ബൈഡന് ട്രംപിന്റെ സസ്പെൻസ് കുറിപ്പ്; പിൻഗാമിക്ക് സന്ദേശം നൽകുന്ന കീഴ്വഴക്കം തെറ്റിച്ചില്ല
വാഷിംഗ്ടൺ; നിയുക്ത പ്രസിഡന്റ് ജോ ബൈഡന് ഓവൽ ഓഫീസിൽ കുറിപ്പ് എഴുതി വെച്ച് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങി. പിൻഗാമിക്ക് പ്രസിഡന്റ് കുറിപ്പ് നൽകുന്നതാണ് അമേരിക്കയുടെ കീഴ്വഴക്കം. നേരത്തേ ഭരണം ഒഴിഞ്ഞ് മടങ്ങവേ മുൻ പ്രസിഡന്റ് ബരാക് ഒബാമയും ട്രംപിന് കുറിപ്പ് കൈമാറിയിരുന്നു. ട്രംപിന് എല്ലാവിധ ആശംസകളും നേർന്നുള്ളതായിരുന്നു അത്. അതേസമയം ട്രംപ് കൈമാറിയ കുറിപ്പിന്റെ ഉള്ളടക്കമെന്താണെന്ന് വ്യക്തമല്ല.
കുറിപ്പ് നൽകുന്ന പതിവ് ട്രംപ് പാലിച്ചെങ്കിലും മറ്റ് പല പതിവുകളും തെറ്റിച്ച് കൊണ്ടാണ് ട്രംപിന്റെ പടിയിറക്കം. ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് കാത്ത് നിൽകാതെയാണ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് വിട്ടത്.നിയുക്ത പ്രസിഡന്റ് സ്ഥാനമേൽക്കുമ്പോൾ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പങ്കെടുക്കുന്നതാണ് രാജ്യത്തെ കീഴ്വഴക്കം. അതിന് ശേഷം വൈറ്റ് ഹൗസിലേക്ക് പുതിയ പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നതും സ്ഥാനമൊഴിയുന്ന പ്രസിഡന്റാണ്. ഇതൊന്നും പാലിക്കാൻ ട്രംപ് തയ്യാറായില്ല.1869 ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്സണ് തന്റെ പിന്തുടര്ച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങ് വിട്ടുനിന്നശേഷമുള്ള ആദ്യത്തെ വിട്ടുനില്‍ക്കലാണ് ട്രംപിന്റേത്.
അതേസമയം വൈറ്റ് ഹൗസിൽ നിന്ന് ഫ്ളോറിഡയിലെ തന്റെ റിസോർട്ടിലേക്കാണ് ട്രംപ് യാത്ര തിരിച്ചത്. യുഎസ് എയർഫോഴ്സിന്റെ ഹെലികോപ്റ്ററിൽ യാത്ര തിരിക്കും മുൻപ് സൈനിക ബേസിൽ വെച്ച് തന്റെ അനുയായികളെ ട്രംപ് അഭിസംബോധന ചെയ്തു. ഞാൻ നിങ്ങൾക്ക് വേണ്ടി എന്നും പോരാടും,ഞാൻ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്,ഈ രാജ്യത്തിന്റെ ഭാവി ഒരിക്കലും മെച്ചപ്പെടാൻ പോകുന്നില്ല, ട്രംപ് അനുയായികളോട് പറഞ്ഞു.
പുതിയ ഭരണകുടത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ശരിക്കും അതിശയകരമായ പ്രവൃത്തികൾ അടിത്തറ അവർക്കുണ്ടെന്നാണ് താൻ വിശ്വസിക്കുത്തെന്നും ട്രംപ് വ്യക്തമാക്കി.
അതിനിടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റിനെ യാത്രയാക്കാൻ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് എത്തിയില്ല. കാപിറ്റോൾ കലാപത്തിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തിന് ഉലച്ചൽ സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ശക്തിപ്പെടുത്തുന്നതാണ് പെനസിന്റെ അസാന്നിധ്യം. ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പെനസ് പങ്കെടുക്കും.
കമല ഹാരിസിന്റെ സത്യപ്രതിജ്ഞ; ആഘോഷമാക്കി തമിഴ്നാട്ടിലെ തുലസേന്ദ്രപുരം ഗ്രാമം
കോഴിക്കോട് സൗത്തിൽ നിന്ന് ഫാത്തിമ തഹ്ലിയ; കളിമാറ്റി മുസ്ലീം ലീഗ്..ഇറങ്ങുന്നത് വമ്പൻ യുവനിര