ട്രംപിന്റെ ശത്രു ട്രംപ് തന്നെ; തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയിക്കുമെന്നും റൂപർട്ട് മർഡോക്ക്
വാഷിങ്ടൺ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിക്കുമെന്ന് പ്രവചിച്ച് മാധ്യമ ഭൂമൻ റൂപേർട്ട് മർഡോക്ക്. ഡൊണാൾഡ് ട്രംപിനേയും റിപ്പബ്ലിക്കൻസിനേയും പിന്തുണയ്ക്കുന്നചാനലായ ഫോക്സ് ന്യൂസിന്റെ ഉടമകൂടിയാണ് റൂപേർട്ട് മർഡോക്ക്. ഇദ്ദേഹം ഒരു കൺസർവേറ്റീവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്.
യുഎസിൽ കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ട്രംപ് ഭരണകുടം കനത്ത പരാജയമാണെന്നാണ് റൂപർട് മാർഡോക്കിന്റെ അഭിപ്രായം. ട്രംപ് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രു. കൊവിഡിനെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് വിദഗ്ദരുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും കേൾക്കാൻ ട്രംപ് തയ്യാറാകുന്നില്ല. ഇത്തരത്തിൽ സ്വന്തം ഭരണത്തിൽ ഒരിക്കലും അവസാനിക്കാത്ത പ്രതിസന്ധി സൃഷ് ടിക്കുകയാണ് ട്ംപെന്നും മർഡോക്ക് പറഞ്ഞതായി അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.

നിരവധി ആഴ്ചകളായി" പ്രസിഡന്റ് ട്രംപുമായി മർഡോക്ക് സംസാരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഫോക്സ് ന്യൂസിൽ വരുന്ന വാർത്തകൾ തനിക്കെതിരാണെന്ന് പലപ്പോഴും ട്രംപ് പരാതി ഉന്നയിക്കാറുണ്ടെന്നും ഇത് മർഡോക്കിനെ മടുപ്പിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.
അതേസമയം മർഡോക്ക് ഡെമോക്രാറ്റിക് വിജയം പ്രവചിക്കുന്നത് ഇതാദ്യമല്ല. 2008 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒബാമ വിജയിക്കുമെന്ന് അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നു. തിരഞ്ഞെടു്പപ് അടക്കവേഅഭിപ്രായ സർവ്വേകൾ എല്ലാം ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന് അനുകൂലമാണ്. സ്ത്രീകൾ, വംശീയ ന്യൂനപക്ഷങ്ങൾ, സ്വതന്ത്രർ എന്നിവർക്കിടയിലെ പിന്തുണയാണ് ബൈഡനെ മുന്നിലെത്തിക്കുന്നത്.കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ പല സർവ്വേകളും ട്രംപിനെക്കാൾ ബൈഡനിലാണ് വിശ്വാസമർപ്പിക്കുന്നത്. ഇന്ത്യൻ വംശജരുടെ പിന്തുണയും ബൈഡനാണ്.












Click it and Unblock the Notifications