ട്രംപ് ഇന്ത്യക്കാരെ ചവിട്ടിപ്പുറത്താക്കുന്നു..അമേരിക്ക വിടേണ്ടി വരിക 3 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്!
അമേരിക്ക അമേരിക്കക്കാർക്ക് മാത്രമെന്ന പ്രഖ്യാപനം പ്രാബല്യത്തിൽ വരുത്താൻ ട്രംപ്
വാഷിംഗ്ടണ്‍: മതിയായ രേഖകളില്ലാത്ത 1.1 കോടിയോളം വിദേശികളെ നാടുകടത്താനുള്ള അമേരിക്കയുടെ തീരുമാനം ബാധിക്കുക 3 ലക്ഷത്തോളം ഇന്ത്യക്കാരെയാണ്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും ഒഴിപ്പിക്കാനുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ട്രംപ് ഭരണകൂടം രൂപം നല്‍കിയത്.
Read Also: നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ പിടികൂടിയത് സിദ്ധാര്‍ത്ഥ് ഭരതന്റെ ഫ്‌ളാറ്റില്‍ നിന്നോ???
Read Also: ജോലിക്കിടയിലെ ഇടവേളകൾ ആനന്ദകരമാക്കാൻ സെക്‌സ് ബ്രേക്ക്...വാട്ട് ആന്‍ ഐഡിയ സര്‍ജീ....

കുടിയേറ്റ നിയമം ലംഘിക്കുന്ന വിദേശികളായ ആരെയും അറസ്റ്റ് ചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് പ്രകാരം അറസ്‌ററ് ചെയ്യപ്പെടുന്നവര്‍ ഉടന്‍ തന്നെ അമേരിക്ക വിടണം. അമേരിക്കന്‍ പൗരത്വവും താമസരേഖകളും ഉള്ള കുടുംബക്കാരുടെ കൂടെ രേഖകളില്ലാതെ താമസിക്കുന്നവര്‍ക്കാണ് പണി കിട്ടുക. കണക്കുകള്‍ പ്രകാരം 3 ലക്ഷത്തോളം അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക് മതിയായ രേഖകളില്ല.

പുതിയ കുടിയേറ്റ വിരുദ്ധ പദ്ധതി നടപ്പിലാക്കാന്‍ 15,000ത്തോളം ഉദ്യോഗസ്ഥരെയാണ് ട്രംപ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പുറത്താക്കപ്പെടുന്ന വിദേശികള്‍ക്ക് പിന്നെ രണ്ട് വര്‍ഷത്തോളം അമേരിക്കയിലേക്ക് കടക്കാനാവില്ല. അതേസമയം വിദേശികളെ നാടുകടത്താനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.












Click it and Unblock the Notifications