കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനിലെ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യക്ക് ഏതെങ്കിലും ഒരു ഘട്ടത്തില്‍ പോരാടേണ്ടി വരും: ട്രംപ്

  • By S Swetha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അഫ്ഗാനിസ്താനിലെ തീവ്രവാദികളില്‍ നിന്നുള്ള ഭീഷണി ഉയര്‍ത്തിക്കാണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ, ഇറാന്‍, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തിനെതിരെ പോരാടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് 7,000 മൈല്‍ അകലെയുള്ള അമേരിക്ക മാത്രമാണ്. നിലവില്‍ അഫ്ഗാനിസ്ഥാനിലെ തീവ്രവാദികള്‍ക്കെതിരെ മറ്റ് രാജ്യങ്ങള്‍ വളരെ കുറച്ച് ശ്രമങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും ട്രംപ് പറഞ്ഞു.

മതില്‍ ചാടി കടന്ന് ചിദംബരത്തെ പൂട്ടിയ ഉദ്യോസ്ഥന്‍.... ആരാണ് പാര്‍ത്ഥസാരഥി, സിബിഐ പറയുന്നത് ഇങ്ങനെമതില്‍ ചാടി കടന്ന് ചിദംബരത്തെ പൂട്ടിയ ഉദ്യോസ്ഥന്‍.... ആരാണ് പാര്‍ത്ഥസാരഥി, സിബിഐ പറയുന്നത് ഇങ്ങനെ

''ഒരു പ്രത്യേക ഘട്ടത്തില്‍ റഷ്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, തുര്‍ക്കി എന്നിവരും അഫ്ഗാനിസ്ഥാനിലെ പോരാട്ടങ്ങള്‍ നേരിടേണ്ടിവരും. ഞങ്ങള്‍ കാലിഫേറ്റിനെ 100% തുടച്ചുമാറ്റി. റെക്കോര്‍ഡ് സമയം കൊണ്ടാണ് ഞാന്‍ ഇത് ചെയ്തത്, എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഐസിസ് ചുറ്റുമുള്ള മറ്റ് രാജ്യങ്ങളില്‍ വ്യാപിച്ചു. '' അഫ്ഗാനിസ്ഥാനില്‍ ഐസിസ് വീണ്ടും ഉയര്‍ന്നു വരുന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

 യുദ്ധം വേണ്ടിവരുമെന്ന്

യുദ്ധം വേണ്ടിവരുമെന്ന്

'ഈ രാജ്യങ്ങളെല്ലാം അവരുമായി യുദ്ധം ചെയ്യേണ്ടിവരും, കാരണം ഒരു 19 വര്‍ഷം കൂടി അവിടെ താമസിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, ഒരു പ്രത്യേക ഘട്ടത്തില്‍ മറ്റ് രാജ്യങ്ങളും അതില്‍ റഷ്യയും ഇറാനും തുര്‍ക്കിയും ഇറാഖും അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇന്ത്യയും ഉള്‍പ്പെടുന്നു. അദ്ദേഹം പറഞ്ഞു.

 അഫ്ഗാനിസ്താനില്‍ തുടരും...

അഫ്ഗാനിസ്താനില്‍ തുടരും...

അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേന പൂര്‍ണമായും പിന്മാറില്ലെന്നും താലിബാന്‍ നിയന്ത്രണം വീണ്ടെടുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അമേരിക്കയ്ക്ക് അവിടെ തുടരുമെന്നും സൂചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. 7,000 മൈല്‍ അകലെയാണെങ്കിലും അമേരിക്ക അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളോട് യുദ്ധം ചെയ്യുകയാണ്. ഇന്ത്യയും പാകിസ്ഥാനും തൊട്ടയല്‍പ്പക്കത്തുണ്ടെങ്കിലും അങ്ങനെ ചെയ്യുന്നില്ല. 'നോക്കൂ, ഇന്ത്യ അവിടെത്തന്നെയാണ്. അവര്‍ യുദ്ധം ചെയ്യുന്നില്ല. ഞങ്ങള്‍ യുദ്ധം ചെയ്യുന്നു. പാകിസ്ഥാന്‍ തൊട്ടടുത്താണ്, അവര്‍ വളരെ കുറച്ചുമാത്രമേ പോരാടുന്നുള്ളൂ. വളരെ, വളരെ കുറവാണ്. ഇത് ശരിയല്ല, ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍.

 ഐസിസിനെ നശിപ്പിച്ചെന്ന്

ഐസിസിനെ നശിപ്പിച്ചെന്ന്

തന്റെ കീഴിലുള്ള യുഎസ് സൈന്യം ഐസിസിനെ നശിപ്പിച്ചതായി ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ ഐസിസിനെക്കുറിച്ച് കൂടുതല്‍ കേട്ടിട്ടില്ല. ഞങ്ങള്‍ കാലിഫേറ്റിനെ 100 ശതമാനം നശിപ്പിച്ചു. 98 ശതമാനം നശിപ്പിച്ചപ്പോള്‍ തിരിച്ച് പോകാമെന്ന് ഞാന്‍ കരുതിയതാണ്. എന്നാല്‍ മറ്റു രാജ്യങ്ങള്‍ 100 ശതമാനം വേണമെന്ന് പറഞ്ഞു. അതിന് ഒരു വര്‍ഷമെടുക്കുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഒറ്റ മാസം കൊണ്ട്് ഞാന്‍ അത് പൂര്‍ത്തിയാക്കി. അവരെ പൂര്‍ണമായി നശിപ്പിച്ചു, അദ്ദേഹം പറഞ്ഞു.

 പിടിച്ചെടുത്ത തടവുകാരെ വിട്ടയയ്ക്കും

പിടിച്ചെടുത്ത തടവുകാരെ വിട്ടയയ്ക്കും


കാലിഫേറ്റ് ഇല്ലാതായെന്നും യു.എസ് ഇപ്പോള്‍ ആയിരക്കണക്കിന് ഐസിസ് പോരാളികളെ പിടിക്കുന്നുണ്ടെന്നും യൂറോപ്പ് അവരെ ഏറ്റെടുക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. യൂറോപ്പ് അവരെ എടുക്കുന്നില്ലെങ്കില്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് അവരെ വിട്ടയക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ അവരെ തോല്‍പ്പിച്ചു, അവരെ പിടികൂടി, ആയിരക്കണക്കിന് ആളുകളെയാണ് പിടികൂടിയത്. ഇപ്പോള്‍ പതിവുപോലെ ഞങ്ങളുടെ സഖ്യകക്ഷികള്‍ പറയുന്നു അവര്‍ ഫ്രാന്‍സില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും വന്നവരാണെങ്കിലും ഞങ്ങള്‍ക്ക് അവരെ ആവശ്യമില്ലെന്ന്. അടുത്ത 50 വര്‍ഷത്തേക്ക് ഗ്വാണ്ടനാമോയില്‍ പാര്‍പ്പിക്കാന്‍ ഇടമില്ലാത്തതിനാല്‍ പിടിച്ചെടുത്ത ഈ തടവുകാരെ ഏറ്റെടുക്കാന്‍ ഇതിനകം അവരോട് പറഞ്ഞിട്ടുണ്ട്, ''ട്രംപ് പറഞ്ഞു.

English summary
Trump says India at some point would have to fight against terrorist in Afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X