കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെ സത്യം ഇതല്ലെന്ന് ട്രംപ്... എത്രയോ കൂടുതല്‍, തെളിവ് എവിടെയെന്ന് ഫ്രാന്‍സ്, തിരിച്ചടി!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചൈന വുഹാനിലെ മരണനിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ പുതിയ കോണ്‍സ്പിറസി തിയറിയുമായി ഡൊണാള്‍ഡ് ട്രംപ്. യഥാര്‍ത്ഥ മരണനിരക്ക് ഇതൊന്നുമല്ലെന്നും എത്രയോ കൂടുതലാണെന്നും ട്രംപ് പറയുന്നു. അടുത്തിടെ തുടങ്ങിയ ചൈനീസ് വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കടുത്ത ആരോപണങ്ങളാണ് ട്രംപ് ഉന്നയിക്കുന്നത്. ഇന്റലിജന്‍സ് തലത്തില്‍ അന്വേഷണവും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ചൈന മരണനിരക്ക് വര്‍ധിപ്പിക്കുകയാണ്. അജ്ഞാതനായ ശത്രുവിനെ കൊണ്ടാണോ ഈ മരണനിരക്ക് വര്‍ധിപ്പിച്ചത്. ഇതിലും എത്രയോ അധികമാണ് യഥാര്‍ത്ഥ മരണനിരക്ക്. അമേരിക്കയേക്കാള്‍ വളരെ കൂടുതലാണ് മരണനിരക്കെന്നും ട്രംപ് പറഞ്ഞു.

1

യുഎസില്‍ ട്രംപിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ചൈനയ്ക്ക് നേരെ വഴിതിരിച്ച് വിടാനാണ് നീക്കം. പ്രധാനമായും യുഎസ്സിനേക്കാള്‍ കൂടുതല്‍ പേര്‍ മരിച്ചത് ചൈനയിലാണെന്ന് വരുത്തി തീര്‍ത്താല്‍ അദ്ദേഹത്തിന്റെ വീഴ്ച്ചകള്‍ മറച്ചുവെക്കാം. നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യുഎസ്സിലാണ്. ട്രംപ് മുന്നറിയിപ്പുകളെല്ലാം അവഗണിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കൊറോണവൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടരുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സും ട്രേഡ് സെക്രട്ടറിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും താന്‍ കണ്ടിട്ടേയില്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഇതെല്ലാം ട്രംപിന്റെ പ്രതിച്ഛായയെ ബാധിച്ചിരുന്നു.

അതേസമയം ട്രംപ് ആരോപിക്കുന്നത് പോലെ ചൈനയ്‌ക്കെതിരെ തെളിവുകളൊന്നും ഇല്ലെന്ന് ഫ്രാന്‍സ് പറഞ്ഞു. കഴിഞ്ഞ ദിവസം ചൈനയെ വിമര്‍ശിച്ച ശേഷമാണ് ഫ്രാന്‍സിന്റെ മാറ്റം. സുതാര്യമായ വിവരങ്ങള്‍ നല്‍കുന്ന രാജ്യങ്ങളും ചൈനയും തമ്മില്‍ ഒരിക്കലും താരതമ്യം സാധ്യമല്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ തുറന്നടിച്ചത്. എന്നാല്‍ ട്രംപിന്റെ വാദങ്ങള്‍ ഫ്രാന്‍സ് അംഗീകരിച്ചിട്ടില്ല. വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ മനുഷ്യരിലെത്തിയതെന്ന വാദവും ഫ്രാന്‍സ് തള്ളി. ഈ ദിവസം അതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും, അത് അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണെന്നും ഫ്രാന്‍സ് പറഞ്ഞു. നേരത്തെ ഫോക്‌സ് ടിവി അടക്കം ചൈനീസ് ലാബിലെ ജോലിക്കാരില്‍ നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റില്‍ എത്തിയതെന്ന് ട്രംപ് ആരോപിച്ചിരുന്നു.

Recommended Video

cmsvideo
Tens of thousands of Chinese PPE kits fail India safety test

നിലവില്‍ വവ്വാലുകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതേസമയം 2004ല്‍ ചൈനയുമായി റിസര്‍ച്ച് ലാബ് സ്ഥാപിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചിരുന്നു. ഇതും വുഹാനിലായിരുന്നു. അതുകൊണ്ട് ചൈനയെ തള്ളി പറയുക ഫ്രാന്‍സിന് ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം ചൈന ആരെയും ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫ്രാന്‍സിനോട് ചൈനീസ് വക്താവ് പറയുകയും ചെയ്തിരരുന്നു. കഴിഞ്ഞ ദിവസം യുഎസ് ഇന്റലിജന്‍സ് കൊറോണവൈറസ് സാധാരണ രീതിയില്‍ വന്നതാണെന്നും, ആരും ഉണ്ടാക്കിയല്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കാലം ഈ വിഷയം കൊണ്ടുപോകാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ലോകരാജ്യങ്ങളുടെ നിലപാട് ട്രംപിന് തിരിച്ചടിയാണ്.

English summary
trump says china death rate far higher france says no evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X