ഹിന്ദുക്കളുടെയും ഇന്ത്യയുടെയും ആരാധകനാണെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: ഹിന്ദക്കളുടെയും ഇന്ത്യയുടെയും ആരാധകനാണ് താനെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ്. റിപബ്ലിക്കന്‍ ഹിന്ദു സഖ്യം സംഘടിപ്പിച്ച പരിപാടിയില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
ഇസ്ലാമിക ഭീകരവാദത്തെ അമേരിക്ക എതിര്‍ക്കുന്നു എന്നും അമേരിക്കയിലേക്ക് ജനങ്ങള്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നവെന്നും എന്നാല്‍ നിയമപരമായി മാത്രം വരണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ വളരെ കരുതലോടെയാണ് രാജ്യം നോക്കി കാണുന്നതെന്നും ഭീകരവാദത്തെ ഇല്ലാതാകാന്‍ രാജ്യം എന്നും ശ്രമിക്കുമെന്നു ട്രംപ് പറഞ്ഞു.

ഹിന്ദുക്കളോട് വളരെ ബഹുമാനമുണ്ടെന്നും ഹിന്ദുക്കളായ നിരവധി സുഹൃത്തുക്കളുണ്ടെന്നും പ്രസംഗത്തില്‍ പറയുകയുണ്ടായി. ഇന്ത്യയൊരു അത്ഭുത രാജ്യമാണെന്നും ഇന്ത്യയില്‍ തനിക്ക് ബിസിനസ്സുണ്ടെന്നും പറഞ്ഞു. ഇന്ത്യ-പാക് ഭീകരവാദ പ്രശ്‌നങ്ങളെക്കുറിച്ചും ട്രംപ് സംസാരിക്കുകയുണ്ടായി. ഇന്ത്യയില്‍ പാകിസ്താന്‍ നടത്തിയ ഉറി ആക്രമണത്തെക്കുറിച്ചും ട്രംപ് പറഞ്ഞു. എല്ലാ നന്നായി നടക്കും എന്ന് പ്രതീക്ഷിക്കുന്നു എന്ന് കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications