ടിക് ടോക് വില്‍ക്കാന്‍ സമ്മര്‍ദം; യു.എസ് സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സാധ്യത തള്ളാതെ ട്രംപ്
വാഷിങ്ടണ്‍: ഈ വര്‍ഷം അവസാനത്തോടെ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് അമേരിക്ക ഇപ്പോള്‍ നേരിടുന്നത്. കഴിഞ്ഞ രണ്ടു സാമ്പത്തിക പാദങ്ങളിലും വളര്‍ച്ചാ മാന്ദ്യം തുടര്‍ച്ചയായി കുറഞ്ഞതാണ് സാമ്പത്തിക മാന്ദ്യത്തിനുള്ള സൂചന നല്‍കുന്നത്.
ഇപ്പോഴിതാ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ സാധ്യത തള്ളിക്കളയുന്നില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് പരോക്ഷമായി ഈ സാധ്യത ചൂണ്ടിക്കാട്ടിയത്. അതേസമയം, ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ട്രംപ് തയാറായതുമില്ല.

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'അത്തരം കാര്യങ്ങള്‍ പ്രവചിക്കാന്‍ എനിക്ക് വെറുപ്പാണ്. ഇത് ഒരു പരിവര്‍ത്തന കാലമാണ്, നമ്മള്‍ അമേരിക്കയിലേക്ക് സമ്പത്ത് തിരികെ കൊണ്ടുവരികയാണ്. ഇതിന് കുറച്ച് സമയമെടുക്കും. നാം ചെയ്യുന്നത് വളരെ വലിയ കാര്യങ്ങളാണ്'. അതേസമയം, മാന്ദ്യത്തിന്റെ സാധ്യതയെക്കുറിച്ച് ട്രംപിന്റെ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് കൂടുതല്‍ വ്യക്തമായ മറുപടിയാണ് നല്‍കിയത്. തീര്‍ച്ചയായും ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
അതിനിടെ ചൈനീസ് സമൂഹ മാധ്യമമായ ടിക് ടോക്കിന്റെ വില്‍പ്പനയ്ക്കുള്ള സമ്മര്‍ദവും ട്രംപ് വര്‍ധിപ്പിച്ചിരിക്കുകയാണ്. അമേരിക്കന്‍ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറാനാണ് നീക്കങ്ങള്‍ നടക്കുന്നത്. നാല് ഗ്രൂപ്പുകളുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. ഡാറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരില്‍ അമേരിക്കയില്‍ നടപടികള്‍ നേരിടുന്ന സ്ഥാപനമാണ് ടിക് ടോക്.
ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് വില്‍ക്കാനുള്ള സമയപരിധി ഏപ്രില്‍ അഞ്ചിന് അവസാനിക്കും. ജനുവരിയില്‍ എക്‌സിക്യുട്ടീവ് ഉത്തരവിലൂടെയാണ് ടിക് ടോക്കിന് 75 ദിവസം സമയപരിധി നല്‍കിയത്. ഈ സമയപരിധി അടുക്കുമ്പോഴാണ് ട്രംപ് സമ്മര്‍ദം വര്‍ധിപ്പിച്ചത്. അതേസമയം, ടിക് ടോക്കിന് സമ്പൂര്‍ണ നിരോധനമെന്ന മുന്‍ സര്‍ക്കാരിന്റെ നിലപാടില്‍ നിന്ന് ട്രംപ് പിന്നോട്ടുപോയത് ശ്രദ്ധേയമാണ്. ടിക് ടോക്കിന്റെ 50 ശതമാനം നിയന്ത്രണം അമേരിക്കയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
രണ്ടാമത് പ്രസിഡന്റ് അധികാരത്തിലേറിയ ട്രംപ് സ്വീകരിക്കുന്ന കടുത്ത നടപടികള്‍ രാജ്യം നേരിയ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഫെഡറല്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഒപ്പം വരുമാന വര്‍ധനയ്ക്കുമുള്ള സാധ്യതകളാണ് ട്രംപ് ഭരണകൂടം തേടുന്നത്.
ട്രംപിന്റെ വിശ്വസ്തനും അമേരിക്കന്‍ ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ തലവനുമായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് വ്യാപകമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതും ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നതാണ്. ഫെഡറല്‍ സര്‍ക്കാരിന്റെ ചെലവു കുറയ്ക്കാനാണ് ഈ നടപടി. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ടുവച്ച ധാതുഖനന കരാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.












Click it and Unblock the Notifications