കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് വാക്കു തെറ്റിച്ചു, ഇറാനുമായുള്ള ആണവകരാറിൽ നിന്നും പിൻമാറുമെന്ന്, സമ്മർദ്ദം മുറുക്കുന്നു

  • By Anoopa
Google Oneindia Malayalam News

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് വാക്കു തെറ്റിച്ചു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും തങ്ങള്‍ പിന്‍മാറാന്‍ ആലോചിക്കുന്നതായി ട്രംപ് വ്യക്തമാക്കി. അമേരിക്ക ഇതുവരെ സ്വീകരിച്ച നയങ്ങളില്‍ നിന്നുമുള്ള പ്രധാനപ്പെട്ട വ്യതിചലനമാണ് ട്രംപിന്റെ പ്രഖ്യാപനത്തിലൂടെ നടന്നിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസില്‍ നടത്തിയ പ്രംസംഗത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

പരീക്ഷണം നടത്തില്ല, പക്ഷേ ആണവായുധങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള കരാറിന് ഇന്ത്യയില്ലപരീക്ഷണം നടത്തില്ല, പക്ഷേ ആണവായുധങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള കരാറിന് ഇന്ത്യയില്ല

ആധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യാം, അണ്‍ലോക്ക് ചെയ്യാം... വളരെ എളുപ്പം, ഇതാണ് ചെയ്യേണ്ടത്...ആധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യാം, അണ്‍ലോക്ക് ചെയ്യാം... വളരെ എളുപ്പം, ഇതാണ് ചെയ്യേണ്ടത്...

ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ട്രംപ് പുതിയ പ്രഖ്യാപനത്തിലൂടെ ചെയ്തിരിക്കുന്നത്. കരാര്‍ അമേരിക്കയുടെ താത്പര്യങ്ങളോട് ഒത്തുപോകുന്നതല്ലെന്നും ട്രംപ് പറഞ്ഞു.

 വാക്കു തെറ്റിച്ചു

വാക്കു തെറ്റിച്ചു

മുന്‍പു രണ്ടു തവണയും ആണവകരാറിന് അനുകൂലമായ സമീപനമാണ് അമേരിക്ക സ്വീകരിച്ചത്. എന്നാല്‍ ഇറാന്‍ ഭീകരവാദികളെ പിന്തുണക്കുകയാണെന്നും മധ്യപൗരസ്ത്യ ദേശത്ത് ഏകാധിപത്യം ഉറപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു. കരാര്‍ അമേരിക്കയുടെ താത്പര്യങ്ങളോട് ഒത്തുപോകുന്നതല്ലെന്നും ട്രംപ് വ്യക്തമാക്കി.

കരാര്‍ മോശം

കരാര്‍ മോശം

അമേരിക്ക ഇതുവരെ ഒപ്പിട്ടതില്‍ വെച്ച് ഏറ്റവും മോശം കരാര്‍ എന്നാണ് ഇറാന്‍ ആണവകരാറിനെ ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്റെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കരാറിന്റെ ആത്മാവിനെത്തന്നെ ഇല്ലാതാക്കിയെന്നും ഹിസ്ബുല്ല പോലുള്ള ഭീകര സംഘടനകളെ ആയുധവും ധനസഹായവും നല്‍കി ഇറാന്‍ സഹായിക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

 ഘട്ടം ഘട്ടമായി...

ഘട്ടം ഘട്ടമായി...

കരാറില്‍ നിന്നും ഘട്ടം ഘട്ടമായിട്ടായിരിക്കും അമേരിക്ക പിന്‍മാറുക. ആദ്യ ഘട്ടത്തില്‍ കരാറുമായി ബന്ധപ്പെട്ട ഉറപ്പുകളില്‍ നിന്നും പിന്‍മാറും. രണ്ടാം ഘട്ടത്തില്‍ ഇറാനുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തും, ഏറ്റവുമൊടുവില്‍ യുഎസ് കോണ്‍ഗ്രസില്‍ ചര്‍ച്ച നടത്തി കരാര്‍ പൂര്‍ണ്ണമായും റദ്ദാക്കും.

മഞ്ഞുരുക്കിയത് ഒബാമ

മഞ്ഞുരുക്കിയത് ഒബാമ

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഇറാന്‍ പ്രസഡന്റ് ഹസ്സന്‍ റൂഹാനിയും തമ്മില്‍ നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫോണില്‍ നടത്തിയ ചര്‍ച്ചയാണ് ഇറാന്‍-അമേരിക്ക ബന്ധം വീണ്ടും ഊഷ്മളമാക്കിയത്. തുടര്‍ന്ന് ആണവ പദ്ധതികള്‍ കുറക്കാന്‍ ഇറാന്‍ തീരുമാനിക്കുകയായിരുന്നു. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ട കരാര്‍ പ്രകാരം ഇറാനു മേലുള്ള ഉപരോധവും അമേരിക്ക നീക്കിയിരുന്നു.

ഇറാനും പറയാനുണ്ട്

ഇറാനും പറയാനുണ്ട്

എന്നാല്‍ കരാറില്‍ നിന്നും യാതൊരു തരത്തിലുള്ള വ്യതിചലനവും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍ പറയുന്നത്. സമാധാനപരമായ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ തങ്ങളുടെ ആണവ ശക്തി ഉപയോഗപ്പെടുത്തൂ എന്നും ഇറാന്‍ പറയുന്നു.

English summary
Trump says Iran violating nuclear agreement, threatens to pull out of deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X