കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീര്‍ അമേരിക്കന്‍ പ്രസിഡന്റിനെ കാണും; സുപ്രധാന ചര്‍ച്ച, ബഹ്‌റൈനില്‍ ദ്വിദിന യോഗവും

Google Oneindia Malayalam News

ദോഹ/വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ വിവാദങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഉയരവെ ഖത്തര്‍ അമീര്‍ അമേരിക്കന്‍ പ്രസിഡന്റിനെ കാണാന്‍ തീരുമാനിച്ചു. അദ്ദേഹം അമേരിക്കയിലെത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഗള്‍ഫ് മേഖലയിലെ പ്രധാന വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം.

അമേരിക്കയുമായി വളരെ അടുപ്പം നിലനിര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. അതേസമയം, ഖത്തറിനെതിരെ ഉപരോധം ചുമത്തിയ സൗദി സഖ്യരാജ്യങ്ങളും അമേരിക്കയുമായി അടുപ്പമുള്ളവരാണ്. ഖത്തറിനെതിരായ ഉപരോധം രണ്ടു വര്‍ഷം തികഞ്ഞ വേളയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഏവരെ പ്രതീക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഇറാനും അമേരിക്കയും തമ്മില്‍ കൊമ്പുകോര്‍ക്കല്‍ തുടരുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ.....

അടുത്ത മാസം ഒമ്പതിന്

അടുത്ത മാസം ഒമ്പതിന്

അടുത്ത മാസം ഒമ്പതിനാണ് അമേരിക്കയില്‍ ചര്‍ച്ച. വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക രാഷ്ട്രീയ വിഷയങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍, ഭീകരവാദത്തിനെതിരായ സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഖത്തറുമായി അടുത്ത ബന്ധം

ഖത്തറുമായി അടുത്ത ബന്ധം

ഖത്തറുമായി അടുത്ത ബന്ധമാണ് അമേരിക്കക്കുള്ളത്. ബന്ധം കൂടുതല്‍ ദൃഢമാക്കലും ചര്‍ച്ചയുടെ ലക്ഷ്യമാണ്. സാമ്പത്തിക, സുരക്ഷ സഹകരണം ശക്തമാക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന വൈറ്റ് ഹൗസ് പ്ര്‌സ്താവനയില്‍ പറയുന്നു.

ഇറാന്‍ മുഖ്യ ചര്‍ച്ച

ഇറാന്‍ മുഖ്യ ചര്‍ച്ച

ഇറാനുമായി അടുപ്പം നിലനിര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. എന്നാല്‍ ഇറാനുമായി തര്‍ക്കത്തിലുള്ള രാജ്യങ്ങളാണ് അമേരിക്കയും സൗദി സഖ്യവും. ഈ സാഹചര്യത്തില്‍ ഇറാനെതിരെ അയല്‍രാജ്യങ്ങളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമാണോ ചര്‍ച്ച എന്നും സംശയിക്കപ്പെടുന്നു.

ഇറാന്‍ ബന്ധം നിലനിര്‍ത്തുന്ന ഖത്തര്‍

ഇറാന്‍ ബന്ധം നിലനിര്‍ത്തുന്ന ഖത്തര്‍

ഇറാനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ നീക്കം. മേഖലയിലെ മിക്ക രാജ്യങ്ങളും ഇറാനുമായി അകലം പാലിക്കുന്നുണ്ട്. എന്നാല്‍ ഖത്തര്‍ ഇപ്പോഴും ബന്ധം തുടരുന്നു. ഇറാനുമായി ബന്ധം അവസാനിപ്പിക്കണമെന്ന് അമീറിനോട് ട്രംപ് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.

ബഹ്‌റൈന്‍ യോഗം

ബഹ്‌റൈന്‍ യോഗം

ഖത്തറിനെതിരായ സൗദി ഉപരോധം പിന്‍വലിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. ഗള്‍ഫില്‍ ഐക്യം വേണമെന്നും ഇറാനെ ഒറ്റപ്പെടുത്തണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. ഇസ്രായേല്‍-പലസ്തീന്‍ തര്‍ക്കത്തില്‍ ഈ മാസം ബഹ്‌റൈനില്‍ ദ്വിദിന യോഗം നടക്കുന്നുണ്ട്. 25-26 ദിവസങ്ങളില്‍ നടക്കുന്ന യോഗത്തില്‍ ഖത്തര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ചൗക്കിദാര്‍ ചോര്‍ ഹേ!! തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും മുദ്രാവാക്യം; രാഹുല്‍ ഗാന്ധിയുടെ പ്രതികരണംചൗക്കിദാര്‍ ചോര്‍ ഹേ!! തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും മുദ്രാവാക്യം; രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

English summary
Trump-Qatar emir Talks at White House amid Gulf tensions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X