കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ട്രംപിന്റെ അപ്രതീക്ഷിത സന്ദര്‍ശനം

Google Oneindia Malayalam News

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മതസ്വാതന്ത്ര്യ പരിപാടിക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് ട്രംപ് ഉച്ചകോടി നടക്കുന്ന വേദിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പ്രസംഗം 10 മിനിറ്റോളം പ്രസിഡന്റ് ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്തു. ഐക്യരാഷ്ട്ര പൊതുസഭയുടെ ഭാഗമായ കാലാവസ്ഥാ ഉച്ചകോടി കാലാവസ്ഥാ വ്യതിയാനത്തിനെതിരെ രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ആഗോളതാപനത്തിന്റെ മനുഷ്യനിര്‍മിത കാരണങ്ങളെക്കുറിച്ചും ശാസ്ത്രീയമായ അഭിപ്രായ സമന്വയത്തെക്കുറിച്ചും ട്രംപ് ആവര്‍ത്തിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 2017 ല്‍ 2106 പാരീസ് കാലാവസ്ഥാ കരാറില്‍ നിന്ന് ട്രംപ് അമേരിക്കയെ പിന്‍വലിച്ചിരുന്നു.

Read More: ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ 27 കുറ്റങ്ങള്‍; മൂന്ന് എഫ്‌ഐആര്‍, കശ്മീര്‍ നേതാവിന് ഉഗ്രന്‍ പൂട്ട്
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി അനിവാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന ആശങ്ക മോദി ഉച്ചകോടിയില്‍ പങ്കുവെച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതില്‍ ആഗോള തലത്തില്‍ മാറ്റംവരേണ്ടതുണ്ട്. ഇത്തരം ഗുരുതരമായ വെല്ലുവിളികളെ മറികടക്കേണ്ടതുണ്ടെന്നും എന്നാല്‍ അതിനായി ഇന്ന് നാം ചെയ്യുന്നതൊന്നും പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേണ്ടത് ആഗോള തലത്തില്‍ മനോഭാവത്തിലുള്ള മാറ്റമാണ്. ഇന്ത്യ ഇന്ന് പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുകയല്ലെന്നും പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ടെന്നും മോദി പറഞ്ഞു.

modiandtrump

ഇന്ത്യ ഫോസില്‍ ഇതര ഇന്ധനങ്ങളുടെ ഓഹരി ഉയര്‍ത്തുമെന്നും പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ ഉല്‍പ്പാദത്തിന്റെ ശേഷി 2022ഓടെ 175 ജിഗാ വാട്ടായി ഉയര്‍ത്തുമെന്നും പിന്നീട് ഇത് 450 ജിഗാവാട്ടിലേക്ക് എത്തിക്കുമെന്നും മോദി ഉറപ്പുനല്‍കുന്നു. 2015ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയോടുള്ള പ്രതിബദ്ധത കൊണ്ടാണ് ഇത്തരത്തിലൊരു മാറ്റത്തിന് തയ്യാറായത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസിക് നിരോധിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെക്കുറിച്ചും മോദി ഉച്ചകോടിയില്‍ പരാമര്‍ശിച്ചു.

കൂട്ടായെടുത്ത തിരുമാനത്തില്‍ ചിദംബരം മാത്രം കുറ്റക്കാരനാകുന്നത് ​എങ്ങനെ? ആഞ്ഞടിച്ച് മന്‍മോഹന്‍ സിംഗ്കൂട്ടായെടുത്ത തിരുമാനത്തില്‍ ചിദംബരം മാത്രം കുറ്റക്കാരനാകുന്നത് ​എങ്ങനെ? ആഞ്ഞടിച്ച് മന്‍മോഹന്‍ സിംഗ്

English summary
Trump's surprise visit to listen Modi's speech at UN Climate Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X