ട്രംപ് വാക്കു തെറ്റിച്ചു, ഇറാനുമായുള്ള ആണവകരാറിൽ നിന്നും പിൻമാറുമെന്ന്, സമ്മർദ്ദം മുറുക്കുന്നു
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് വാക്കു തെറ്റിച്ചു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും തങ്ങള്‍ പിന്മാറാന് ആലോചിക്കുന്നതായി ട്രംപ് വ്യക്തമാക്കി. അമേരിക്ക ഇതുവരെ സ്വീകരിച്ച നയങ്ങളില്‍ നിന്നുമുള്ള പ്രധാനപ്പെട്ട വ്യതിചലനമാണ് ട്രംപിന്റെ പ്രഖ്യാപനത്തിലൂടെ നടന്നിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസില്‍ നടത്തിയ പ്രംസംഗത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ട്രംപ് പുതിയ പ്രഖ്യാപനത്തിലൂടെ ചെയ്തിരിക്കുന്നത്. കരാര്‍ അമേരിക്കയുടെ താത്പര്യങ്ങളോട് ഒത്തുപോകുന്നതല്ലെന്നും ട്രംപ് പറഞ്ഞു.

വാക്കു തെറ്റിച്ചു
മുന്‍പു രണ്ടു തവണയും ആണവകരാറിന് അനുകൂലമായ സമീപനമാണ് അമേരിക്ക സ്വീകരിച്ചത്. എന്നാല്‍ ഇറാന് ഭീകരവാദികളെ പിന്തുണക്കുകയാണെന്നും മധ്യപൗരസ്ത്യ ദേശത്ത് ഏകാധിപത്യം ഉറപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു. കരാര്‍ അമേരിക്കയുടെ താത്പര്യങ്ങളോട് ഒത്തുപോകുന്നതല്ലെന്നും ട്രംപ് വ്യക്തമാക്കി.

കരാര്‍ മോശം
അമേരിക്ക ഇതുവരെ ഒപ്പിട്ടതില്‍ വെച്ച് ഏറ്റവും മോശം കരാര്‍ എന്നാണ് ഇറാന് ആണവകരാറിനെ ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്റെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കരാറിന്റെ ആത്മാവിനെത്തന്നെ ഇല്ലാതാക്കിയെന്നും ഹിസ്ബുല്ല പോലുള്ള ഭീകര സംഘടനകളെ ആയുധവും ധനസഹായവും നല്കി ഇറാന് സഹായിക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഘട്ടം ഘട്ടമായി...
കരാറില്‍ നിന്നും ഘട്ടം ഘട്ടമായിട്ടായിരിക്കും അമേരിക്ക പിന്മാറുക. ആദ്യ ഘട്ടത്തില്‍ കരാറുമായി ബന്ധപ്പെട്ട ഉറപ്പുകളില്‍ നിന്നും പിന്മാറും. രണ്ടാം ഘട്ടത്തില്‍ ഇറാനുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തും, ഏറ്റവുമൊടുവില്‍ യുഎസ് കോണ്‍ഗ്രസില്‍ ചര്‍ച്ച നടത്തി കരാര്‍ പൂര്‍ണ്ണമായും റദ്ദാക്കും.

മഞ്ഞുരുക്കിയത് ഒബാമ
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഇറാന് പ്രസഡന്റ് ഹസ്സന് റൂഹാനിയും തമ്മില്‍ നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫോണില്‍ നടത്തിയ ചര്‍ച്ചയാണ് ഇറാന്-അമേരിക്ക ബന്ധം വീണ്ടും ഊഷ്മളമാക്കിയത്. തുടര്‍ന്ന് ആണവ പദ്ധതികള്‍ കുറക്കാന്‍ ഇറാന് തീരുമാനിക്കുകയായിരുന്നു. യുഎസ്, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്, ഇറാന് എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ട കരാര്‍ പ്രകാരം ഇറാനു മേലുള്ള ഉപരോധവും അമേരിക്ക നീക്കിയിരുന്നു.

ഇറാനും പറയാനുണ്ട്
എന്നാല്‍ കരാറില്‍ നിന്നും യാതൊരു തരത്തിലുള്ള വ്യതിചലനവും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഇറാന് പറയുന്നത്. സമാധാനപരമായ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ തങ്ങളുടെ ആണവ ശക്തി ഉപയോഗപ്പെടുത്തൂ എന്നും ഇറാന് പറയുന്നു.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം












Click it and Unblock the Notifications