കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിലെത്തിയ ഹാരി രാജകുമാരന്റേയും മേഗന്റേയും സുരക്ഷാ ചെലവുകള്‍ വഹിക്കില്ലെന്ന് ട്രംപ്

  • By Anupama
Google Oneindia Malayalam News

വാഷിങ്ടണ്‍: ലോസ് ആഞ്ചലസിലുള്ള ഹാരി രാജകുമാരന്റേയും ഭാര്യ മേഗന്റേയും സുരക്ഷാ ചെലവുകള്‍ വഹിക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ട്വീറ്ററിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കാനഡയിലായിരുന്ന ഇവര്‍ ലോസ് ആഞ്ചലസിലേക്ക് മാറിയ പശ്ചാത്തലത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

താന്‍ ഇരുവരുടേയും ഉറ്റ സുഹൃത്തും ആരാധകനുമൊക്കെയാണ്. എന്നാല്‍ ചെലവ് വഹിക്കാന്‍ കഴിയില്ലെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ബ്രിട്ടീഷ് രാജ കുടുംബാംഗങ്ങളായ മേഗനും ഹാരിയും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ലോസ്ആഞ്ചലസിലേക്ക് മാറിയത്. യുഎസിന്റേയും കാനഡയുടേയും അതിര്‍ത്തി അടക്കുന്നതിന് മുന്‍പ് സ്വകാര്യ ജെറ്റിലാണ് ഇരുവരും ലോസ് ആഞ്ചലസിലേക്ക് എത്തിയത്.

trump

അതേസമയം രാജകുടുംബത്തിന്റെ സംരക്ഷണത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹാരിയും മേഗനും കാനഡയിലേക്ക് എത്തിയതെന്ന മനസിലാക്കിയതിനാലാണ് സുരക്ഷാ ചെലവുകള്‍ വഹിക്കാനൊരുക്കമല്ലെന്ന് വ്യക്തമാക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളിലേയും നയതന്ത്ര പ്രതിനിധികള്‍ക്കും രാജകുടുംബങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യുഎസും ബ്രിട്ടണും തമ്മില്‍ ദീര്‍ഘനാളായി കരാര്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം രാജകുടുംബത്തിന്റെ സംരക്ഷണയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതിനാല്‍ ഹാരി രാജകുമാരന് ഈ സാകര്യങ്ങള്‍ ലഭ്യമാവില്ലെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കക്ക് വരുന്ന രണ്ടാഴ്ച കഷ്ടകാലത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയാകുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഈ കാലയളവില്‍ കണക്കാക്കാന്‍ കഴിയാത്തത്ര ആളുകള്‍ മരിക്കും. കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടുന്നതായും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ 518 പേരാണ് കൊറോണ മൂലം മരിച്ചത്. ശനിയാഴ്ച 452 ആയിരുന്നു.

ഓരോ ദിവസവും മരണം കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് അടുത്ത രണ്ടാഴ്ച്ചക്കകം അമേരിക്കയില്‍ മരണം ഏറ്റവും ഉയര്‍ന്ന അളവിലെത്തുമെന്ന് ട്രംപ് പറഞ്ഞത്. പിന്നീട് മരണം കുറയും. രാജ്യം ഒരു യുദ്ധത്തിലാണ്. കൊറോണക്കെതിരായ യുദ്ധം. യുദ്ധം ജയിക്കുന്നതിന് മുമ്പ് വിജയം പ്രഖ്യാപിക്കാന്‍ സാധിക്കില്ല. അതിനിടെ പല നഷ്ടങ്ങളും സംഭവിക്കും. ജൂണ്‍ ഒന്ന് ആകുമ്പോഴേക്കും കൊറോണ വൈറസ് ഭീതി അകലുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വലിയ പലതും സംഭവിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
ഏപ്രില്‍ 30 വരെ അമേരിക്ക നിയന്ത്രണത്തിലേയ്ക്ക് | Oneindia Malayalam

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം അമേരിക്കയാണ്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ഇറ്റലിയേക്കാള്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ ന്യൂയോര്‍ക്കിലാണ് രോഗം കൂടുതലായി വ്യാപിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ മാത്രം മരണം ആയിരം കവിഞ്ഞു. ലോകത്ത് 7.20 ലക്ഷം പേര്‍ക്ക് രോഗമുണ്ടെന്നാണ് കണക്ക്. 33900 പേര്‍ മരിച്ചു. 1.49 ലക്ഷം പേര്‍ക്ക് അസുഖം ഭേദമായി. ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ രോഗം ഇന്ന് 177 രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുകയാണ്.

ഇറ്റലിയിലാണ് കൂടുതല്‍ മരണം. ഇവിടെ 11000ത്തോട് അടുക്കുകയാണ് മരണസംഖ്യ. തൊട്ടുപിന്നില്‍ സ്പെയിനാണ്. പിന്നെ ചൈനയും ഇറാനും.

English summary
Trump says Harry and Meghan must pay for security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X