കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് സൈന്യം സിറിയയില്‍ നിന്ന് പിന്‍മാറുകയാണെന്ന് ട്രംപ്; പോവരുതെന്ന് സൗദി കിരീടാവകാശി

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍/ലണ്ടന്‍: സിറിയയില്‍ നിന്ന് യു.എസ് സൈന്യം താമസിയാതെ പിന്‍മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിനു പിന്നാലെ പിന്‍മാറരുതെന്ന ആവശ്യവുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രംഗത്തെത്തി.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഭീഷണി അവസാനിച്ച സ്ഥിതിക്ക് സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം ഉടന്‍ പിന്‍മാറുമെന്നും അവിടത്തെ കാര്യം മറ്റുള്ളവര്‍ നോക്കിക്കൊള്ളട്ടെ എന്നുമായിരുന്നു അമേരിക്കയിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട ഒരു പ്രസംഗത്തിനിടെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ ഭരണകൂടം ഇതുവരെ പറഞ്ഞതിന് എതിരായിട്ടുള്ള സമീപനമായിരുന്നു പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് പൊടുന്നനെ ഉണ്ടായത്.

slmntrump

അതേസമയം, കുറച്ചുകാലത്തേക്ക് കൂടിയെങ്കിലും അമേരിക്കന്‍ സൈനിക സാന്നിധ്യം സിറിയയില്‍ തുടരണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ടൈം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കിരീടാവകാശി ഈ ആവശ്യം ഉന്നയിച്ചത്. മേഖലയിലെ ഇറാനിയന്‍ സ്വാധീനം തടുക്കാന്‍ അമേരിക്കന്‍ സൈന്യം അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. യുദ്ധം തകര്‍ത്ത സിറിയയുടെ ഭാവിയുടെ കാര്യത്തില്‍ അമേരിക്കയ്ക്ക് നിയന്ത്രണം വേണമെങ്കിലും അവര്‍ തുടരുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിറിയയിലെ ഇറാന്‍ താല്‍പര്യങ്ങള്‍ ചെറുത്തു തോല്‍പ്പിക്കേണ്ടത് പൊതുവായ താല്‍പര്യമാണെന്നാണ് സൗദി കിരീടാവകാശിയുടെ അഭിപ്രായം. സിറിയയില്‍ ആധിപത്യം ഉറപ്പിക്കുന്നതിലൂടെ ഇറാനില്‍ നിന്ന് ഇറാഖ്-സിറിയ വഴി ലബനാനിലേക്ക് സുരക്ഷിത പാതയൊരുക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ലബനാനിലെ ശിയാ അനുകൂല സൈനിക വിഭാഗമായ ഹിസ്ബുല്ലയ്ക്ക് ആയുധമെത്തിക്കുകയാണ് ഇതിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്.

അതേസമയം, സിറിയയില്‍ നിന്ന് ഉടന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം അമേരിക്കന്‍ ഭരണകൂടത്തില്‍ ഭിന്നതയ്ക്ക് വഴിവച്ചതായി റിപ്പോര്‍ട്ടുണ്ട്. ഐ.എസ് ഭീകരര്‍ താല്‍ക്കാലികമായി പിന്‍വാങ്ങിയിട്ടുണ്ടെങ്കിലും ഏത് സമയത്തും തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നാണ് പെന്റഗണ്‍ കണക്കുകൂട്ടന്നത്. ഐ.എസ്സിനെതിരായ പൂര്‍ണ വിജയത്തിന്റെ വക്കോളമെത്തിയ സ്ഥിതിക്ക് സൈന്യത്തെ പിന്‍വലിക്കുന്നത് ശരിയല്ലെന്നാണ് സൈനിക ഉദ്യോഗസ്ഥരുടെയും നിലപാട്. സേനാപിന്‍മാറ്റത്തെ കുറിച്ച് ഭരണകൂടത്തിന് ഇതുവരെ ധാരണയൊന്നുമില്ലെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശത്തിനു ശേഷം യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നവേര്‍ട്ടിന്റെ പ്രസ്താവന.

ഇസ്രായേല്‍ സൈനികരുടെ വെടിവയ്പ്പ്: നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ഇസ്രായേല്‍ സൈനികരുടെ വെടിവയ്പ്പ്: നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ഗാസ കൂട്ടക്കൊല: ഇസ്രായേല്‍ സൈന്യത്തിന് നെതന്യാഹുവിന്റെ പ്രശംസഗാസ കൂട്ടക്കൊല: ഇസ്രായേല്‍ സൈന്യത്തിന് നെതന്യാഹുവിന്റെ പ്രശംസ

English summary
Saudi crown prince wants US army to stay in Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X