ഡൊണാള്‍ഡ് ട്രംപിന്‍റെ മകനും കൊവിഡ് ബാധിച്ചിരുന്നു; വെളിപ്പെടുത്തലുമായി മെലാനിയ ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മകന്‍ ബാരോണ്‍ ട്രംപിന് കൊവിഡ് ബാധ. മാതാവ് മെലാനിയ ട്രംപ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. പതിനാല് കാരനായ മകന് കോവിഡ് സ്ഥിരീകരിച്ച കാര്യം മെലാനിയ ബുധനാഴ്ച അറിയിച്ചു. ട്രംപിനും മെലാനിയക്കും നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. തന്നെയും ട്രംപിനേയും പോലെ മകനും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നുവെന്നാണ് മെലാനിയ വ്യക്തമാക്കുന്നത്. വൈറ്റ് ഹൌസിന്റെ വെബ്സൈറ്റിലൂടെയാണ് അവര്‍ മകന് കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്.
തനിക്കും ട്രംപിനും കൊവിഡ് ബാധിച്ചപ്പോള്‍ സ്വാഭാവികമായും മകന്‍റെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് പേരും ഏകദേശം ഒരു സമയത്ത് തന്നെ രോഗബാധയിലൂടെ കടന്ന പോയത് നന്നായി. രസ്പരം കരുതലോടെയിരിക്കാനും സമയം ചെലവിടാനും ഇതുമൂലം സാധ്യമായെന്നും മെലാനിയ പറഞ്ഞു. തന്‍റെ കൊവിഡ് ബാധയക്കെറിച്ചും ചികിത്സയെ കുറിച്ചും മെലാനിയ പറഞ്ഞു. വൈറസ് ബാധയുടെ സമയത്ത് തന്നെ ശുശ്രൂഷിച്ചവര്‍ക്ക് മെലാനിയ നന്ദി പറയുകയും ചെയ്തു.

അതേസമയം, മകന്‍ ബാരോണ്‍ പൂര്‍ണ്ണ ആരോഗ്യ വാനാണെന്നാണ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കുന്നത്. അതുകൊണ്ട് കൂടിയാണ് സ്കൂളുകള്‍ തുറക്കണമെന്ന് ആവര്‍ത്തിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ലോവയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമുള്ളവരെ അപേക്ഷിച്ച് ചെറുപ്പക്കാര്‍ക്ക് പ്രതിരോധ വ്യവസ്ഥ കൂടുതല്‍ കരുത്തുള്ളതാണെന്നും അവരെ വൈറസിനെതിരെ പൊരുതാന്‍ അനുവദിക്കണമെന്നും ട്രംപ് പറഞ്ഞു.












Click it and Unblock the Notifications