• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയാണ് നമ്പര്‍ വണ്‍..... യുഎസ്സിനേക്കാള്‍ മുമ്പില്‍, മരിച്ചവര്‍ കൂടുതലെന്ന് ട്രംപ്, മുന്നറിയിപ്പ്!!

വാഷിംഗ്ടണ്‍: ചൈനീസ് തിയറി വിടാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മരിച്ചവരുടെ നിരക്കില്‍ ചൈനയാണ് നമ്പര്‍ വണ്ണെന്ന് ട്രംപ് ആരോപിച്ചു. തിരഞ്ഞെടുപ്പിലെ പ്ലേ കാര്‍ഡാണ് ഇതെന്ന് ഉറപ്പായിരിക്കുകയാണ്. ചൈന ലോകത്തോട് പറഞ്ഞിരിക്കുന്ന മരണസംഖ്യ വ്യാജമാണ്. അതില്‍ തനിക്ക് സംശയമുണ്ട്. അമേരിക്കയേക്കാള്‍ വലിയ തോതില്‍ അവര്‍ മരണനിരക്കില്‍ മുന്നിലാണ്. യുഎസ് അതിന് അടുത്ത് പോലുമില്ലെന്ന് ട്രംപ് പറഞ്ഞു. അതേസമയം ട്രംപിനെതിരെ ആഭ്യന്തര തലത്തില്‍ വമ്പന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. ട്രംപ് കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്രയും വലിയ മരണനിരക്ക് ഉണ്ടാവില്ലെന്നായിരുന്നു വിമര്‍ശനം. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസി നേരത്തെ ഇത് സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചൈന വുഹാനില്‍ 1300 മരണങ്ങള്‍ കൂടുതലായി രേഖപ്പെടുത്തിയിരുന്നു. മരണനിരക്ക് പുനര്‍ക്രമീകരിച്ചപ്പോഴാണ് സംഖ്യ കൂടിയത്. എന്നാല്‍ അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ചൈന മറച്ചുവെച്ച കണക്കുകള്‍ പുറത്തുവിട്ടെന്നാണ് ട്രംപ് പറയുന്നത്. മരണനിരക്കില്‍ ഞങ്ങളല്ല, ചൈനയാണ് ഒന്നാം നമ്പറെന്ന് നിങ്ങള്‍ മനസ്സിലാക്കണം. അവര്‍ വളരെ മുന്നിലാണെന്നും ട്രംപ് വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വളരെ മികച്ച ആരോഗ്യ മേഖലയുള്ള ബ്രിട്ടന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി, സ്‌പെയിന്‍, എന്നീ രാജ്യങ്ങള്‍ വലിയ തോതില്‍ മരണം രേഖപ്പെടുത്തി. ചൈനയില്‍ ഇത് വെറും 0.33 ശതമാനം ആണ്. ഇത് വിശ്വസിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.

ട്രംപ് ചില മാധ്യമങ്ങളുമായി ചേര്‍ന്നാണ് ചൈനയ്‌ക്കെതിരെ പ്രചാരണം നടത്തുന്നത്. നേരത്തെ ഫോക്‌സ് ന്യൂസ് വുഹാനില്‍ ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെയുള്ള ജോലിക്കാരിയില്‍ നിന്ന് കാമുകനിലേക്കും, അവിടെ നിന്ന് വുഹാനിലെ വെറ്റ് മാര്‍ക്കറ്റിലേക്കും എത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് തെളിവൊന്നുമില്ലെന്നും, സാധാരണ രീതിയില്‍ പടര്‍ന്നതാണ് വൈറസെന്നുമായിരുന്നു വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസി പറഞ്ഞത്. യൂറോപ്പ്യന്‍ രാജ്യങ്ങളുടെ ആരോഗ്യ മേഖലയുമായി വെച്ച് നോക്കുമ്പോള്‍ ചൈനയുടെ കണക്കുകള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്. ഇതിനെ തള്ളിക്കളയുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

നിങ്ങള്‍ക്കും എനിക്കും അവര്‍ക്കുമറിയാം കണക്കുകള്‍ ശരിയല്ലെന്ന്. പക്ഷേ ചൈനയിലെ യഥാര്‍ത്ഥ കണക്കുകള്‍ നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. നിങ്ങള്‍ അതിനെ കുറിച്ച് വിശദീകരിക്കണം. ഒരു ദിവസം ഞാനും അത് വെളിപ്പെടുത്തും. പശ്ചിമ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ മരണ നിരക്ക് കുറവാണെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം ചൈന ഇക്കാര്യത്തില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. കൊറോണവൈറസ് മനപ്പൂര്‍വം ചൈന പടര്‍ത്തിയതാണെന്ന് തെളിഞ്ഞാല്‍ അതിഭീകര പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടി വരികയെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ചൈന ഈ മഹാമാരിയെ കൈകാര്യം ചെയ്ത രീതി നിരാശ സമ്മാനിക്കുന്നതാണ്. സുതാര്യതയും, യുഎസ്സുമായുള്ള സഹകരണവും ഈ വിഷയത്തില്‍ ഉണ്ടായില്ലെന്നും ട്രംപ് പറഞ്ഞു.

English summary
trump says china mortality rate is way higher than america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X