കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക്മാസ്റ്ററെയും ട്രംപ് പുറത്താക്കി, പകരം ജോണ്‍ ബോള്‍ട്ടണ്‍

മക്മാസ്റ്ററെ പുറത്താക്കിയതായി ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെയായി പുറത്താക്കുന്നവരുടെ പട്ടികയിലേക്ക് പുതിയ പേര് കൂടി. ഇത്തവണ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ചആര്‍ മക്മാസ്റ്ററെയാണ് ട്രംപ് പുറത്താക്കിയത്. നേരത്തെ തന്നെ മക്മാസ്റ്ററെ പുറത്താക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇത്ര വേഗം പുറത്താക്കുമെന്ന് കരുതിയിരുന്നില്ല. ഇത് വൈറ്റ്ഹൗസ് വൃത്തങ്ങളെ പോലും ഞെട്ടിച്ചിട്ടുണ്ട്. മുന്‍ യുഎസ് അംബാസഡറും ഫോക്‌സ് ന്യൂസിന്റെ അനലിസ്റ്റുമായ ജോണ്‍ ബോള്‍ട്ടണാണ് പപകരം ചുമതല.

ടില്ലേഴ്‌സനെ മാത്രമല്ല മക്മാസ്റ്ററെയും ട്രംപ് പുറത്താക്കും, പകരക്കാരെ തിരഞ്ഞ് വെെറ്റ്ഹൗസ്!ടില്ലേഴ്‌സനെ മാത്രമല്ല മക്മാസ്റ്ററെയും ട്രംപ് പുറത്താക്കും, പകരക്കാരെ തിരഞ്ഞ് വെെറ്റ്ഹൗസ്!

1

മക്മാസ്റ്ററെ പുറത്താക്കിയതായി ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. മക്മാസ്റ്ററിന്റെ സേവനകാലയളവ് മികച്ചതായിരുന്നെന്ന് ട്രംപ് പറഞ്ഞു. അതേസമയം മക്മാസ്റ്ററോട് ട്രംപിന് വലിയ താല്‍പര്യമില്ലെന്ന് സൂചനയുണ്ടായിരുന്നു. ഇത്രയും കാലം രാജ്യത്തെ സേവിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മക്മാസ്റ്റര്‍ പറഞ്ഞു. നേരത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നത് സംബന്ധിച്ച് ട്രംപ് ബോള്‍ട്ടണുമായി ചര്‍ച്ച നടത്തിയിരുന്നു. അന്ന് മുതലേ മക്മാസ്റ്റര്‍ പുറത്താവുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതേസമയം ബോള്‍ട്ടന്റെ വരവ് യുഎസിന് ഗുണം ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്.

2

ഉത്തരകൊറിയ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളുമായി യാതൊരു ബന്ധവും വേണ്ടെന്നാണ് ബോള്‍ട്ടന്റെ നിലപാട്. എന്നാല്‍ ഇത് രാജ്യ താല്‍പര്യത്തിന് എതിരാണ് ഇതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. എന്നാല്‍ തന്റെ നിലപാടുകള്‍ പ്രകാരമായിരിക്കില്ല ട്രംപിന്റെ തീരുമാന പ്രകാരമായിരിക്കും കാര്യങ്ങള്‍ നടക്കുകയെന്ന് ബോള്‍ട്ടന്‍ പറയുന്നു. നേരത്തെ ഉത്തരകൊറിയക്കും ഇറാനുമെതിരെ സൈന്യത്തെ ഉപയോഗിക്കണമെന്ന് ബോള്‍ട്ടണ്‍ പറഞ്ഞിരുന്നു. റഷ്യയെയും അദ്ദേഹം കടന്നാക്രമിച്ചിരുന്നു. ഇത് സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം ഇല്ലാതാക്കുമെന്നാണ് സൂചന. ബോള്‍ട്ടണ്‍ യുദ്ധക്കൊതിയനാണെന്നും ആരോപണമുണ്ട്. മക്മാസ്റ്റര്‍ കാര്‍ക്കശ്യക്കാരനും അദ്ദേഹത്തിന്റെ നടപടികള്‍ പ്രസ്‌ക്തിയില്ലാത്തതുമാണെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്.

മാണിയെ എല്‍ഡിഎഫില്‍ വേണ്ട, ചെങ്ങന്നൂരില്‍ മത്സരിക്കാനുള്ള ശക്തിയുണ്ട്, സിപിഎം നീക്കം പൊളിച്ച് സിപിഐമാണിയെ എല്‍ഡിഎഫില്‍ വേണ്ട, ചെങ്ങന്നൂരില്‍ മത്സരിക്കാനുള്ള ശക്തിയുണ്ട്, സിപിഎം നീക്കം പൊളിച്ച് സിപിഐ

പഠിക്കുന്ന കാലം മുതലുള്ള പ്രണയം, ജാതി വിദ്വേഷം, പോലീസ് ഇടപെടല്‍... എന്നിട്ടും കാക്കാനായില്ല ആതിരയെപഠിക്കുന്ന കാലം മുതലുള്ള പ്രണയം, ജാതി വിദ്വേഷം, പോലീസ് ഇടപെടല്‍... എന്നിട്ടും കാക്കാനായില്ല ആതിരയെ

English summary
Trump replaces national security adviser McMaster with John Bolton
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X