കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിമ്മിന്റെ ആരോഗ്യനിലയില്‍ വീണ്ടും പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്, ഇത്തവണ പതിവ് ശത്രുവിനും വിമര്‍ശനം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച വീണ്ടും പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ട് തള്ളിയാണ് ട്രംപ് ഇപ്പോള്‍ രംഗത്തെത്തിയത്. ട്രംപിന്റെ പതിവ് ശത്രുവായ സിഎന്‍എന്നിനെ വിമര്‍ശിച്ചായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

trump

ഈ റിപ്പോര്‍ട്ട് വ്യാജമാണെന്നാണ് കരുതുന്നത്. എനിക്ക് തോന്നുന്നു അവര്‍ക്ക് പഴയ റിപ്പോര്‍ട്ടാണ് ലഭിച്ചത്. അതേസമയം, ഉത്തരകൊറിയയില്‍ നിന്ന് ഔദ്യോഗികമായി വിവരം ലഭിച്ചോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ട്രംപ് വിസമ്മതിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് ദിവസേന നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെയും കിമ്മിന്റെ ആരോഗ്യനിലയില്‍ പ്രതികരിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ചികിത്സയില്‍ കഴിയുന്ന ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ ഉന്നിന് എത്രയും പെട്ടെന്ന് സൗഖ്യം പ്രാപിക്കട്ടയെന്നാണ് അന്ന് ട്രംപ് പറഞ്ഞത്. സിഎന്‍എന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ പ്രതികരണം. അദ്ദേഹം സുഖമായിരിക്കട്ടെ, ഇപ്പോള്‍ തനിക്ക് അങ്ങനെ പറയാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

കിമ്മിന് ഹൃദയ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്നത് സാമ്രാജ്യത്വ പ്രചരണമാണെന്നാണ് ഉത്തര കൊറിയ പറയുന്നത്. കൂടാതെ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി ദക്ഷിണ കൊറിയയും രംഗത്തെത്തിയിരുന്നു. കിം ജോങ് ഉന്നിന് ഒരു തരത്തിലുള്ള അസുഖങ്ങളുമില്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് ആദ്യമായല്ലെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിരുന്നു.

ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്ന നിലപാടാണ് ചൈനയ്ക്കുമുള്ളത്. എന്നാല്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ ഉത്തരകൊറിയയിലേയും അമേരിക്കയിലേയും ചൈനയിലേയും രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷിച്ച് വരികയാണ്. എന്നാല്‍ ഉന്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്ന കാര്യം ആരും തന്നെ നിരസിച്ചിട്ടില്ല. എന്നാല്‍ ഉന്‍ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ ചൈനയും തള്ളിക്കളഞ്ഞിട്ടുണ്ട്. കൊറിയയിലെ ജനങ്ങള്‍ക്ക് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് ചൈന അറിയിച്ചു.

Recommended Video

cmsvideo
കിം ജോങ് ഉന്നിന്റെ ഫേസ്ബുക്കില്‍ മലയാളികളുടെ 'തൃശൂര്‍ പൂരം'

അതേസമയം, ഇത് ആദ്യത്തെ സംഭവമല്ല നേരത്തെ 2014ല്‍ കിംഗ് ജോങ് ഉന്‍ നാല് ദിവസത്തോളം അപ്രത്യക്ഷനായിരുന്നു. സെപ്തംബര്‍ അവസാനത്തോടെയാണ് ഇദ്ദേഹത്തെ കാണാതായത്. ഇതോടെ സൈനിക അട്ടിമറിയിലൂടെ മറ്റ് രാഷ്ട്രീയ എതിരാളികള്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കി എന്നതരത്തിലുള്ള അഭ്യൂഹങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ കയ്യിലൊരു ചൂരലുമേന്തി നില്‍ക്കുന്ന ചിത്രവുമായി അദ്ദേഹം പ്രത്യക്ഷപ്പെടുകയും ചെയ്തു.

English summary
Trump Reappears In Response To Kim Jong Un's Health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X