കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്‍- ട്രംപ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങി: കൂടിക്കാഴ്ച മെയ് മാസത്തോടെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് വ്യാഴാഴ്ചയാണ് ട്രംപ് അറിയിച്ചത്. കിം ജോങ് ഉന്നിന്റെ ക്ഷണം സ്വീകരിച്ച് ശേഷമാണ് ട്രംപ് ഉന്നുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയ്ക്ക് പച്ചക്കൊടി വീശിയിട്ടുള്ളത്. മേയ് മാസത്തോടെ കൂടിക്കാഴ്ച നടക്കുമെന്ന് ദക്ഷിണകൊറിയന്‍ അംബാസഡറാണ് അറിയിച്ചിട്ടുള്ളത്.

ഉത്തരകൊറിയയെ ആണവവിമുക്തമാക്കാനും മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാനും കിം ജോങ് ഉന്‍ തയ്യാറാണ്. കിം ജോങ് ഉന്നും യുഎസ് പ്രസി‍ഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ച ശേഷമാണ് ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷാ തലവന്‍ ചുങ് ഈയി യോങ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് വൈറ്റ് ഹൗസാണ് അറിയിച്ചത്.

 നിര്‍ണായക കൂടിക്കാഴ്ച

നിര്‍ണായക കൂടിക്കാഴ്ച


ഏറെക്കാലമായി വാക്പോരില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനം പുലരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. യുദ്ധത്തിനടുത്ത് വരെ എത്തിയ തര്‍ക്കങ്ങളാണ് സമാധാന ചര്‍ച്ചകള്‍ വഴി പരിഹരിക്കാനിരിക്കുന്നത്. അമേരിക്കയെ മുഴുവന്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ആണവപോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നുണ്ടെന്നായിരുന്നു കൊറിയന്‍ പ്രഖ്യാപനം. ഇതാണ് അമേരിക്കയെ ഏറെ ഭീതിയിലാഴ്ത്തിയത്. അനിയന്ത്രിതമായി ആണവപരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയയെ അടക്കിനിര്‍ത്തുന്നതിനായി ഐക്യരാഷ്ട്രസഭ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും ഇതെല്ലാം മറികടന്നുള്ള നീക്കമായിരുന്നു ഉത്തരകൊറിയ നടത്തിയത്.

 കിം സമാധാനത്തിന്റെ വഴിയേ...

കിം സമാധാനത്തിന്റെ വഴിയേ...


ആണവയുദ്ധം ഒഴിവാക്കുന്നതിനായി ആയുധ പരീക്ഷണങ്ങളില്‍ നിന്നും മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കിം ജോങ് ഉന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഉത്തരകൊറിയന്‍ ദക്ഷിണകൊറിയന്‍ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലും ആണവയുദ്ധം ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തിട്ടുള്ളതെന്നും ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷാ തലവന്‍ ചുങ് ഈയി യോങ് ചൂണ്ടിക്കാണിക്കുന്നു.

 കൂടിക്കാഴ്ച പെട്ടെന്ന്!!

കൂടിക്കാഴ്ച പെട്ടെന്ന്!!

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പെട്ടെന്ന് നടത്തണമെന്നുള്ള ആവശ്യമാണ് കിം ഉന്നയിച്ചിട്ടുള്ളത്. കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച കിമ്മിനെ അഭിനന്ദിച്ച ട്രംപ് മേയ് മാസത്തോടെ കൂടിക്കാഴ്ച നടത്താമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. വൈറ്റ് ഹൗസിലെ വാര്‍ത്താക്കുറിപ്പിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. എന്നാല്‍ മേയ് മാസത്തോടെ ട്രംപ്- കിം കൂടിക്കാഴ്ച നടക്കുമെന്ന ദക്ഷിണ കൊറിയന്‍ അംബാസഡ‍റുടെ പ്രസ്താവനയോട് വൈറ്റ് ഹൗസില്‍ നിന്ന് പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

 ആണവായുധം ഉപേക്ഷിക്കും

ആണവായുധം ഉപേക്ഷിക്കും

ആണവായുധ വിമുക്ത കൊറിയന്‍ ഉപഭൂഖണ്ഡത്തിന് വേണ്ടി നേരിട്ടുള്ള ചർച്ചകള്‍ക്ക് അമേരിക്ക സന്നദ്ധത അറിയിച്ചാല്‍ ആണവായുധങ്ങൾ ഉപേക്ഷിക്കാമെന്ന വാഗ്ധാനം ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരകൊറിയ മുന്നോട്ടുവച്ചിട്ടുണ്ട്. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കാനുള്ള ആവശ്യമാണ് ഉത്തരകൊറിയ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ അമേരിക്കയ്ക്കും ഉത്തരകൊറിയയ്ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആണവായുധം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കരാരിലെത്തുന്നതിനായി അമേരിക്ക തന്നെ മുന്‍കയ്യെടുക്കണമെന്ന ആവശ്യമാണ് ഉത്തരകൊറിയ മുന്നോട്ടുവയ്ക്കുന്നത്.

 ദക്ഷിണ കൊറിയന്‍ പ്രതിനിധികള്‍ യുഎസിലേയ്ക്ക്

ദക്ഷിണ കൊറിയന്‍ പ്രതിനിധികള്‍ യുഎസിലേയ്ക്ക്


ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷാ തലവന്‍ ചുങ് ഈയി യോങും നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് തലവന്‍ സുഹ്ഹൂനും വ്യാഴാഴ്ച അമേരിക്കയിലേയ്ക്ക് പോയിരുന്നു. അമേരിക്കയുമായുള്ള ഭാവി ചര്‍ച്ചകളില്‍ ഉത്തരകൊറിയയുടെ നിലപാടിനെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് ഇരുവരും അമേരിക്കയിലേയ്ക്ക് പോയിട്ടുള്ളത്. ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് ഉത്തരകൊറിയ ദക്ഷിണ കൊറിയന്‍ പ്രതിനിധികളോട് വ്യക്തമാക്കിയിട്ടുള്ളത്.

<strong>കിം ജോങ് നാമിനെ വധിച്ചത് ഉത്തരകൊറിയ!! നിരോധിത രാസായുധം കൊണ്ടെന്ന് യുഎസ്, സമാധാന ചര്‍ച്ചകള്‍ പാളി!</strong>കിം ജോങ് നാമിനെ വധിച്ചത് ഉത്തരകൊറിയ!! നിരോധിത രാസായുധം കൊണ്ടെന്ന് യുഎസ്, സമാധാന ചര്‍ച്ചകള്‍ പാളി!

English summary
President Donald Trump on Thursday expressed a willingness to meet North Korean leader Kim Jong-un by May in response to Kim's invitation to hold the first meeting between leaders of the United States and North Korea, a South Korean envoy said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X