കൊറോണ ബാധിച്ച് അമേരിക്കയില്‍ ഒരു ലക്ഷം പേര് മരിച്ചുവീഴും, ഏറ്റവും ഭയാനകം; ദുഖം പങ്കുവച്ച് ട്രംപ്
വാഷിംഗ്ടണ്‍: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ മരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അത് ഞങ്ങളെ സംബന്ധിച്ച് ഭയാനകമായ ഒരു കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ എന്ന മഹാമാരി തുടക്കം കുറിച്ച ചൈന തന്നെയാണ് ഇതുണ്ടാക്കിയതെന്നാണ് ട്രംപ് വിശ്വസിക്കുന്നത്. അതേസമയം, കൊറോണ ബാധിച്ച് അമേരിക്കയില്‍ 68598 പേര് മരിച്ചൂവീണപ്പോഴാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവരുന്നത്. കഴിഞ്ഞ ആഴ്ച 60000 മുതല്‍ 70000 ആളുകള്‍ വരെ അമേരിക്കയില്‍ മരിച്ചൂവീഴുമെന്നാണ് ട്രംപ് പറഞ്ഞത്.

കൊറോണ വൈറസ് പടര്‍ന്നതോടെ രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളും ലോക്ക് ഡൗണ്‍ നടപ്പാക്കിയിരിക്കുകയാണ്. ഇത് അമേരിക്കിയുഡടെ സാമ്പത്തിക മേഖലയില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഇതോടൊപ്പം ഈ വര്‍ഷം അവസാനം അമേരിക്കയില്‍ കൊറോണയ്ക്കെതിരെയുള്ള വാക്സിന് കണ്ടുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന് വികസിപ്പിക്കുന്നതില്‍ മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ പിന്നിലാക്കിയാല്‍ സന്തോഷമാണുള്ളതെന്നും ട്രംപ് വ്യക്തമാക്കി. വാക്സിന് കണ്ടുപിടിക്കുന്നത് മറ്റ് രാജ്യമാണെങ്കില്‍ നമ്മള് അവരെ അഭിനന്ദിക്കും. എനിക്കത് പ്രശ്നമല്ല. ഫലം ലഭിക്കുന്ന ഒരു വാക്സിനാണ് നമുക്ക് വേണ്ടതെന്നും ട്രംപ് വ്യക്തമാക്കി.
ഇതിനിടെ ഇതിനിടെ, ലോകത്തെ തന്നെ ഭീതിയിലാക്കിയ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. പുറത്തുവന്ന ഏറ്റവും പുതിയ കണക്ക് പ്രകാരം 248,286 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 3,566,330 പേര്‍ക്ക് രോഗം ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണെങ്കിലും ഇന്ന് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്.
Recommended Video
അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 11 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ അമേരിക്കയില്‍ 1,188,122 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 68,598 പേര് മരിച്ചപ്പോള്‍ 178,263 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു. രാജ്യത്ത് 941261 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇവരില്‍ 16139 പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. എന്നാല്‍ അമേരിക്കയില്‍ കൊറോണ പരിശോധനകള്‍ വലിയ രീതിയിലാണ് നടക്കുന്നത്. 7,196,740 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications