കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേ

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ സ്വരം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ അമേരിക്കയെ വിഡ്ഡിയാക്കാന്‍ ശ്രമിക്കുകയാണെന്നും ഏറെ കാലം ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ നികുതിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ട്രംപ് കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. അമേരിക്കന്‍ മോട്ടോല്‍ സൈക്കിളിന് ഇന്ത്യ 100 ശതമാനം ചുങ്കം ചുമത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ സമ്മര്‍ദ്ദം കാരണം ഇത് പകുതിയായി കുറച്ചു.

പകുതിയായി കുറച്ചാല്‍ പോരാ, മുഴുവന്‍ നികുതിയും എടുത്തുകളയണം എന്നാണ് ട്രംപ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഇന്ത്യ ഒരിക്കലും അംഗീകരിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ചൈനയ്‌ക്കെതിരെ തുടരുന്ന സാമ്പത്തിക യുദ്ധം അമേരിക്ക ഇന്ത്യയോടും തുടങ്ങാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് കാര്യങ്ങള്‍ എത്തും. വിശദാംശങ്ങള്‍ ഇങ്ങനെ.....

 പൂര്‍ണമായും എടുത്തുകളയണം

പൂര്‍ണമായും എടുത്തുകളയണം

മോട്ടോര്‍ സൈക്കിളിനുള്ള നികുതി പൂര്‍ണമായും എടുത്തുകളയണം എന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയ്‌ക്കെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ഇത്തരം പ്രതികരണങ്ങള്‍ മുമ്പ് ഉണ്ടായിട്ടില്ല. ലോക മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് ട്രംപിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വന്‍ ശക്തി രാജ്യങ്ങള്‍ തമ്മില്‍..

വന്‍ ശക്തി രാജ്യങ്ങള്‍ തമ്മില്‍..

അമേരിക്ക ചൈനയുമായും തുര്‍ക്കിയുമായും മെക്‌സിക്കോയുമായും വ്യാപാര തര്‍ക്കം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായും അദ്ദേഹം നിലപാട് കടുപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തെ വന്‍ ശക്തി രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കം ആഗോള പ്രതിസന്ധിക്ക് ഇടയാക്കുമോ എന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

ഏറെകാലം വിഡ്ഡിയാക്കാന്‍ നോക്കേണ്ട

ഏറെകാലം വിഡ്ഡിയാക്കാന്‍ നോക്കേണ്ട

താന്‍ പ്രസിഡന്റായിരിക്കുന്ന കാലത്ത് അമേരിക്കയെ ഏറെകാലം വിഡ്ഡിയാക്കാന്‍ നോക്കേണ്ട. വിഡ്ഡി രാജ്യം അല്ല അമേരിക്ക. ഇന്ത്യ എനിക്ക് പ്രിയപ്പെട്ടതാണ്. പ്രധാമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണ്. 100 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ അവര്‍ക്കെതിരെ നികുതി ചുമത്തിയിട്ടേ ഇല്ല- ട്രംപ് പറഞ്ഞു.

 മോദിയുമായി സംസാരിച്ചു

മോദിയുമായി സംസാരിച്ചു

ഹാര്‍ലേ ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കിളിന് ഇന്ത്യ ചുമത്തിയ ഇറക്കുമതി നികുതി സംബന്ധിച്ചാണ് ട്രംപ് പറയുന്നത്. നികുതി പൂര്‍ണമായും എടുത്തുകളയണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യ ഇങ്ങോട്ട് അയക്കുന്ന മോട്ടോര്‍ സൈക്കിളിന് അമേരിക്ക നികുതി ചുമത്തുന്നില്ല. ഇക്കാര്യം മോദിയുമായി സംസാരിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു.

 ട്രംപ് ഇടപെട്ട ഉടനെ

ട്രംപ് ഇടപെട്ട ഉടനെ

താന്‍ ഫോണില്‍ മോദിയുമായി സംസാരിച്ചു. നികുതി 50 ശതമാനമായി കുറയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതും അംഗീകരിക്കാന്‍ സാധിക്കില്ല. അമേരിക്കന്‍ മോട്ടോര്‍ സൈക്കിളിന് ഇന്ത്യ നികുതി പൂര്‍ണായും എടുത്തുകളയണമെന്നാണ് ട്രംപ് മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആലോചിച്ച് തീരുമാനിക്കാമെന്ന് മോദി അറിയിച്ചിട്ടുണ്ട്.

മന്‍മോഹന് രാജ്യസഭാ സീറ്റ് തമിഴ്‌നാട്ടില്‍ നിന്ന്? ഉപാധിയുമായി ഡിഎംകെ, വെട്ടിലായി കോണ്‍ഗ്രസ്മന്‍മോഹന് രാജ്യസഭാ സീറ്റ് തമിഴ്‌നാട്ടില്‍ നിന്ന്? ഉപാധിയുമായി ഡിഎംകെ, വെട്ടിലായി കോണ്‍ഗ്രസ്

English summary
Trump Says Tariff on US Motorcycles by India Unacceptable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X