്ടാകും. നവംബർ 11 മുതൽ 14 വരെയാണ് സംയുക്ത സൈനികാഭ്യാസം.

ഉത്തരകൊറിയ്ക്കുള്ള മുന്നറിയിപ്പ്

ഉത്തരകൊറിയ്ക്കുള്ള മുന്നറിയിപ്പ്

ഉത്തരകൊറിയയ്ക്കെതിരെയുള്ള മുന്നറിയിപ്പ് രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം. ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് പ്രകോപനമായ പ്രവർത്തനങ്ങളുണ്ടായാൽ കനത്ത തിരിച്ചടിയായിരിക്കും ഫലമെന്ന് ഓർമിപ്പിക്കാനാണ് സൈനികാഭ്യാസമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ഉത്തരകൊറിയയുടെ ശക്തമായ ആണവ പരീക്ഷണങ്ങൾക്ക് ഒരു മുന്നറിയിപ്പു നൽകനാണ് യുഎസ്- ദക്ഷിണ കൊറിയ- ജപ്പാൻ എന്നീവയുടെ സൈനികാഭ്യാസം.

English summary
On Twitter, he blasted "haters and fools", who, he said, do not encourage good relations between the countries.Earlier he said Mr Putin told him he was insulted by allegations of Russian interference in the 2016 US election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X