കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേറിയയുടെ മരുന്ന് കൊറോണ മാറ്റുമോ? അവകാശവാദവുമായി ട്രംപ്; തെളിയിച്ചിട്ടില്ലെന്ന് ഡോക്ടര്‍

  • By Anupama
Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണ വൈറസ് പ്രതിരോധ മരുന്നിലെ ചൊല്ലി അമേരിക്കല്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും രാജ്യത്തെ ഏറ്റവും മികച്ച എപ്പിഡെമോളജിസ്റ്റ് ഡോ: അന്തോണി ഫോസിയും തമ്മില്‍ തര്‍ക്കം. കൊറോണ സ്ഥിരീകരിച്ച രോഗിയില്‍ മലേറിയയ്ക്കുള്ള മരുന്ന ഫലപ്രദമാകുമോ എന്നതില്‍ ഇരുവരും ഭിന്നാഭിപ്രായങ്ങളുമായി രംഗത്തെത്തി.

രാജ്യത്താകമാനം പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ഉത്തരമായിരിക്കും മലേറിയക്കുള്ള മരുന്ന് എന്നായിരുന്നു ട്രംപിന്റെ അവകാശ വാദം. എന്നാല്‍ ഇതിന് മറുപടിയായി ട്രംപിന്റെ വാദം ഫലവത്താണെന്ന് തെളിയിക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

കൊറോണ വൈറസിനെക്കുറിച്ച് വൈറ്റ് ഹൗസ് ദേശീയ മാധ്യമത്തിലൂടെ വാര്‍ത്താ സമ്മേളനം നടക്കവേയാണ് ഈ സംഭവം അരങ്ങേറിയത്. ഹൈഡ്രോക്‌സിക്ലോറോക്വീന്‍ എന്ന് പറയുന്ന മലേറിയയുടെ മരുന്ന് കൊറോണയെ പ്രതിരോധിക്കാന്‍ ഉപയോഗിക്കാന്‍ കഴിയുമോയെന്ന റിപ്പോര്‍ട്ടര്‍മാരിലൊരാള്‍ ആദ്യം ഡോക്ടറോടും പിന്നീട് ട്രംപിനോടും ചോദിക്കുകയായിരുന്നു. മുന്‍പ് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഡോക്ടര്‍ പങ്കെടുത്തിരുന്നില്ല. അന്ന് ട്രംപ് ഹൈഡ്രോ ക്ലോറോ ക്വീനിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.

ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടില്ല

ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടില്ല

റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ഈ മരുന്നിന് കൊറോണയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇത് സംബന്ധിച്ച് ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടില്ലെന്നും അതുകൊണ്ട് അതിനെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ പരാമര്‍ശം നടത്താന്‍ കഴിയില്ലെന്നും ഫോസി പറഞ്ഞു.

അടിയന്തിര ഉപയോഗത്തിനായി മരുന്ന് എത്തിക്കുന്നതിനുള്ള വഴിയാണ് ഫുഡ് ആന്റ് ഡ്രഗ് അഡിമിനിട്രേഷന്‍ അന്വേഷിക്കുന്നതെന്നും എന്നാല്‍ ഇത് സുരക്ഷിവും ഫലപ്രദവുമാണോയെന്ന് സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കുന്ന മുറക്ക് മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞു. നിലവില്‍ കൊറോണ രോഗിയെ ചികിത്സിക്കാന്‍ ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.

ഡൊണാള്‍ഡ് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്

ഡൊണാള്‍ഡ് ട്രംപ് തന്റെ അവകാശ വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. കൊറോണ വൈറസ് രോഗത്തിന് മരുന്നില്ലയെന്ന അഭിപ്രായത്തോട് തനിക്ക് വിയോജിപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു. ചിലപ്പോള്‍ ഉണ്ടായിരിക്കാം ചിലപ്പോള്‍ ഇല്ലാതിരിക്കാം. നമുക്ക് കാണാമെന്നായിരുന്നു ട്രംപിന്റെ വാദം.

അത് ഫലപ്രദമായ മരുന്നാണെന്നും നമുക്ക് കാണാമെന്നും ട്രംപ് കൂട്ടി ചേര്‍ത്തു. ശനിയാഴ്ച്ച നടന്ന വാര്‍ത്ത സമ്മേളനത്തിലും ട്രംപ് തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഹൈഡ്രോക്ലോറോ ക്വീന്‍ ഫലപ്രദമാണെന്ന ഫ്രഞ്ച് പഠനത്തെ മുന്‍നിര്‍ത്തിയായിരുന്നു ട്രംപിന്റെ വാദം. ഇത് ഉപയോഗിക്കുന്നതിനായി വിതരണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

ശാസ്ത്രം

ശാസ്ത്രം

ട്രംപിന്റെ ഈ തീരുമാനത്തെ ഡോക്ടര്‍ സംശയത്തോടെ നോക്കി കാണുകയായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് കൂടുതല്‍ സമയമില്ല. രോഗികളുടെ എണ്ണം കൂടിവരികയാണെന്നായിരുന്നു ട്രംപിന്റെ മറുപടി. പ്രസിഡണ്ട് ജനങ്ങളുടെ പ്രതീക്ഷയെക്കുറിച്ചാണ് സംസാരിക്കുന്നത് ഇത് യുക്തിരഹിതമല്ല. പക്ഷെ ഒരു ശാസ്ത്രജ്ഞനെന്ന നിലയില്‍ എനിക്ക് എന്റെ ജോലികള്‍ ചെയ്യേണ്ടതുണ്ടെന്നും മറ്റുള്ളവര്‍ക്ക് മറ്റ് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഡോക്ടര്‍ മറുപടി പറഞ്ഞു.

 ദ്രുത ഡയഗ്നോസ്റ്റിക് ടെസ്റ്റ്

ദ്രുത ഡയഗ്നോസ്റ്റിക് ടെസ്റ്റ്

ആഗോള തലത്തില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഏകദേശം 45 മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് രോഗം കണ്ടുപിടിക്കാനാവുന്ന ആദ്യത്തെ ദ്രുത ഡയഗ്നോസ്റ്റിക് ടെസ്റ്റ് ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിട്രേഷന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ ടെസ്റ്റ് കിറ്റുകള്‍ അടുത്തയാഴ്ച്ച തന്നെ വിപണിയില്‍ ഇറങ്ങും.

ടെസ്റ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ സെഫീഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രി സേവനങ്ങള്‍ക്കും മറ്റും ഇത്തരം ടെസ്റ്റുകളുടെ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തിലും റിയല്‍ ടൈം ടെസ്റ്റിംഗ് സംവിധാനം ഈ അടിയന്തിര ഘട്ടത്തില്‍ ആവശ്യമാണെന്ന് സെഫീഡ് ചീഫ് മെഡിക്കല്‍ ആന്റ് ടെക്‌നോളജി ഓഫീസര്‍ ഡോ: ഡാവിഡ് പര്‍സിങ് പറഞ്ഞു.

 അമേരിക്ക

അമേരിക്ക

രാജ്യത്ത് ഇതുവരെ 18,500 ലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 230 പേര്‍ മരിച്ചു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. അത്യാവശ്യ സേവനങ്ങൡ ഉള്‍പ്പെടാത്ത ആരും വീടിന് പുറത്തിറങ്ങരുതെന്നും എല്ലാ തൊഴില്‍ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ട്രംപിന്റെ ഈ നീക്കങ്ങള്‍ക്ക് ഡോ: അന്തോണി ഫോസി പൂര്‍ണ്ണ പിന്തുണ നല്‍കി.

ന്യൂയോര്‍ക്കില്‍ മാത്രം 7000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍ നിന്നും 5000 കോടി യുഎസ് ഡോളര്‍ അനുവദിക്കുമെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക, മെക്‌സികോ, കാനഡ അതിര്‍ത്തികളിലുള്ള ഗതാഗതത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Trump Sayas Hydroxychloroquine Could be answer To Coronavirus; Doctor says not yet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X