Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് വലിയ സൈനിക വിജയം; ഇനിയും ലക്ഷ്യങ്ങള്‍ ബാക്കി; ഇറാന് മുന്നറിയിപ്പുമായി ട്രംപിന്റെ പ്രസംഗം

വാഷിങ്ടണ്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചതിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഏകദേശം മൂന്ന് മിനിറ്റ് നീണ്ടുനില്‍ക്കുന്നതായിരുന്നു ട്രംപിന്റെ അഭിസംബോധന. ട്രംപിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുടെ ആക്രമണത്തെ അതിശയകരമായ സൈനിക വിജയം എന്നാണ് അഭിസംബോധനയില്‍ ട്രംപ് വിശേഷിപ്പിച്ചത്.

trump-netanyahu

ഇറാന്‍ സമാധാനം സ്ഥാപിക്കണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍, ഭാവിയിലെ ആക്രമണങ്ങള്‍ ഇതിലും വലുതായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇനിയും നിരവധി ലക്ഷ്യങ്ങള്‍ അവശേഷിക്കുന്നു. ഇറാന്‍ സമാധാനം സ്ഥാപിച്ചില്ലെങ്കില്‍ ഞങ്ങള്‍ മറ്റ് സ്ഥാനങ്ങള്‍ ലക്ഷ്യങ്ങള്‍ വയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

'ഇത് തുടരാനാവില്ല. ഒന്നുകില്‍ സമാധാനം ഉണ്ടാകും, അല്ലെങ്കില്‍ ഇറാന് വലിയ ദുരന്തം ഉണ്ടാകും. കഴിഞ്ഞ എട്ട് ദിവസം നമ്മള്‍ കണ്ടതിനേക്കാള്‍ വളരെ വലിയ ദുരന്തമായിരിക്കും അത്. പ്രസംഗത്തിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ട്രംപ് നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്തു.

യുഎസും ഇസ്രായേലും ഒരു ടീമായി പ്രവര്‍ത്തിച്ചു. ഇസ്രായേലിനുള്ള ഈ ഭീഷണി ഇല്ലാതാക്കാന്‍ വളരെയധികം മുന്നോട്ടു പോകേണ്ടി വന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം നടത്തുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തെ ട്രംപ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണം വളരെ വിജയകരമാണെന്നും എല്ലാ യുഎസ് വിമാനങ്ങളും ഇപ്പോള്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+